ETV Bharat / sports

'എന്ത് വിഡ്ഢിത്തമാണ്...' കോലിയെ സ്വാര്‍ഥന്‍ എന്ന് വിളിച്ച മുഹമ്മദ് ഹഫീസിനെ പൊരിച്ച് മൈക്കല്‍ വോണ്‍

author img

By ETV Bharat Kerala Team

Published : Nov 7, 2023, 10:17 AM IST

Michael Vaughan Reply To Mohammad Hafeez remarks on Virat Kohli: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിന് പിന്നാലെ വിരാട് കോലിയെ വിമര്‍ശിച്ച മുഹമ്മദ് ഹഫീസിനെതിരെ മുന്‍ ഇംഗ്ലണ്ട് താരം മൈക്കല്‍ വോണ്‍.

Cricket World Cup 2023  Michael Vaughan Reply To Mohammad Hafeez  Mohammad Hafeez remarks on Virat Kohli  Virat Kohli 49th ODI Century  India vs South Africa  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  മൈക്കല്‍ വോണ്‍  മുഹമ്മദ് ഹഫീസ്  വിരാട് കോലി
Michael Vaughan Reply To Mohammad Hafeez remarks on Virat Kohli

ലണ്ടന്‍: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോലിയെ വിമര്‍ശിച്ച പാകിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസിനെതിരെ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ (Micheal Vaughn). നവംബര്‍ അഞ്ചിന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ 121 പന്ത് നേരിട്ട വിരാട് കോലി 101 റണ്‍സാണ് നേടിയത്. ഈ സെഞ്ച്വറിയോടെ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിന് ഒപ്പമെത്താനും വിരാട് കോലിക്കായിരുന്നു.

ഇതിന് പിന്നാലെയായിരുന്നു വിരാട് കോലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പാകിസ്ഥാന്‍ താരം മുഹമ്മദ് ഹഫീസ് രംഗത്തെത്തിയത്. ടീമിന് വേണ്ടിയല്ല, തന്‍റെ വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് വിരാട് കോലി ബാറ്റ് വീശിയതെന്ന് ഹഫീസ് പറഞ്ഞിരുന്നു.

'ഈ ലോകകപ്പില്‍ ഇത് മൂന്നാമത്തെ പ്രാവശ്യമാണ് കോലിയുടെ ബാറ്റിങ്ങില്‍ സ്വാര്‍ഥത കാണുന്നത്. ടീമിന് വേണ്ടിയല്ല, തന്‍റെ നേട്ടങ്ങള്‍ക്ക് മാത്രം വേണ്ടിയാണ് കോലി കളിച്ചത്. ഇക്കാര്യത്തില്‍ കോലി മാതൃകയാക്കേണ്ടത് രോഹിത് ശര്‍മയെ ആണ്.

ടീമിന് വേണ്ടി തന്‍റെ വിക്കറ്റ് ബലി കൊടുക്കാന്‍ രോഹിത് എപ്പോഴും തയ്യാറാണ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടായത് രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു' എന്നായിരുന്നു മുഹമ്മദ് ഹഫീസിന്‍റെ പ്രതികരണം.

Also Read : സെഞ്ച്വറിക്കായി കോലി 'സെല്‍ഫിഷായോ...?' ഈഡന്‍ ഗാര്‍ഡന്‍സിലെ വിരാടിന്‍റെ ഇന്നിങ്‌സിനെ കുറിച്ച് രോഹിത് ശര്‍മ

മുഹമ്മദ് ഹഫീസിന്‍റെ പ്രതികരണത്തെ 'ശുദ്ധ അസംബന്ധം' എന്ന് വിശേഷിപ്പിച്ച വോണ്‍ ഈഡന്‍ ഗാര്‍ഡന്‍സിലെ വിരാട് കോലിയുടെ ഇന്നിങ്‌സിനെ പ്രശംസിക്കുകയും ചെയ്‌തു.

'നിങ്ങള്‍ ഈ കാര്യം നോക്കൂ ഹഫീസ്... മികച്ച ക്രിക്കറ്റ് കളിക്കുന്ന എട്ട് ടീമുകളെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. വിരാട് കോലി ഇപ്പോള്‍ തന്‍റെ 49-ാം ഏകദിന സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അതും ഇതുപോലൊരു ട്രിക്കി പിച്ചില്‍ ആങ്കര്‍ റോളില്‍ ബാറ്റ് ചെയ്‌തുകൊണ്ട്. അയാളുടെ ടീം 200 റണ്‍സിന് മുകളിലൊരു ജയമാണ് ഇപ്പോള്‍ സ്വന്തമാക്കിയിരിക്കുന്നത്. നിങ്ങളുടെ ഈ പ്രതികരണം തീര്‍ത്തും അസംബന്ധമാണ്' എന്നായിരുന്നു മൈക്കല്‍ വോണ്‍ 'എക്‌സ്' പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്.

ഞായറാഴ്‌ച (നവംബര്‍ 5) കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ 243 റണ്‍സിന്‍റെ ജയമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സ്വന്തമാക്കിയത്. മത്സരത്തില്‍ അഞ്ച് വിക്കറ്റ് നേടിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പ്രകടനമായിരുന്നു ഇന്ത്യയ്‌ക്ക് അനായാസ ജയം സമ്മാനിച്ചത്.

Also Read : അത് 'സെല്‍ഫിഷ് ഇന്നിങ്‌സായിരുന്നില്ല', അതറിയണമെങ്കില്‍ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് കണ്ടാല്‍ മതി...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.