ETV Bharat / sports

Richard Kettleborough Wide Controversy : റിച്ചാര്‍ഡ് കെറ്റില്‍ബറോ കോലി ആരാധകനോ ? ; കളി കണ്ടിരുന്നവരെ അത്ഭുതപ്പെടുത്തിയ അമ്പയറുടെ തീരുമാനം

author img

By ETV Bharat Kerala Team

Published : Oct 20, 2023, 9:21 AM IST

India vs Bangladesh : ഇന്ത്യ ബംഗ്ലാദേശ് മത്സരത്തില്‍ ആരാധകരെ ഞെട്ടിച്ച് റിച്ചാര്‍ഡ് കെറ്റില്‍ബറോയുടെ തീരുമാനം. അമ്പയറുടെ തീരുമാനത്തെ എതിര്‍ത്തും പിന്തുണച്ചും ആരാധകര്‍.

Cricket World Cup 2023  India vs Bangladesh  Richard Kettleborough Wide Controversy  Richard Kettleborough Virat Kohli Century  Richard Kettleborough Controversy  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  ഇന്ത്യ ബംഗ്ലാദേശ്  റിച്ചാര്‍ഡ് കെറ്റില്‍ബറോ  വിരാട് കോലി റിച്ചാര്‍ഡ് കെറ്റില്‍ബറോ
Richard Kettleborough Wide Controversy

പൂനെ : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ജൈത്രയാത്ര തുടരുകയാണ് ടീം ഇന്ത്യ. തുടര്‍ച്ചയായ നാലാം മത്സരവും ജയിച്ച് രോഹിത് ശര്‍മയ്ക്കും സംഘത്തിനും ലോകകപ്പ് സെമി ഫൈനല്‍ പ്രതീക്ഷകള്‍ ഏറെ സജീവമാക്കാന്‍ സാധിച്ചിട്ടുണ്ട്. പൂനെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യ തകര്‍ത്തത് (India vs Bangladesh Match Result).

മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ (Virat Kohli) അന്താരാഷ്ട്ര കരിയറിലെ 78-ാം സെഞ്ച്വറിയും ഏകദിന ക്രിക്കറ്റിലെ 48-ാം സെഞ്ച്വറിയും പിറന്ന മത്സരമായിരുന്നു ഇത്. ബംഗ്ലാദേശിനെതിരായ പോരാട്ടത്തില്‍ 97 പന്ത് നേരിട്ട വിരാട് കോലി 103 റണ്‍സ് നേടി പുറത്താകാതെയാണ് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചത്. ഈ സെഞ്ച്വറി നേട്ടത്തിലേക്ക് കോലി എത്തുന്നതിന് പ്രധാന പങ്ക് വഹിച്ച ഒരാള്‍ കെഎല്‍ രാഹുലാണ് (KL Rahul).

രാഹുലിന്‍റെ സുമനസിനെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നുണ്ട്. എന്നാല്‍, വിരാടിന്‍റെ സെഞ്ച്വറിയില്‍ ഏറെ ചര്‍ച്ചയാകുന്ന മറ്റൊരു വിഷയമാണ് മത്സരത്തില്‍ ഫീല്‍ഡ് അമ്പയറായിരുന്ന റിച്ചാര്‍ഡ് കെറ്റില്‍ബറോയെടുത്ത ഒരു തീരുമാനം (Richard Kettleborough). ഇന്ത്യ ജയത്തിലേക്ക് എത്തിയ 42-ാം ഓവറിലാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്(Richard Kettleborough Wide Controversy).

ബംഗ്ലാദേശ് സ്പിന്നര്‍ നാസും അഹമദ് പന്തെറിയാന്‍ എത്തുമ്പോള്‍ അവസാന 9 ഓവറില്‍ ഇന്ത്യയ്‌ക്ക് ജയിക്കാന്‍ കേവലം 2 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. ക്രീസിലുണ്ടായിരുന്ന വിരാട് കോലിക്ക് ഈ സമയം സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 3 റണ്‍സ് വേണമായിരുന്നു. 42-ാം ഓവറിലെ ആദ്യ പന്ത് കോലിയുടെ ലെഗ് സൈഡിലേക്കായിരുന്നു നാസും എറിഞ്ഞത്.

കോലിയ്‌ക്കൊപ്പം ആരാധകരും ഇത് വൈഡെന്ന് ഉറപ്പിച്ച പന്തായിരുന്നു. എന്നാല്‍, പന്ത് വൈഡ് വിളിക്കാന്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ തയ്യാറായില്ല. കളി കണ്ടിരുന്ന ഏവരേയും ഞെട്ടിക്കുന്ന തീരുമാനമായിരുന്നു കെറ്റില്‍ബറോയുടേത്. അമ്പയറുടെ ഈ തീരുമാനത്തിന് പിന്നാലെ ഇന്ത്യന്‍ ഡ്രസിങ് റൂമിലും ചിരി ഉയര്‍ന്നു.

വിരാട് കോലിയുടെ സെഞ്ച്വറിക്ക് വേണ്ടി അമ്പയര്‍ റിച്ചാര്‍ഡ് കെറ്റില്‍ബറോ കണ്ണടച്ചെന്നാണ് പൊതുവെ ഉയരുന്ന വിമര്‍ശനം. എന്നാല്‍, ഓണ്‍ഫീല്‍ഡ് അമ്പയറെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട് (Richard Kettleborough Wide Controversy)

Also Read : KL Rahul On Virat Kohli's Century : 'എന്തായാലും ജയിക്കും, പിന്നെന്താ സെഞ്ച്വറിയടിച്ചാല്‍' ; കോലിയോട് പറഞ്ഞതിനെ കുറിച്ച് കെഎല്‍ രാഹുല്‍

നാസും എറിഞ്ഞ അതേ ഓവറിലെ മൂന്നാം പന്ത് ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സര്‍ പായിച്ചാണ് വിരാട് കോലി മത്സരത്തില്‍ സെഞ്ച്വറി തികച്ചത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ വിരാട് കോലിയുടെ മൂന്നാമത്തെ മാത്രം സെഞ്ച്വറിയാണിത്. 2011ല്‍ ആദ്യ ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു താരത്തിന്‍റെ ആദ്യ സെഞ്ച്വറി പിറന്നത്. പിന്നീട് 2015ലെ ലോകകപ്പില്‍ പാകിസ്ഥാനെതിരെയും കോലി സെഞ്ച്വറിയടിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.