ETV Bharat / sports

ireland vs india rinku singh on career success | 'ഇത് അമ്മയുടെ സ്വപ്‌നം, ഒരുപാട് ചോരയും വിയര്‍പ്പും ഒഴുക്കേണ്ടി വന്നു'; അരങ്ങേറ്റത്തെക്കുറിച്ച് റിങ്കു സിങ്

author img

By

Published : Aug 19, 2023, 3:55 PM IST

Updated : Aug 19, 2023, 5:50 PM IST

Rinku Singh on international career - ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെയ്‌തത് അന്താരാഷ്‌ട്ര തലത്തിലും ആവര്‍ത്തിക്കാനാണ് തന്‍റെ ശ്രമമെന്ന് യുവ താരം റിങ്കു സിങ്

Rinku Singh  Rinku singh debut match  Rinku singh on career success  Indian premier league  Rinku singh on international career  Ireland vs India  IRE vs IND  ഇന്ത്യന്‍ അരങ്ങേറ്റത്തെക്കുറിച്ച് റിങ്കു സിങ്  റിങ്കു സിങ്  ഇന്ത്യ vs അയര്‍ലന്‍ഡ്  റിങ്കു സിങ് ലൈഫ് സ്റ്റോറി  Rinku Singh Life Story
റിങ്കു സിങ്

ഡബ്ലിന്‍ : അയര്‍ലന്‍ഡിനെതിരായ ഒന്നാം ടി20യിലൂടെ ഇന്ത്യയ്‌ക്കായി (Ireland vs India) അരങ്ങേറ്റം നടത്തിയ സന്തോഷത്തിലാണ് യുവ താരം റിങ്കു സിങ് (Rinku singh debut match). ആഭ്യന്തര ക്രിക്കറ്റിലേയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേയും (Indian premier league) മിന്നും പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് റിങ്കു സിങ്ങിന് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തിയത്. ദാരിദ്ര്യം ഉള്‍പ്പടെയുള്ള കഷ്‌ടതകളോട് പടവെട്ടിയാണ് റിങ്കു സിങ് ക്രിക്കറ്റിന്‍റെ വെള്ളിവെളിച്ചത്തിലേക്ക് എത്തിയത്.

ഇപ്പോഴിതാ കരിയറിലെ തന്‍റെ വിജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് റിങ്കു സിങ് (Rinku singh on career success). മാതാപിതാക്കൾക്ക് ഒരു നല്ല ജീവിതം നൽകാനുള്ള തീവ്രമായ ആഗ്രഹമാണ് കരിയറില്‍ തന്നെ മുന്നോട്ട് നയിച്ചതെന്നാണ് 25-കാരനായ റിങ്കു സിങ് (Rinku singh inspiration) പറയുന്നത്.

"ഈ നിലയിലേക്ക് എത്താന്‍ ഒരുപാട് രക്തവും വിയർപ്പും ഒഴുക്കേണ്ടി വന്നു. പിന്തുണയുടെ അഭാവവും സാമ്പത്തിക ബുദ്ധിമുട്ടുകളും മറികടക്കാൻ സ്പോർട്സിനോടുള്ള എന്‍റെ അഭിനിവേശമാണ് എന്നെ സഹായിച്ചത്. കുടുംബത്തിന് ഒരു നല്ല ജീവിതം നൽകണമെന്ന ആഗ്രഹമാണ് എനിക്ക് ഇന്ധനമായത്.

സ്‌പോര്‍ട്‌സില്‍ എനിക്ക് ഉയര്‍ച്ചയുണ്ടാല്‍ മാത്രം സാധ്യമാകുന്ന ഒരു കാര്യമായിരുന്നു അത്. അതിന് കഴിയുമെന്ന തികഞ്ഞ ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. അതാണ് എന്നെ കൂടുതല്‍ ശക്തനാക്കുകയും കരിയറില്‍ ഈ പുതിയ വഴിത്തിരിവിന് കാരണമാവുകയും ചെയ്‌തത്"- റിങ്കു സിങ് (Rinku singh) പറഞ്ഞു.

സാക്ഷാത്കരിക്കപ്പെട്ടത് അമ്മയുടെ സ്വപ്‌നം: ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതിലൂടെ തന്‍റെ അമ്മയുടെ സ്വപ്‌നമാണ് സാക്ഷാത്കരിക്കപ്പെട്ടതെന്നും റിങ്കു സിങ് കൂട്ടിച്ചേര്‍ത്തു. "എനിക്ക് ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ കഴിഞ്ഞതില്‍ കുടുംബം വളരെ വലിയ സന്തോഷത്തിലാണ്. ഇന്ത്യന്‍ ടീമിലേക്ക് എത്തുന്നതിനായി കഴിയുന്നത്ര കഠിനാധ്വാനം ചെയ്യാൻ അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു.

ഇപ്പോള്‍ അത് സംഭവിച്ചു. അതിനാൽ എന്‍റെ അമ്മയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എനിക്ക് കഴിഞ്ഞു. ഇന്നുവരെയുള്ള എന്‍റെ യാത്രയിൽ കുടുംബത്തിന്‍റെ പങ്ക് വളരെ വലുതാണ്. കരിയറില്‍ മുന്നോട്ട് പോകാന്‍ പണം തികയാതെ വന്ന സന്ദര്‍ഭങ്ങളില്‍, അമ്മ മറ്റുള്ളവരിൽ നിന്ന് കടം വാങ്ങിയായിരുന്നു അതെനിക്ക് നല്‍കിയത്. അവരിൽ നിന്ന് എനിക്ക് ലഭിച്ച പിന്തുണ കൊണ്ടാണ് ഞാൻ ഇവിടെ എത്തിയത്" - റിങ്കു സിങ് ((Rinku singh) പറഞ്ഞു.

റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക പ്രധാനം: അന്താരാഷ്‌ട്ര ക്രിക്കറ്റിലേക്കുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും റിങ്കു സിങ് സംസാരിച്ചു (Rinku singh on international career) . "സത്യസന്ധമായി പറഞ്ഞാല്‍, അന്താരാഷ്‌ട്ര തലത്തിലായാലും ആഭ്യന്തര തലത്തിലായാലും എപ്പോഴുമുള്ള പ്രയത്‌നം ഒന്ന് തന്നെയാണ്. പക്ഷേ, അന്താരാഷ്‌ട്ര തലത്തില്‍ സമ്മർദം അൽപ്പം കൂടുതലാണ്. എന്നാല്‍ ഐ‌പി‌എല്ലില്‍ ചെയ്‌തത് ആവര്‍ത്തിക്കാനാണ് നിലവിലെ ശ്രമം. സംയമനത്തോടെ ബാറ്റ് ചെയ്യുകയും ടീമിൽ എനിക്കുള്ള റോളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യേണ്ടതുണ്ട്" - റിങ്കു സിങ് കൂട്ടിച്ചേര്‍ത്തു.

ALSO READ: ODI world cup Team India captaincy രോഹിത് ക്യാപ്റ്റനാകാൻ ജനിച്ചതല്ല, കാരണങ്ങൾ നിരത്തി ഷൊയ്‌ബ് അക്‌തർ

അതേസമയം തന്‍റെ അരങ്ങേറ്റ മത്സരത്തില്‍ റിങ്കുവിന് ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. മഴ മുടക്കിയ കളി ഡക്ക്‌വർത്ത് ലൂയിസ് (Duckworth Lewis Method) നിയമപ്രകാരം രണ്ട് റൺസിന് ഇന്ത്യ വിജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ അയര്‍ലന്‍ഡ് എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 139 റൺസാണ് നേടിയിരുന്നത്. മറുപടിക്കിറങ്ങിയ ഇന്ത്യ 6.5 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 47 റൺസ് എന്ന നിലയിൽ നിൽക്കെയായിരുന്നു മഴ എത്തിയത്.

Last Updated : Aug 19, 2023, 5:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.