ETV Bharat / sports

IRE vs IND 2nd T20I Weather 'കളിക്കുന്നത്' മഴയോ..? ഇന്ത്യ-അയർലണ്ട് രണ്ടാം മത്സരത്തിലെ കാലാവസ്ഥ പ്രവചനം ഇങ്ങനെ

author img

By

Published : Aug 20, 2023, 11:46 AM IST

Ireland vs India T20I Series : അയര്‍ലന്‍ഡ് ഇന്ത്യ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഡബ്ലിനില്‍ ഇന്നും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്ന് റിപ്പോര്‍ട്ട്.

IRE vs IND  IRE vs IND 2nd T20I  IRE vs IND 2nd T20I Weather  IRE vs IND Weather Report  Ireland vs India 2nd T20I Weather  Ireland vs India 2nd T20I Match Time  Ireland vs India  അയര്‍ലന്‍ഡ് vs ഇന്ത്യ  അയര്‍ലന്‍ഡ് ഇന്ത്യ ടി20 പരമ്പര  ഇന്ത്യ  അയര്‍ലന്‍ഡ്  ഡബ്ലിന്‍ കാലാവസ്ഥ പ്രവചനം  ഇന്ത്യ അയര്‍ലന്‍ഡ് രണ്ടാം ടി20 കാലാവസ്ഥ പ്രവചനം  സഞ്ജു സാംസണ്‍
IRE vs IND 2nd T20I Weather

ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ടീം ഇന്ത്യ (Ireland vs India 2nd T20I) ഇന്ന് (ഓഗസ്റ്റ് 20) ഇറങ്ങും. ഡബ്ലിനിലെ വില്ലേജ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ജയം പിടിക്കാനായാല്‍ ജസ്‌പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാനാകും. ഇതേ വേദിയില്‍ നടന്ന ആദ്യത്തെ കളിയില്‍ ടീം ഇന്ത്യ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ജയം കൈക്കലാക്കിയിരുന്നു.

ഇന്ന് രണ്ടാം മത്സരത്തിനായി ഇരു ടീമും ഇറങ്ങുമ്പോഴും മോശം കാലാവസ്ഥ മത്സരം തടസപ്പെടുത്തുമോ എന്ന ആശങ്കയിലാണ് കളിയാസ്വാദകര്‍. എന്നാല്‍, നിലവില്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ടുകളില്‍ പരമ്പരയിലെ രണ്ടാം മത്സരത്തെ മഴ തടസപ്പെടുത്തിയേക്കില്ലെന്ന ശുഭസൂചനയാണുള്ളത് (Ireland vs India 2nd T20I Weather). ഇന്ത്യന്‍ സമയം രാത്രി ഏഴരയ്ക്കും പ്രാദേശിക സമയം വൈകുന്നേരം മൂന്ന് മണിക്കുമാണ് (Ireland vs India 2nd T20I Match Time) മത്സരം ആരംഭിക്കുന്നത്.

ആദ്യ കളിയില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനിടെ ആയിരുന്നു മഴ എത്തിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത അയര്‍ലന്‍ഡ് 140 എന്നൊരു ഭേദപ്പെട്ട സ്‌കോറായിരുന്നു ഇന്ത്യയക്ക് മുന്നിലേക്ക് വച്ചത്. ഇത് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ 6.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 47 റണ്‍സ് നേടി നിന്ന സമയത്തായിരുന്നു ഡബ്ലിനില്‍ മഴ ഇരച്ചെത്തിയത്.

റിതുരാജ് ഗെയ്‌ക്‌വാദ് (Ruturaj Gaikwad) സഞ്ജു സാംസണ്‍ (Sanju Samson) എന്നിവര്‍ ആയിരുന്നു കളി മഴ മുടക്കിയ സമയം ഇന്ത്യയ്‌ക്കായി ക്രീസില്‍ ഉണ്ടായിരുന്നത്. തുടര്‍ന്ന് മത്സരം തടസപ്പെടുകയും ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമ പ്രകാരം ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയുമായിരുന്നു.

ഡബ്ലിനിലെ കാലാവസ്ഥ പ്രവചനം: ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമാണ് ഇന്ന് ഡബ്ലിനില്‍ പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍, മത്സരത്തെ മഴ തടസപ്പെടുത്താന്‍ സാധ്യതയില്ലെന്നാണ് കാലാവസ്ഥ പ്രവചനം. 16-22 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും ഇന്ന് ഇവിടുത്തെ ശരാശരി താപനില.

ഇന്ത്യന്‍ സ്‌ക്വാഡ് : യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ്, സഞ്‌ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ, ജിതേഷ് ശര്‍മ, റിങ്കു സിങ്, ഷഹ്‌ബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, ജസ്‌പ്രീത് ബുംറ (ക്യാപ്‌റ്റന്‍), അര്‍ഷ്‌ദീപ് സിങ്, രവി ബിഷ്‌ണോയ്, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, പ്രസിദ്ധ് കൃഷ്‌ണ.

അയര്‍ലന്‍ഡ് സ്‌ക്വാഡ് : ആൻഡ്രൂ ബാൽബിർണി, പോൾ സ്റ്റിർലിങ് (ക്യാപ്റ്റൻ), ഗാരെത് ഡെലാനി, ഫിയോൺ ഹാൻഡ്, മാർക്ക് അഡയർ, ജോർജ് ഡോക്രെൽ, റോസ് അഡയർ, ജോഷ് ലിറ്റിൽ, ക്വോർട്ടിസ് കാംഫർ, ഹാരി ടെക്‌ടർ, ബാരി മക്കാർത്തി, ലോർക്കൻ ടക്കർ, ബെൻ വൈറ്റ്, തിയോ വാൻ വോർകോം, ക്രെയ്‌ഗ് യങ്.

Also Read : ireland vs india rinku singh on career success | 'ഇത് അമ്മയുടെ സ്വപ്‌നം, ഒരുപാട് ചോരയും വിയര്‍പ്പും ഒഴുക്കേണ്ടി വന്നു'; അരങ്ങേറ്റത്തെക്കുറിച്ച് റിങ്കു സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.