ETV Bharat / sports

Sachin Tendulkar : വാങ്കഡെയില്‍ സച്ചിന്‍റെ പ്രതിമ അനാച്ഛാദനത്തിനൊരുങ്ങി; തീയതി പ്രഖ്യാപിച്ച് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ

author img

By ETV Bharat Kerala Team

Published : Oct 20, 2023, 8:13 PM IST

Sachin Tendulkar  Sachin Tendulkar statue at Wankhede Stadium  Wankhede Cricket Stadium  Mumbai Cricket Association  MCA President Amol Kale  സച്ചിന്‍ ടെണ്ടുല്‍ക്കര്‍  സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പ്രതിമ  വാങ്കഡെ സ്റ്റേഡിയം  മുംബൈ ക്രിക്കറ്റ് അസോസിയേഷൻ
Sachin Tendulkar life-size statue to be inaugurated at Wankhede Stadium

Sachin Tendulkar's life-size statue to be inaugurated at Wankhede Stadium : മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിന്‍റെ പൂര്‍ണകായ പ്രതിമ അനാച്ഛാദനം ചെയ്യാനൊരുങ്ങി മുംബൈ ക്രിക്കറ്റ് അസോസിയേഷൻ.

മുംബൈ: ക്രിക്കറ്റ് ആരാധകര്‍ക്ക് വികാരമാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (Sachin Tendulkar). ഇന്ത്യയ്‌ക്കായുള്ള നിരവധിയായ തകര്‍പ്പന്‍ പ്രകടനത്തിലൂടെ ക്രിക്കറ്റിന്‍റെ ദൈവമായി വളരാനും സച്ചിന് കഴിഞ്ഞിരുന്നു. ലോക ക്രിക്കറ്റില്‍ അപ്രാപ്യമെന്ന് തോന്നിച്ച നിരവധി റെക്കോഡുകള്‍ ഉള്‍പ്പെടെ നേടിയെടുത്താണ് താരം ഈ വിശേഷണം സ്വന്തമാക്കിയത്. ഇപ്പോഴിതാ വിഖ്യാതമായ വാങ്കഡെ (Wankhede Stadium) ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനത്തിനൊരുങ്ങിയിരിക്കുകയാണ്.

നവംബർ ഒന്നിന് വാങ്കഡെ സ്റ്റേഡിയത്തില്‍ സച്ചിൻ ടെണ്ടുൽക്കറുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്യും (Sachin Tendulkar's life-size statue to be inaugurated at Wankhede Stadium). മുംബൈ ക്രിക്കറ്റ് അസോസിയേഷൻ (Mumbai Cricket Association) പ്രസിഡന്‍റ് അമോൽ കാലെ (MCA President Amol Kale) ഇടിവി ഭാരതിനോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം 50 വയസ് പൂർത്തിയായ സച്ചിന് ആദരവര്‍പ്പിക്കുന്നതിന്‍റെ ഭാഗമായാണ് മുംബൈ ക്രിക്കറ്റ് അസോസിയേഷൻ താരത്തിന്‍റെ ഹോം ഗ്രൗണ്ട് കൂടിയായ വാങ്കഡെയില്‍ പ്രതിമ സ്ഥാപിക്കുന്നത്.

ഏകദിന ലോകകപ്പ് നേട്ടമുള്‍പ്പെടെ സച്ചിന്‍റെ കരിയറിലെ അവിസ്‌മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ക്ക് വേദിയായത് വാങ്കഡെ സ്റ്റേഡിയമാണ്. 2011-ലായിരുന്നു എംഎസ്‌ ധോണിയുടെ നേതൃത്വത്തിലിറങ്ങിയ സച്ചിനും സംഘവും ഇന്ത്യന്‍ വാങ്കഡെയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയത്. 2013 നവംബറിൽ വെസ്റ്റ് ഇൻഡീസിനെതിരായ ടെസ്റ്റിന് ശേഷം സച്ചിൻ തന്‍റെ ക്രിക്കറ്റ് കരിയർ ഔദ്യോഗികമായി അവസാനിപ്പിച്ചതും വാങ്കഡെയിലായിരുന്നു.

ALSO READ: KL Rahul On Rohit Sharma Batting: 'രോഹിത് നല്‍കുന്ന തുടക്കം, പിന്നാലെ വരുന്നവരുടെ ജോലിയും എളുപ്പമാക്കും..: കെഎല്‍ രാഹുല്‍

ഇതാദ്യമായാണ് വാങ്കഡെയില്‍ ഒരു താരത്തിന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. നേരത്തെ സച്ചിന്‍റെ പേരില്‍ വാങ്കഡെയില്‍ ഒരു സ്റ്റാന്‍ഡുണ്ട്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ്, ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്നതുള്‍പ്പെടെയുള്ള നിരവധിയായ റെക്കോഡുകള്‍ ഇന്നും സച്ചിന് സ്വന്തമാണ്. 200 ടെസ്റ്റുകളില്‍ നിന്നും 15,921 റണ്‍സും 463 ഏകദിനങ്ങളില്‍ നിന്നും 18,426 റണ്‍സും ഒരു ടി20 മത്സരത്തില്‍ നിന്നും 10 റണ്‍സുമാണ് താരം നേടിയിട്ടുള്ളത്.

ALSO READ: Cricket World Cup 2023 'വീട്ടില്‍ പോയി അടിച്ച് പൊളിച്ച് വാ മക്കളെ..'; ലോകകപ്പിനിടെ ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇടവേള

കരിയറില്‍ 100 സെഞ്ചുറികളാണ് സച്ചിന്‍ ആകെ അടിച്ച് കൂട്ടിയിട്ടുള്ളത്. ഏകദിനത്തില്‍ 49 സെഞ്ചുറികളും ടെസ്റ്റില്‍ 51 സെഞ്ചുറികളുമാണ് സച്ചിന്‍ നേടിയിട്ടുള്ളത്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടിയ ആദ്യ പുരുഷ താരം കൂടിയാണ് സച്ചിന്‍. 2010-ല്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയായിരുന്നു സച്ചിന്‍റെ ഇരട്ട സെഞ്ചുറി നേട്ടം.

ALSO READ: Rohit Sharma Surpass Eoin Morgan’s Record 'ഇയാളിത് വെറും സീന്‍'; സിക്‌സറില്‍ രോഹിത്തിന് മറ്റൊരു ലോക റെക്കോഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.