ETV Bharat / sports

ക്രിസ്റ്റ്യൻ എറിക്‌സണ് ഇറ്റലിയിൽ കളിക്കുന്നതിന് വിലക്ക്

author img

By

Published : Oct 31, 2021, 11:53 AM IST

യൂറോ കപ്പിനിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ഹൃദയോപകരണം (കാർഡിയോവെർട്ടർ ഡിഫൈബ്രിലേറ്റർ ഡിവൈസ് (ഐസിഡി)) ഘടിപ്പിച്ചതാണ് താരത്തിന് സീരി എയിൽ വിലക്കേര്‍പ്പെടുത്താന്‍ കാരണം.

Christian Eriksen  Serie A  Inter Milan  ക്രിസ്റ്റ്യൻ എറിക്‌സണ്‍  സീരി എ  ഇന്‍റർ മിലാൻ
ക്രിസ്റ്റ്യൻ എറിക്‌സണ് ഇറ്റലിയിൽ കളിക്കുന്നതിന് വിലക്ക്

മാന്‍ഡ്രിഡ്: ഡാനിഷ് ഫുട്ബോളര്‍ ക്രിസ്റ്റ്യൻ എറിക്‌സണ് ഈ സീസണിൽ ഇറ്റലിയിൽ കളിക്കാൻ അനുവാദമില്ലെന്ന് അദ്ദേഹത്തിന്‍റെ ക്ലബ് ഇന്‍റർ മിലാൻ പ്രസ്താവനയിൽ അറിയിച്ചു. യൂറോ കപ്പിനിടെയുണ്ടായ ഹൃദയാഘാതത്തെതുടര്‍ന്ന് ഹൃദയോപകരണം (കാർഡിയോവെർട്ടർ ഡിഫൈബ്രിലേറ്റർ ഡിവൈസ് (ഐസിഡി)) ഘടിപ്പിച്ചതാണ് താരത്തിന് സീരി എയിൽ വിലക്കേര്‍പ്പെടുത്താന്‍ കാരണം.

ഉപകരണം നീക്കാതെ എറിക്‌സണെ കളിക്കാൻ അനുവദിക്കില്ലെന്നാണ് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്‍റെ തീരുമാനമെന്ന് ക്ലബ് വ്യക്തമാക്കി. ഐസിഡി ഉപകരണം നീക്കം ചെയ്തില്ലെങ്കിൽ എറിക്‌സണെ ഇറ്റലിയിൽ കളിക്കാൻ അനുവദിക്കില്ലെന്ന് ഇറ്റാലിയൻ ഫുട്ബോൾ ഫെഡറേഷന്‍റെ സാങ്കേതിക സമിതി അംഗമായ ഫ്രാൻസെസ്കോ ബ്രാക്കോനാരോ പറഞ്ഞു.

also read: അമ്മ വെന്‍റിലേറ്ററില്‍, ഇന്ത്യക്കെതിരെ ബാബർ അസം കളിച്ചത് കടുത്ത സമ്മർദത്തില്‍ ; വെളിപ്പെടുത്തി പിതാവ്

ഇതോടെ ഇന്‍റർ മിലാൻ വിട്ട് മറ്റേതെങ്കിലും രാജ്യത്തേക്ക് ചേക്കേറാന്‍ താരം നിർബന്ധിതനായി. എന്നാല്‍ മറ്റ് ലീഗുകളിൽ പങ്കെടുക്കാന്‍ എറിക്‌സണെ അതത് രാജ്യങ്ങള്‍ അനുവദിക്കുമോയെന്ന് വ്യക്തമല്ല. അതേസമയം യൂറോകപ്പിലെ ആദ്യ മത്സരത്തില്‍ ഫിൻലൻഡിനെ നേരിടുന്നതിനിടെയാണ് മൈതാനത്ത് വെച്ച് എറിക്‌സണ്‍ കുഴഞ്ഞ് വീണത്. തുടര്‍ന്ന് ലഭിച്ച വിദഗ്ധ ചികിത്സയ്‌ക്കൊടുവിലാണ് അദ്ദേഹം ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.