ETV Bharat / sports

'ബോളർ ആരാണെന്ന് നോക്കേണ്ട, റസലിനെ പോലെ അടിച്ച് പറത്തൂ'; പന്തിന് ഉപദേശവുമായി രവി ശാസ്‌ത്രി

author img

By

Published : May 10, 2022, 7:20 PM IST

റസലിനെപ്പോലെ ആക്രമിച്ച് കളിക്കാൻ കഴിവുള്ള താരമാണ് റിഷഭ് പന്തെന്നും രവി ശാസ്‌ത്രി

Rishabh Pant Andre Russell  Ravi Shastri on Rishabh Pant  Shastri on Andre Russell  Ravi Shastri on Pant's batting  റിഷഭ് പന്തിന് ഉപദേശവുമായി രവി ശാസ്‌ത്രി  പന്ത് റസലിനെപ്പോലെ കളിക്കണമെന്ന് രവിശാസ്‌ത്രി  പന്ത് ആന്ദ്രേ റസൽ മോഡിൽ ബാറ്റ് ചെയ്യണമെന്ന് രവി ശാസ്‌ത്രി  IPL 2022  ഇന്ത്യൻ പ്രീമിയർ ലീഗ് 2022
'ബോളർ ആരാണെന്ന് നോക്കേണ്ട, റസലിനെ പോലെ അടിച്ച് പറത്തൂ'; പന്തിന് ഉപദേശവുമായി രവി ശാസ്‌ത്രി

ന്യൂഡൽഹി: ടി20 ഫോർമാറ്റിൽ റിഷഭ് പന്ത് 'ആന്ദ്രേ റസൽ മോഡിൽ' ബാറ്റ് ചെയ്യണമെന്ന് ഇന്ത്യൻ മുൻ പരിശീലകൻ രവി ശാസ്‌ത്രി. ഡൽഹി ക്യാപ്പിറ്റൽസിന് കൂടുതൽ വിജയങ്ങൾ ജയിക്കാൻ കഴിയണമെങ്കിൽ പന്ത് ഈ ശൈലിയിൽ ബാറ്റ് ചെയ്യണമെന്നും രവി ശാസ്‌ത്രി പറഞ്ഞു. നിലവിൽ ആ സീസണ്‍ ഐപിഎല്ലിൽ 11 മത്സരങ്ങളിൽ നിന്ന് 152.71 സ്‌ട്രൈക്ക് റേറ്റിൽ 281 റണ്‍സ് മാത്രമാണ് പന്തിന് നേടാനായിട്ടുള്ളത്.

ഒരു തവണ താളം കണ്ടെത്തിക്കഴിഞ്ഞാൽ അവൻ കളിശൈലിയിൽ മാറ്റം വരുത്തേണ്ട ആവശ്യമില്ല. നന്നായി ആക്രമിച്ച് കളിക്കാനുള്ള മാനസികാവസ്ഥയാണെങ്കിൽ ബോളർമാർ ആരാണെന്ന് നോക്കേണ്ട ആവശ്യമില്ല. അങ്ങനെ കളിച്ചാൽ ഒരു പക്ഷേ ആരാധകർ ആഗ്രഹിക്കുന്നതിനെക്കാൾ കൂടുതൽ മത്സരങ്ങൾ നിങ്ങൾക്ക് വിജയിക്കാൻ സാധിച്ചേക്കും. ശാസ്‌ത്രി പറഞ്ഞു.

റസലിന്‍റെ മാനസികാവസ്ഥ വ്യത്യസ്ഥമാണ്. ട്രാക്കിലെത്തിക്കഴിഞ്ഞാൽ അവനെ പിന്നെ തടയാനാകില്ല. എല്ലാ ബോളർമാരെയും അടിച്ച് പറത്തും. ആ രീതിയിൽ കളിക്കാൻ കഴിവുള്ള താരമാണ് റിഷഭ് പന്ത്. ഉടനേ തന്നെ ആ രീതിയിലുള്ള ചില ടി20 ഇന്നിങ്സ് നമുക്ക് കാണാനാകും എന്ന് പ്രതീക്ഷിക്കാം. ശാസ്‌ത്രി പറഞ്ഞു.

അവൻ നേരത്തെ ക്രീസിലെത്തി ചില ഷോട്ടുകൾ കളിച്ച് പുറത്താകുന്നു. തുടക്കം മുതലാക്കാൻ കഴിഞ്ഞില്ലെങ്കിലും തന്‍റെ കളിയുടെ ശൈലി പന്ത് മാറ്റേണ്ടതില്ലെന്നാണ് തന്‍റെ അഭിപ്രായമെന്നും രവി ശാസ്‌ത്രി കൂട്ടിച്ചേർത്തു. അതേസമയം പന്ത് അശ്രദ്ധയോടെ കളിക്കുമ്പോഴാണ് ഏറ്റവും മികച്ച ഇന്നിങ്സുകൾ പുറത്തുവരുന്നതെന്ന് ന്യുസിലൻഡ് മുൻ നായകൻ ഡാനിയൽ വെട്ടോറിയും അഭിപ്രായപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.