ETV Bharat / sports

'അടുത്ത് വന്ന് സംസാരിക്കുന്ന ആദ്യത്തേയോ രണ്ടാമത്തേയോ വ്യക്തി'; രോഹിത്തിന്‍റെ പിന്തുണയെക്കുറിച്ച് സഞ്‌ജു സാംസണ്‍

author img

By ETV Bharat Kerala Team

Published : Nov 24, 2023, 7:02 PM IST

Sanju Samson on support from Rohit Sharma: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും ലഭിക്കുന്ന പിന്തുണ വളരെ വലുതെന്ന് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍.

Sanju Samson on support from Rohit Sharma  Sanju Samson on Rohit Sharma  രോഹിത് ശര്‍മയെക്കുറിച്ച് സഞ്‌ജു സാംസണ്‍  രോഹിത് ശര്‍മയുടെ പിന്തുണയെക്കുറിച്ച് സഞ്‌ജു  സഞ്‌ജു സാംസണ്‍  Sanju Samson  Rohit Sharma  രോഹിത് ശര്‍മ
Sanju Samson on support from Rohit Sharma

തിരുവനന്തപുരം: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയില്‍ നിന്നും തനിക്ക് ലഭിച്ച പിന്തുണയെക്കുറിച്ച് തുറന്നു പറഞ്ഞ് മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്‌ജു സാംസണ്‍. തന്‍റെ അടുത്തേക്ക് വന്ന് കാര്യങ്ങള്‍ തിരക്കുകയും പ്രകടനത്തെ അഭിനന്ദിക്കുകയും ചെയ്യുന്ന വ്യക്തിയാണ് രോഹിത്തെന്നാണ് സഞ്‌ജു പറയുന്നത്. ഒരു അഭിമുഖത്തിലാണ് സഞ്‌ജു സാംസണ്‍ ഇതേക്കുറിച്ച് സാസംരിച്ചത്. (Sanju Samson on support from Rohit Sharma)

"എന്‍റെയടുത്തേക്ക് വരികയും സംസാരിക്കുകയും ചെയ്‌ത ആദ്യത്തെയോ, രണ്ടാമത്തെയോ വ്യക്തി രോഹിത് ശര്‍മ ആയിരിക്കും. 'ഹേയ് സഞ്ജു, എന്താക്കെയുണ്ട് കാര്യങ്ങള്‍ ?, ഐപിഎല്ലില്‍ നീ നന്നായി കളിച്ചു.

പക്ഷെ, മുംബൈ ഇന്ത്യന്‍സിന് എതിരെ ഒരുപാട് സിക്‌സറുകളടിച്ചു. നീ മികച്ച രീതിയിലാണ് ബാറ്റ് ചെയ്യുന്നത്'. എന്നായിരുന്നു അദ്ദേഹം എന്നോട് പറഞ്ഞത്. രോഹിത് ഭായിയില്‍ നിന്നും എനിക്ക് ലഭിക്കുന്ന പിന്തുണ വളരെ വലുതാണ്"- സഞ്‌ജു സാംസണ്‍ (Sanju Samson) പറഞ്ഞു.

ഇന്ത്യന്‍ ടീമില്‍ നിന്നും നിരന്തരം തഴയപ്പെടുന്നതിനാല്‍ നിര്‍ഭാഗ്യവാനായ താരമെന്നാണ് സഞ്‌ജുവിനെ പലപ്പോഴും ആരാധകര്‍ വിശേഷിപ്പിക്കാറുള്ളത്. ഇതേക്കുറിച്ചും സഞ്‌ജു പ്രതികരിച്ചു. 29-കാരന്‍റെ വാക്കുകള്‍ ഇങ്ങിനെ...

"ഭാഗ്യമില്ലാത്ത കളിക്കാരനാണെന്നാണ് ആളുകള്‍ എന്നെക്കുറിച്ച് പറയുന്നത്. പക്ഷെ, ഞാന്‍ അങ്ങനെയല്ല കരുതുന്നത്. എനിക്ക് കഴിയുമെന്ന് വിചാരിച്ചതിലും വളരെ കൂടുതല്‍ ഉയരത്തിലാണ് ഞാനിപ്പോള്‍ എത്തി നില്‍ക്കുന്നത്" സഞ്‌ജു സാംസണ്‍ പറഞ്ഞു നിര്‍ത്തി.

ALSO READ: 'ഇത് ക്രിക്കറ്റിന്‍റെ ജയം' ; ലോകകപ്പ് ഫൈനലിലെ തോല്‍വിയില്‍ ഇന്ത്യന്‍ ടീമിനെ 'ചൊറിഞ്ഞ്' പാകിസ്ഥാന്‍ മുന്‍ താരം

അതേസമയം കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന അയര്‍ലന്‍ഡ്‌ പര്യടനത്തിലാണ് സഞ്‌ജു അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ചൈന ആതിഥേയരായ ഏഷ്യന്‍ ഗെയിംസിനായി ബിസിസിഐ രണ്ടാം നിര ടീമിനെ അയച്ചപ്പോള്‍ സഞ്‌ജുവിനെ പരിഗണിച്ചിരുന്നില്ല. ഇതോടെ പാകിസ്ഥാനിലും ശ്രീലങ്കയിലുമായി ഹൈബ്രീഡ് മോഡലില്‍ നടന്ന ഏഷ്യ കപ്പില്‍ സഞ്‌ജുവുണ്ടാകുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്.

ALSO READ: 'അതു ധോണി, പക്ഷെ പലരും കരുതുന്നത് സെവാഗാണെന്നാണ്', പ്രിയപ്പെട്ട ബാറ്റിങ് പങ്കാളിയെക്കുറിച്ച് ഗൗതം ഗംഭീര്‍

എന്നാല്‍ പ്രധാന സ്‌ക്വാഡില്‍ ഇടം നേടാന്‍ കഴിയാതിരുന്നു മലയാളി താരത്തെ കെഎല്‍ രാഹുലിന് പരിക്കുള്ളതിനാല്‍ ട്രാവലിങ് റിസര്‍വായി മാത്രമാണ് പരിഗണിച്ചത്. ഫിറ്റ്‌നസ് വീണ്ടെടുത്ത് രാഹുല്‍ ടീമിനൊപ്പം ചേര്‍ന്നതോടെ സഞ്‌ജുവിന് തിരികെ മടങ്ങേണ്ടിയും വന്നു. പിന്നീട് ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ ഏകദിന പരമ്പര കളിച്ചപ്പോഴും സഞ്‌ജുവിന് പുറത്തിക്കേണ്ടി വന്നു.

ALSO READ: ചരിത്രം പിറക്കുന്നു; ഇന്ത്യ എ ടീമിനെ നയിക്കാന്‍ മിന്നു മണി

ലോകകപ്പ് മുന്‍ നിര്‍ത്തി ഏകദിന ഫോര്‍മാറ്റില്‍ മോശം റെക്കോഡുള്ള സൂര്യകുമാര്‍ യാദവിനെയായിരുന്നു മാനേജ്‌മെന്‍റ് പിന്തുണച്ചത്. എന്നാല്‍ ലോകകപ്പില്‍ സൂര്യകുമാര്‍ യാദവിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന് പിന്നാലെ ഓസീസിനെതിരെ നടക്കുന്ന ടി20 പരമ്പരയിലേക്കും സഞ്‌ജുവിനെ പരിഗണിച്ചിട്ടില്ല.

ALSO READ: 'ഡ്രൈവര്‍ക്ക് കൊടുക്കാതെ ഭക്ഷണം കഴിച്ചു' ; വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ജോണ്ടി റോഡ്‌സ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.