ETV Bharat / sports

IPL 2022: കോണ്‍വേയും ഋതുരാജും തിളങ്ങി; ചെന്നൈക്കെതിരെ ഡൽഹിക്ക് കൂറ്റൻ വിജയ ലക്ഷ്യം

author img

By

Published : May 8, 2022, 9:42 PM IST

അവസാന ഓവറുകളിൽ തകർത്തടിച്ച ധോണി ചെന്നൈയെ 200 കടത്തി

IPL 2022  ഐപിഎൽ 2022  ഇന്ത്യൻ പ്രീമിയർ ലീഗ് 2022  CSK VS DC  CHENNAI VS DELHI  ചെന്നൈ VS ഡൽഹി  ഡൽഹിക്കെതിരെ ചെന്നൈക്ക് കൂറ്റൻ സ്‌കോർ  DC NEED 209 RUNS TO WIN AGAINST CSK  MS DHONI  DHONI
IPL 2022: കോണ്‍വേയും ഋതുരാജും തിളങ്ങി; ചെന്നൈക്കെതിരെ ഡൽഹിക്ക് കൂറ്റൻ വിജയ ലക്ഷ്യം

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഡൽഹി ക്യാപ്പിറ്റൽസിന് 209 റണ്‍സ് വിജയം ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിലാണ് കൂറ്റൻ സ്‌കോർ കണ്ടെത്തിയത്. ഋതുരാജ് ഗെയ്‌ക്വാദ്- ഡിവോൻ കോണ്‍വേ സഖ്യത്തിന്‍റെ തകർപ്പൻ ഓപ്പണിങ് കൂട്ടുകെട്ടാണ് ചെന്നൈക്ക് കൂറ്റൻ സ്‌കോർ നേടിക്കൊടുത്തത്.

ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈക്കായി സ്വപ്‌നതുല്യമായ തുടക്കമാണ് ഗെയ്‌ക്വാദ്- കോണ്‍വേ സഖ്യം നൽകിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 11 ഓവറിൽ 110 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 41 റണ്‍സ് നേടിയ ഋതുരാജിന്‍റെ വിക്കറ്റാണ് ചെന്നൈക്ക് ആദ്യം നഷ്‌ടമായത്. തുടർന്നെത്തിയ ശിവം ദുബെ തകർത്തടിച്ചതോടെ ചെന്നൈ സ്‌കോർ ബോർഡ് വേഗത്തിൽ ചലിച്ചു. ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി.

ALSO READ: കടുത്ത പനി; പൃഥ്വി ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പിന്നാലെ സെഞ്ച്വറിയിലേക്ക് നീങ്ങുകയായിരുന്ന കോണ്‍വെയെ ചെന്നൈക്ക് നഷ്‌ടമായി. 49 പന്തിൽ അഞ്ച് സിക്‌സിന്‍റെയും 7 ഫോറിന്‍റെയും അകമ്പടിയോടെ 87 റണ്‍സ് നേടിയാണ് താരം പുറത്തായത്. പിന്നാലെ ദുബെയും (32) പുറത്തായി. തുടർന്നെത്തിയ അമ്പടി റായ്‌ഡു (5), മൊയ്‌ൻ അലി (9), റോബിൻ ഉത്തപ്പ (0) എന്നിവർ പെട്ടന്ന് തന്നെ കൂടാരം കയറി.

എന്നാൽ അവസാന ഓവറുകളിൽ 8 പന്തിൽ രണ്ട് സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെ 21 റണ്‍സ് നേടിയ ധോണി ചെന്നൈയെ 200 കടത്തി. ഡൽഹിക്കായി അൻറിച്ച് നോർക്യ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഖലീൽ അഹമ്മദ് രണ്ട് വിക്കറ്റും മിച്ചൽ മാർഷ് ഒരു വിക്കറ്റും നേടി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.