ETV Bharat / sports

IPL 2023 | രണ്ടാം മത്സരത്തിനിറങ്ങിയത് അഞ്ച് വര്‍ഷത്തിന് ശേഷം; മടങ്ങി വരവില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് മാര്‍ക്ക് വുഡ്

author img

By

Published : Apr 2, 2023, 9:30 AM IST

2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന മാര്‍ക്ക് വുഡ് ആ സീസണില്‍ ആകെ ഒരു മത്സരം മാത്രമായിരുന്നു കളിച്ചത്. പരിക്കും മറ്റ് കാരണങ്ങളും കൊണ്ട് 2019-2022 വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല.

ipl  tata ipl  IPL 2023  Mark wood  LSGvDC  Lucknow vs Delhi  Mark wood ipl 2023  Mark wood five Wickets in ipl  മാര്‍ക്ക് വുഡ്  ഐപിഎല്‍  മാര്‍ക്ക് വുഡ് ഐപിഎല്‍ കരിയര്‍  ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സ്  മാര്‍ക്ക് വുഡ് അഞ്ച് വിക്കറ്റ് പ്രകടനം  മാര്‍ക്ക് വുഡ് ഐപിഎല്‍
മടങ്ങി വരവില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് മാര്‍ക്ക് വുഡ്

ലഖ്‌നൗ: അഞ്ച് വര്‍ഷത്തിന് ശേഷം ഐപിഎല്ലിലേക്കുള്ള തിരിച്ചുവരവ് ആഘോഷമാക്കിയിരിക്കുകയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന്‍റെ ഇംഗ്ലീഷ് പേസര്‍ മാര്‍ക്ക് വുഡ്. മടങ്ങി വരവില്‍ ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ മാര്‍ക്ക് വുഡിന് സാധിച്ചു. നാല് ഓവര്‍ പന്തെറിഞ്ഞ വുഡ് 14 റണ്‍സ് വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേടിയത്.

ഇന്നലെ ലഖ്‌നൗ സറ്റേഡിയത്തില്‍ തന്‍റെ ഐപിഎല്‍ കരിയറിലെ രണ്ടാം മത്സരം ആയിരുന്നു മാര്‍ക്ക് വുഡ് കളിച്ചത്. അതും അരങ്ങേറ്റ മത്സരം കഴിഞ്ഞ് അഞ്ച് വര്‍ഷത്തിന് ശേഷം. 2018ല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് വേണ്ടിയായിരുന്നു മാര്‍ക്ക് വുഡിന്‍റെ ഐപിഎല്‍ അരങ്ങേറ്റം. സീസണില്‍ 1.50 കോടി മുടക്കിയാണ് അന്ന് സിഎസ്‌കെ ഇംഗ്ലീഷ് പേസറെ ടീമിലെത്തിച്ചത്. ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഒരു മത്സരം മാത്രമാണ് മാര്‍ക്ക് വുഡിന് കളിക്കാനായത്.

ipl  tata ipl  IPL 2023  Mark wood  LSGvDC  Lucknow vs Delhi  Mark wood ipl 2023  Mark wood five Wickets in ipl  മാര്‍ക്ക് വുഡ്  ഐപിഎല്‍  മാര്‍ക്ക് വുഡ് ഐപിഎല്‍ കരിയര്‍  ലഖ്‌നൗ ഡല്‍ഹി ക്യാപിറ്റല്‍സ്  മാര്‍ക്ക് വുഡ് അഞ്ച് വിക്കറ്റ് പ്രകടനം  മാര്‍ക്ക് വുഡ് ഐപിഎല്‍
മാര്‍ക്ക് വുഡ്

അന്ന് നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ വുഡ് വിക്കറ്റൊന്നും നേടാതെ 49 റണ്‍സ് വഴങ്ങി. ബാറ്റിങ്ങിനിറങ്ങിയപ്പോള്‍ മൂന്ന് പന്ത് നേരിട്ട് ഒരു റണ്‍ മാത്രം നേടാനായിരുന്നു സാധിച്ചത്. പിന്നാലെ ഇംഗ്ലണ്ട് ദേശീയ ടീമിന് വേണ്ടി കളിക്കാനായി വുഡ് ഐപിഎല്‍ വിടുകയായിരുന്നു.

തൊട്ടടുത്ത വര്‍ഷവും ചെന്നൈ മാര്‍ക്ക് വുഡിനെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് ആ വര്‍ഷവും അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചില്ല. 2020 ഐപിഎല്‍ താരലേലത്തില്‍ ആരും വാങ്ങാന്‍ തയ്യാറാകാതിരുന്നതോടെ ആ സീസണും വുഡിന് നഷ്‌ടമായി.

  • MARK WOOD - FROM AGONY TO JOY.

    The England quick has played two IPL games in his career - in the space of five years.

    He conceded 0-49 for CSK vs MI in 2018 and had to wait five more years for his next game, picking up 5-14!

    What a story. #LSGvDC #ipl2023 pic.twitter.com/oS86a4eGU3

    — Wisden India (@WisdenIndia) April 1, 2023 " class="align-text-top noRightClick twitterSection" data=" ">

2021ലേക്ക് എത്തിയപ്പോള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ വുഡിന് ഐപിഎല്ലിന്‍റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല. അടുത്ത വര്‍ഷം താരലേലത്തില്‍ അദ്ദേഹം വീണ്ടും പങ്കെടുത്തു. അടിസ്ഥാന വില രണ്ട് കോടി ആയിരുന്ന വുഡിനെ ലഖ്‌നൗ 7.50 കോടിക്ക് ടീമിലെത്തിച്ചു.

എന്നാല്‍, കൈമുട്ടിന് പരിക്കേറ്റ താരത്തിന് ആ സീസണും പൂര്‍ണമായി നഷ്‌ടമായി. ഈ സീസണിലേക്ക് എത്തിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് താരലേലത്തിന് മുന്‍പ് തന്നെ ഇംഗ്ലീഷ് പേസറെ ടീമില്‍ നിലനിര്‍ത്തുകയാണ് ഉണ്ടായത്. പരിക്കും മറ്റ് പ്രശ്‌നങ്ങളും വില്ലനായി എത്താതിരുന്നപ്പോള്‍ അഞ്ച് വര്‍ഷത്തിന് ശേഷം ഐപിഎല്ലിലെ രണ്ടാം മത്സരം കളിക്കാന്‍ മാര്‍ക്ക് വുഡിന് അവസരവും ലഭിച്ചു.

ലഖ്‌നൗ ഉയര്‍ത്തിയ 194 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്ക് മികച്ച തുടക്കമായിരുന്നു ഓപ്പണര്‍മാരായ പൃഥ്വി ഷായും ഡേവിഡ് വാര്‍ണറും ചേര്‍ന്ന് സമ്മാനിച്ചത്. അഞ്ചാം ഓവറിലേക്കെത്തിയപ്പോള്‍ തന്നെ ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 40 കടത്തി. ഈ ഘട്ടത്തിലായിരുന്നു മാര്‍ക്ക് വുഡ് പന്തെറിയാനെത്തിയത്.

വുഡിന്‍റെ ആദ്യ ഓവറിലെ മൂന്നും നാലും പന്തുകള്‍ ഷായുടെയും മിച്ചല്‍ മാര്‍ഷിന്‍റെയും കുറ്റി തെറിപ്പിച്ചു. തൊട്ടടുത്ത ഓവറില്‍ സര്‍ഫറാസ് ഖാനെയും മാര്‍ക്ക് വുഡ് വീഴ്‌ത്തി. ഇതോടെ പ്രതിരോധത്തിലായ ഡല്‍ഹിക്ക് മത്സരത്തില്‍ പിന്നീടൊരു തിരിച്ച് വരവ് ഉണ്ടായില്ല.

അവസാന സ്‌പെല്ലില്‍ അക്‌സര്‍ പട്ടേലും, ചേതന്‍ സക്കറിയയും ഇംഗ്ലീഷ് പേസറിന് മുന്നില്‍ വീണു. ഇതോടെ ഐപിഎല്‍ കരിയറിലെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടവും മാര്‍ക്ക് വുഡിന് സ്വന്തമായി.

വുഡിന്‍റെ അഞ്ച് വിക്കറ്റ് പ്രകടനം ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ലഖ്‌നൗവിന് 50 റണ്‍സിന്‍റെ വിജയമാണ് സമ്മാനിച്ചത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 193 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ പോരാട്ടം ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 143 റണ്‍സില്‍ അവസാനിച്ചു.

Also Read: IPL 2023| ഡൽഹിയെ എറിഞ്ഞിട്ട് മാർക്ക് വുഡ്; ലഖ്‌നൗവിന് 50 റൺസിന്‍റെ തകർപ്പൻ ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.