ETV Bharat / sports

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരം ഭുവനേശ്വറില്‍

author img

By

Published : Feb 21, 2020, 11:21 PM IST

2022 ഫിഫ ലോകകപ്പിനായുള്ള രണ്ടാം റൗണ്ടിലെ ആദ്യപാദ യോഗ്യതാ മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ ഇന്ത്യ ഗോൾരഹിത സമനിലയില്‍ തളച്ചിരുന്നു

Kalinga Stadium news  FIFA World Cup qualifier news  കലിംഗ സ്റ്റേഡിയം വാർത്ത  ഫിഫ ലോകകപ്പ് യോഗ്യത വാർത്ത
കലിംഗ സ്റ്റേഡിയം

ന്യൂഡല്‍ഹി: ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം വേദിയാകും. ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കുശാല്‍ ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2022-ലെ ലോകകപ്പ് യോഗ്യതക്കായുള്ള മത്സരത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ. നിലവില്‍ ഒഡീഷ എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് കലിംഗാ സ്റ്റേഡിയം.

Kalinga Stadium news  FIFA World Cup qualifier news  കലിംഗ സ്റ്റേഡിയം വാർത്ത  ഫിഫ ലോകകപ്പ് യോഗ്യത വാർത്ത
എഐഎഫ്എഫ് ജനറല്‍ സെക്രട്ടറി കുശാല്‍ ദാസ്.

അതേസമയം സ്റ്റേഡിയത്തിന്‍റെ നിലവാരത്തിനെതിരെ നേരത്തെ നിരവധി വിമർശനങ്ങൾ ഉയർന്നിരുന്നു. ഐഎസ്‌എല്ലിലെ നിരവധി ടീമുകള്‍ നേരത്തെ ഇത്തരത്തില്‍ വിമർശനം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. പരിശീലകന്‍ ഇഗോൾ സ്റ്റിമാച്ചിന് കീഴില്‍ കളിക്കുന്ന ടീം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ എതാണ്ട് അസ്തമിച്ചുകഴിഞ്ഞു. ഗ്രൂപ്പ് ഇയില്‍ മൂന്ന് പോയിന്‍റുമായി നാലാം സ്ഥാനത്താണ് ഇന്ത്യ. ഇന്ത്യക്ക് താഴെ ഒരു പോയിന്‍റ് മാത്രമുള്ള ബംഗ്ലാദേശ് മാത്രമാണ് ഉള്ളത്. നിലവില്‍ എഎഫ്‌സി ഏഷ്യന്‍ കപ്പിന് യോഗ്യത നേടാനാണ് ടീം ഇന്ത്യ ശ്രമിക്കുന്നത്. ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റുമായി ഖത്തറാണ് ഒന്നാമത്. 12 പോയിന്‍റുള്ള ഒമാനാണ് രണ്ടാം സ്ഥാനത്ത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.