ETV Bharat / sports

IPL 2022 | കരിയറിലെ മിന്നും പ്രകടനവുമായി ബുംമ്ര; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് 166 റണ്‍സ് വിജയലക്ഷ്യം

author img

By

Published : May 9, 2022, 9:52 PM IST

നാലോവറില്‍ 10 റണ്‍സ് വഴങ്ങിയാണ് ബുംമ്ര അഞ്ച് വിക്കറ്റ് നേടിയത്

ഐപിഎല്‍  ഐപിഎല്‍ 2022  ബുംമ്ര 5 വിക്കറ്റ്  mi vs kkr  ipl 2022 jasprit bumrah 5 wicket  jasprit bumrah 5 wicket against kkr  tata ipl live  ipl live
IPL 2022 | കരിയറിലെ മിന്നും പ്രകടനവുമായി ബുംമ്ര; കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈക്ക് 166 റണ്‍സ് വിജയലക്ഷ്യം

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 166 റണ്‍സ് വിജയലക്ഷ്യം. ടോസ്‌ നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്തയ്‌ക്ക് നിശ്ചിത ഇരുപത് ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 165 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളു. നാലോവറില്‍ 5 വിക്കറ്റ് വീഴ്‌ത്തിയ ജസ്‌പ്രീത് ബുംമ്രയാണ് കൊല്‍ക്കത്തയെ കൂറ്റന്‍ സ്കോറിലേക്ക് പോകാന്‍ അനുവദിക്കാതെ തടഞ്ഞത്.

ഐപിഎല്‍ കരിയറില്‍ ബുംമ്രയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കൊല്‍ക്കത്തയ്‌ക്കെതിരെ താരം പുറത്തെടുത്തത്. നിതീഷ് റാണ, ആന്ദ്രേ റസല്‍, ഷെല്‍ഡണ്‍ ജാക്‌സണ്‍, പാറ്റ് കമ്മിന്‍സ്, സുനില്‍ നരെയ്‌ന്‍ എന്നിവരാണ് മുംബൈ പേസറിന്‍റെ പന്തുകള്‍ക്ക് ഇരയായത്. നാലോവറില്‍ ഒരു മെയ്‌ഡന്‍ ഉള്‍പ്പടെ പത്ത് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് ബുംമ്ര അഞ്ച് വിക്കറ്റുകള്‍ പിഴുതത്.

തുടര്‍ച്ചയായി പരാജയപ്പെട്ടിരുന്ന കൊല്‍ക്കത്തന്‍ ഓപ്പണിംഗ് ബാറ്റര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഒന്നാം വിക്കറ്റില്‍ 60 റണ്‍സാണ് വെങ്കിടേഷ്‌ അയ്യരും, അജിങ്ക്യ രഹാനെയും ചേര്‍ന്ന് അടിച്ചെടുത്തത്. പവര്‍പ്ലേയിലെ അവസാന രണ്ട് പന്ത് ശേഷിക്കെ 24 പന്തില്‍ 43 റണ്‍സ് നേടിയ വെങ്കിേടഷ്‌ അയ്യരെ പുറത്താക്കി കുമാര്‍ കാര്‍ത്തികേയയാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്.

പിന്നാലെയെത്തിയ നിതീഷ്‌ റാണയ്‌ക്കും (26 പന്തില്‍ 43) , റിങ്കു സിംഗിനും (19 പന്തില്‍ 23) ഒഴികെ മറ്റാര്‍ക്കും കൊല്‍ക്കത്തന്‍ നിരയില്‍ രണ്ടക്കം കടക്കാനായില്ല. അജിങ്ക്യ രഹാനെ 25 റണ്‍സ് നേടി പുറത്താകുകയായിരുന്നു. ബുംമ്രയ്‌ക്ക് പുറമെ മുംബൈ നിരയില്‍ കുമാര്‍ കാര്‍ത്തികേയ രണ്ട്, ഡാനിയല്‍ സാംസ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരേ വിക്കറ്റുകളും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.