ETV Bharat / sports

IPL 2022 | പവറായി പവൽ ; ഡല്‍ഹിക്കെതിരെ മുംബൈക്ക് 160 റണ്‍സ് വിജയലക്ഷ്യം

author img

By

Published : May 21, 2022, 10:04 PM IST

IPL 2022 Delhi capitals sets 160 target for Mumbai Indians  ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 160 റണ്‍സ് വിജയലക്ഷ്യം  MI VS DC FIRST innings score  Delhi capitals vs Mumbai Indians  ഡല്‍ഹി കാപിറ്റല്‍സ് vs മുംബൈ ഇന്ത്യന്‍സ്  IPL 2022  IPL 2022 Updates  rovman powell  ipl playoff
IPL 2022: പവറായി പവൽ; ഡല്‍ഹിക്കെതിരെ മുംബൈക്ക് 160 റണ്‍സ് വിജയലക്ഷ്യം

34 പന്തില്‍ 43 റണ്‍സെടുത്ത പവലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍

മുംബൈ : ഐപിഎല്ലില്‍ നിര്‍ണായക പോരാട്ടത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 160 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്‌ടമായി ആദ്യം ബാറ്റ് ചെയ്‌ത ഡല്‍ഹി റോവ്മാൻ പവലിന്‍റെയും ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍റെയും ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുത്തു. മുംബൈക്കായി ജസ്പ്രീത് ബുമ്ര 23 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. ടൂർണമെന്‍റിൽ മികച്ച ഫോമിൽ ബാറ്റ് ചെയ്‌ത ഡേവിഡ് വാർണറും (5), മിച്ചൽ മാർഷും (0) തുടക്കത്തിൽ തന്നെ മടങ്ങി. നന്നായി തുടങ്ങിയെങ്കിലും പൃഥ്വി ഷാ 24 റൺസുമായി മടങ്ങി.

എന്നാൽ അഞ്ചാം വിക്കറ്റിൽ പന്തുമായി ഒത്തുചേർന്ന റോവ്മാൻ പവൽ കൂസലില്ലാതെ ബാറ്റുവീശി. പവലിന്‍റെ ഉജ്വല ബാറ്റിങ്ങ് ഡൽഹി പോരാട്ടത്തിന് കരുത്ത് പകർന്നു. ഒരു ഘട്ടത്തിൽ പ്രതിരോധിച്ചു കളിച്ച ഋഷഭ് പന്ത് ആക്രമണബാറ്റിങ് പുറത്തെടുത്തതോടെ മുംബൈ നിരയ്ക്ക് സമ്മർദ്ദമേറി. 34 പന്തില്‍ 43 റണ്‍സെടുത്ത പവലാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍. ഋഷഭ് പന്ത് 33 പന്തില്‍ 39 റണ്‍സെടുത്തു.

അവസാന ഓവറുകളില്‍ പ്രതീക്ഷയായിരുന്ന പവലിനെ പത്തൊമ്പതാം ഓവറില്‍ ബുമ്ര യോര്‍ക്കറില്‍ മടക്കി. 10 പന്തില്‍ 19 റൺസുമായി പുറത്താകാതെ നിന്ന അക്ഷർ പട്ടേലിന്‍റെ ബാറ്റിങ്ങാണ് ഒടുവില്‍ ഡല്‍ഹിയെ 150 കടത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.