ETV Bharat / sports

IPL 2023 | 'ടിക്കറ്റെടുത്ത് വെച്ചോളൂ, ഇന്ന് തോറ്റാല്‍ മടങ്ങാം'; പഞ്ചാബും രാജസ്ഥാനും ഇന്ന് ധരംശാലയില്‍

author img

By

Published : May 19, 2023, 11:07 AM IST

IPL 2023  IPL  ipl today  pbks vs rr  pbks vs rr match preview  Rajasthan Royals  Punjab Kings  Sanju Samson  IPL PlayOff  IPL Points Table  രാജസ്ഥാന്‍ റോയല്‍സ്  പഞ്ചാബ് കിങ്‌സ്  ഐപിഎല്‍  സഞ്ജു സാംസണ്‍  ശിഖര്‍ ധവാന്‍  പഞ്ചാബ് കിങ്സ് vs രാജസ്ഥാന്‍ റോയല്‍സ്
IPL

ഐപിഎല്‍ പതിനാറാം പതിപ്പില്‍ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകളുടെ ലീഗ് ഘട്ടത്തിലെ അവസാന മത്സരമാണിത്.

ധരംശാല: ഐപിഎല്ലില്‍ ഇന്ന് പഞ്ചാബ് കിങ്‌സിനും രാജസ്ഥാന്‍ റോയല്‍സിനും ജീവന്‍മരണപ്പോരാട്ടം. പ്ലേഓഫ് സാധ്യത അല്‍പ്പമെങ്കിലും നിലനിര്‍ത്താന്‍ രണ്ട് കൂട്ടര്‍ക്കും ഇന്ന് ജയം അനിവാര്യം. പഞ്ചാബിന്‍റെ തട്ടകമായ ധരംശാലയില്‍ രാത്രി ഏഴരയ്‌ക്കാണ് മത്സരം. സീസണില്‍ ഇരു ടീമിന്‍റെയും അവസാനത്തെ ലീഗ് മത്സരം കൂടിയാണ് ഇത്.

13 മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റാണ് രണ്ട് ടീമിനും നിലവില്‍. എന്നാല്‍ നെറ്റ്‌റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ ആറാം സ്ഥാനത്തും പഞ്ചാബ് എട്ടാമതുമാണ്. പ്ലേഓഫില്‍ ഇടം പിടിക്കാന്‍ മിനിമം 16 പോയിന്‍റ് വേണമെന്നിരിക്കെ ഇന്ന് ജയിച്ചാലും ശേഷിക്കുന്ന മറ്റ് മത്സരങ്ങളുടെ ഫലങ്ങളെ കൂടി ആശ്രയിച്ച് മാത്രമെ ഇവര്‍ക്ക് മുന്നേറ്റം സാധ്യമാകൂ.

സീസണില്‍ ഇത് രണ്ടാമത്തെ മത്സരത്തിനാണ് ഇരു ടീമും പോരടിക്കാനൊരുങ്ങുന്നത്. നേരത്തെ ഗുവാഹത്തിയില്‍ തമ്മിലേറ്റുമുട്ടിയപ്പോള്‍ ശിഖര്‍ ധവാന്‍റെ പഞ്ചാബ് കിങ്‌സിനൊപ്പമായിരുന്നു ജയം. അന്ന് 5 റണ്‍സിന്‍റെ തോല്‍വിയാണ് സഞ്‌ജു സാംസണും സംഘവും പഞ്ചാബിനോട് ഏറ്റുവാങ്ങിയത്.

ജയം തേടി രാജസ്ഥാനും പഞ്ചാബും: സീസണില്‍ നല്ല തുടക്കമാണ് സഞ്‌ജുവിന്‍റെ രാജസ്ഥാന്‍ റോയല്‍സിന് ലഭിച്ചത്. എന്നാല്‍ തുടക്കത്തിലെ പ്രകടനം ടൂര്‍ണമെന്‍റിന്‍റെ രണ്ടാം പാദത്തില്‍ ആവര്‍ത്തിക്കാന്‍ അവര്‍ക്കായില്ല. ആദ്യ ഘട്ടത്തില്‍ പോയിന്‍റ് പട്ടികയിലെ ആദ്യ നാലിനുള്ളില്‍ ഇടം പിടിച്ചിരുന്ന രാജസ്ഥാന്‍ പിന്നീട് തുടര്‍തോല്‍വികള്‍ വഴങ്ങി താഴേക്ക് വീഴുകയായിരുന്നു. അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് വമ്പന്‍ തോല്‍വി വഴങ്ങിയതോടെയാണ് രാജസ്ഥാന്‍റെ പ്ലേഓഫ് മോഹങ്ങളും മങ്ങിയത്.

നായകന്‍ സഞ്‌ജു സാംസണ്‍, യുവ ഓപ്പണിങ് ബാറ്റര്‍ യശസ്വി ജയ്‌സ്വാള്‍, ഇംഗ്ലീഷ് ബാറ്റര്‍ ജോസ്‌ ബട്‌ലര്‍ എന്നിവരുടെ വ്യക്തിഗത മികവിലൂടെയായിരുന്നു രാജസ്ഥാന്‍റെ ഇതുവരെയുള്ള യാത്ര. കൂട്ടായ പരിശ്രമങ്ങള്‍ ഇല്ലാതായതോടെയാണ് ടീമിന് തിരിച്ചടികളും ഏറ്റുവാങ്ങേണ്ടി വന്നത്. തന്ത്രങ്ങള്‍ മെനയുന്നതിലുള്ള പാളിച്ചകളും റോയല്‍സിനെ തോല്‍വിയുടെ പടുകുഴിയിലേക്ക് തള്ളിവിട്ടു.

Also Read : IPL 2023 |'അവിടെയും ഇവിടെയും അടി'; ബോളര്‍മാരെ 'തല്ലിച്ചതച്ച്' കിടിലം റെക്കോഡിട്ട് കോലിയും ഡുപ്ലെസിസും

ഇന്ന് പഞ്ചാബിനെതിരെ ഒരു മികച്ച മാര്‍ജിനില്‍ ജയിക്കാനായാല്‍ സഞ്‌ജുവിനും സംഘത്തിനും പോയിന്‍റ് പട്ടികയില്‍ വീണ്ടും ആദ്യ നാലിനുള്ളില്‍ കടക്കാം. എന്നാല്‍ പിന്നീട് മുംബൈ, ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ അവസാന മത്സരങ്ങളില്‍ പരാജയപ്പെട്ടാല്‍ മാത്രമെ സഞ്‌ജുവിനും സംഘത്തിനും പ്ലേഓഫ് കളിക്കാന്‍ യോഗ്യത ലഭിക്കൂ.

റോയല്‍സിന്‍റേതിന് സമാനമാണ് പഞ്ചാബിന്‍റെ കാര്യങ്ങളും. തുടര്‍ജയങ്ങളോടെ തുടങ്ങിയ അവരും പിന്നീട് തോല്‍വികള്‍ ഏറ്റുവാങ്ങി പിന്തള്ളപ്പെട്ടു. ശിഖര്‍ ധവാന്‍, ജിതേഷ് ശര്‍മ്മ, ലിയാം ലിവിങ്‌സ്റ്റണ്‍ എന്നിവര്‍ പോയാല്‍ പിന്നെ വിശ്വസിക്കാന്‍ പറ്റുന്ന ബാറ്റര്‍മാരൊന്നും പഞ്ചാബിനില്ല.

താരങ്ങള്‍ സ്ഥിരത പുലര്‍ത്താതതും ടീമിന് തിരിച്ചടിയായിരുന്നു. ബൗളര്‍മാരും താളം കണ്ടെത്താതായതോടെ പഞ്ചാബിന്‍റെ പ്രതീക്ഷകള്‍ക്കും തിരിച്ചടിയേറ്റു. നെഗറ്റീവ് റണ്‍റേറ്റുള്ള പഞ്ചാബിന് ഇന്ന് വമ്പന്‍ ജയം സ്വന്തമാക്കിയാലേ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്താനാകൂ.

Also Read : IPL 2023 | 'ക്ലാസന്‍റെ മാസ്, കോലിയുടെ സൂപ്പർ ക്ലാസ്'; ഒരു കളിയില്‍ രണ്ട് സെഞ്ച്വറി, ഇത് ഐപിഎല്‍ ചരിത്രത്തിലാദ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.