ETV Bharat / sports

R Ashwin To WorldCup Squad : ലോകകപ്പിന് അക്‌സറില്ല, പകരക്കാരനായി അശ്വിന്‍ ; ഗുണമായത് പരിചയസമ്പത്തും ഓസീസ് പരമ്പരയിലെ മിന്നും ഫോമും

author img

By ETV Bharat Kerala Team

Published : Sep 28, 2023, 11:06 PM IST

Cricket World Cup 2023  R Ashwin To WorldCup Squad  Ravichandran Ashwin Replaces Axar Patel  Ravichandran Ashwin In World Cup Matches  Cricket World Cup 2023 Indian Squad  ലോകകപ്പിന് അക്‌സറില്ല  പകരക്കാരനായി അശ്വിന്‍  ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്  ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ആര് നേടും  എന്തുകൊണ്ട് അശ്വിന്‍ ലോകകപ്പ് സ്‌ക്വാഡില്‍
Cricket World Cup 2023 R Ashwin To Squad

Ravichandran Ashwin Replaces Axar Patel In Cricket World Cup 2023 Indian Squad: ലോകകപ്പിനുള്ള ടീമിലെ സ്‌പിന്‍ ബൗളര്‍ ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേല്‍ പരിക്ക് മൂലം പുറത്തായതോടെയാണ് അശ്വിന് സ്‌ക്വാഡിലേക്കുള്ള വഴി തുറന്നത്

ഹൈദരാബാദ് : ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള (ICC Mens Cricket World Cup 2023) സ്‌ക്വാഡില്‍ മാറ്റം വരുത്തി ഇന്ത്യ (Indian Squad Change). ഇതോടെ ഏകദിന ലോകകപ്പിനുള്ള 15 അംഗ ടീമിലേക്ക് പരിചയസമ്പന്നനായ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ (Ravichandran Ashwin) തെരഞ്ഞെടുക്കപ്പെട്ടു. ലോകകപ്പിനുള്ള ടീമിലെ സ്‌പിന്‍ ബൗളര്‍ ഓള്‍റൗണ്ടറായ അക്‌സര്‍ പട്ടേല്‍ (Axar Patel) പരിക്ക് മൂലം പുറത്തായതോടെയാണ് അശ്വിന് സ്‌ക്വാഡിലേക്കുള്ള വഴി തുറന്നത്. അടുത്തിടെ നടന്ന ഏഷ്യാകപ്പിലെ സൂപ്പര്‍ ഫോര്‍ (Asia Cup Super Four) പോരാട്ടത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിലാണ് അക്‌സറിന്‍റെ ഇടത് ക്വാഡ്രിസെപ്‌സിന് പരിക്കേല്‍ക്കുന്നത്. ഇതോടെ അക്‌സറിന് ഏഷ്യ കപ്പ് ഫൈനലും (Asia Cup 2023 Final) നഷ്‌ടമായിരുന്നു. അതേസമയം കഴിഞ്ഞദിവസം അവസാനിച്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ (Ind Vs Australia ODI Series) മികച്ച രീതിയില്‍ പന്തെറിഞ്ഞതാണ് അശ്വിന് ലോകകപ്പ് സ്‌ക്വാഡിലേക്കുള്ള വഴി എളുപ്പമാക്കിയത്. പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ നിന്നായി നാല് വിക്കറ്റുകള്‍ വീഴ്‌ത്തി അശ്വിന്‍ ഏകദിന ക്രിക്കറ്റിലെ തന്‍റെ മിന്നും ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു (R Ashwin To WorldCup Squad).

Also Read: Pakistan Team's Arrival : പാക് ടീമിന് ഇന്ത്യന്‍ മണ്ണില്‍ ഊഷ്‌മള സ്വീകരണം ; സ്‌നേഹത്തിലും പിന്തുണയിലും മതിമറന്നുവെന്ന് ബാബര്‍ അസം

എന്തുകൊണ്ട് അശ്വിന്‍ : അക്‌സറിന്‍റെ വിടവിലേക്ക് പകരക്കാരനെ തിരഞ്ഞ സെലക്‌ടര്‍മാര്‍ക്ക് മുന്നില്‍ അനുഭവസമ്പത്താണ് അശ്വിന് മുതല്‍ക്കൂട്ടായത്. മാത്രമല്ല ലോകകപ്പിനുള്ള ടീമില്‍ നഷ്‌ടപ്പെട്ട ഓഫ്‌ സ്‌പിന്നര്‍ ഒപ്‌ഷന്‍ അശ്വിനിലൂടെ മികച്ച രീതിയില്‍ മറികടക്കാനാവുമെന്നും ഉറപ്പാണ്. അതായത് 46 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ പിച്ചുകള്‍ മോശമായി തുടങ്ങിയാലും അശ്വിന്‍ തന്‍റെ റോള്‍ മികച്ചതാക്കുമെന്നും സെലക്‌ടര്‍മാര്‍ക്ക് വിശ്വാസമുണ്ട്. മാത്രമല്ല നിര്‍ണായക ഘട്ടങ്ങളില്‍ തിളങ്ങാനുള്ള സ്‌റ്റാര്‍ ഫാക്‌ടറും അശ്വിന്‍റെ ബോണസാണ്.

എല്ലാത്തിലുമുപരി 2011 ലും 2015 ലും ഇന്ത്യയ്‌ക്കായി ലോകകപ്പ് കളിച്ച 37 കാരനായ താരത്തിന്, ലോകോത്തര വേദികളിലുള്ള പരിചയസമ്പത്തിനെ കുറിച്ച് ആര്‍ക്കും തന്നെ തര്‍ക്കവുമില്ല. കൂടാതെ ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് പോലുള്ള ഡൗണ്‍ അണ്ടര്‍ ടൂർണമെന്‍റില്‍ അശ്വിന്‍ എട്ട് മത്സരങ്ങളിൽ നിന്നായി 13 വിക്കറ്റുകൾ വീഴ്ത്തിയിട്ടുമുണ്ട്.

Also Read: Cricket World Cup 2023 Ravindra Jadeja's Batting : ഇന്ത്യയില്‍ അര്‍ധസെഞ്ച്വറി നേടിയിട്ട് പത്തുവര്‍ഷം ; ജഡേജയുടെ പ്രകടനത്തില്‍ ആശങ്ക

ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ആർ അശ്വിൻ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.