ETV Bharat / sports

IPL 2023| 'എതിരെയല്ല, വിരാട് കോലിക്കൊപ്പം കളിക്കുന്നതാണ് മികച്ച അനുഭവം': ഫാഫ് ഡുപ്ലെസിസ്

author img

By

Published : May 19, 2023, 2:12 PM IST

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ വിരാട് കോലി ഫാഫ് ഡുപ്ലെസിസ് സഖ്യം ഒന്നാം വിക്കറ്റില്‍ 172 റണ്‍സാണ് നേടിയത്. ഇതിന് പിന്നാലെയായിരുന്നു ആര്‍സിബി നായകന്‍റെ പ്രതികരണം.

IPL 2023  virat Kohli  faf du plessis  virat Kohli and faf du plessis  faf du plessis about virat kohli  വിരാട് കോലി  ഫാഫ് ഡുപ്ലെസിസ്  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  ഐപിഎല്‍  ഐപിഎല്‍ 2023  ആര്‍സിബി
faf and vk

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം പതിപ്പിലെ ഏറ്റവും മികച്ച കൂട്ടുകെട്ടുകളില്‍ ഒന്നാണ് വിരാട് കോലിയും ഫാഫ് ഡുപ്ലെസിസും തമ്മിലുള്ളത്. സീസണിലെ ആദ്യ മത്സരം മുതല്‍ ആര്‍സിബിക്കായി റണ്‍സടിച്ചു തുടങ്ങിയ ഇരുവരും ഇപ്പോഴും അത് തുടരുന്നുണ്ട്. ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തിലും തങ്ങളുടെ മിന്നും പ്രകടനം ഇരുവരും ആവര്‍ത്തിച്ചിരുന്നു.

രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ 187 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ആര്‍സിബിക്കായി ഇരുവരും ആദ്യ വിക്കറ്റില്‍ 172 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇന്നലത്തെ പ്രകടനത്തോടെ ഒറ്റ ഐപിഎല്‍ സീസണില്‍ ആദ്യ വിക്കറ്റില്‍ കൂടുതല്‍ റണ്‍സടിച്ചുകൂട്ടിയ ജോഡികളായും ഇരുവരും മാറിയിരുന്നു. പിന്നാലെ വിരാട് കോലിക്കൊപ്പം കളിക്കുന്നതില്‍ തന്‍റെ അനുഭവം ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലെസിസ് വ്യക്തമാക്കിയിരുന്നു.

ഹൈദരാബാദിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയം ആര്‍സിബി സ്വന്തമാക്കിയപ്പോള്‍ വിരാട് കോലി 100 റണ്‍സും ഡുപ്ലെസിസ് 71 റണ്‍സ് നേടിയായിരുന്നു മടങ്ങിയത്. ഇതിന് പിന്നാലെ ആയിരുന്നു ഡുപ്ലെസിസിന്‍റെ പ്രതികരണം. കോലിക്ക് എതിരെ കളിക്കുന്നതിനേക്കാള്‍ ഒപ്പം കളിക്കുന്നതാണ് മികച്ച അനുഭവമെന്നായിരുന്നു ബാംഗ്ലൂര്‍ നായകന്‍റെ പ്രതികരണം.

'ഒരോ മത്സരത്തേയും അഭിമുഖീകരിക്കുന്ന പാഷന്‍ തന്നെയാണ് വിരാടിന്‍റെ ഏറ്റവും വലിയ കാര്യം. കൗതുകത്തോടെയായിരുന്നു ഓരോ പ്രാവശ്യവും വിരാടിനെതിരെ ഞാന്‍ കളിക്കുന്നത്. ഒരു മത്സരത്തില്‍ ഓരോ വിക്കറ്റ് വീഴുമ്പോഴും അയാള്‍ക്കുണ്ടാകുന്ന ആവേശം പലപ്പോഴും എന്നെ അത്‌ഭുതപ്പെടുത്താറുണ്ട്.

അതിപ്പോള്‍, എതിര്‍ ടീമിന്‍റെ ആദ്യ വിക്കറ്റായാലും അവസാന വിക്കറ്റായാലും ഒരു പോലെ തന്നെയായിരിക്കും വിരാട് കോലിക്കുളള ആവേശം. ഇപ്പോള്‍ നമ്മള്‍ ഒരേ ടീമിലെ അംഗങ്ങളാണ്. സത്യസന്ധമായി പറഞ്ഞാല്‍ അവനെതിരെ കളിക്കുന്നതിനേക്കാള്‍ മികച്ച അനുഭവമാണ് അവനൊപ്പം ഒരു ടീമില്‍ കളിക്കുന്നത്', ഡുപ്ലെസിസ് പറഞ്ഞു.

Also Read : IPL 2023| 'യൂണിവേഴ്‌സല്‍ ബോസിനൊപ്പം ഇനി കിങ് കോലിയും'; സെഞ്ച്വറിയോടെ തകര്‍പ്പന്‍ റെക്കോഡ് പട്ടികയില്‍ മുന്നിലെത്തി വിരാട് കോലി

കോലിക്കൊപ്പം കളിക്കുമ്പോള്‍ അയാള്‍ പകരുന്ന ആവേശം മറ്റുള്ളവരെയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ പ്രേരിപ്പിക്കുമെന്നും ഡുപ്ലെസിസ് കൂട്ടിച്ചേര്‍ത്തു. 'അയാള്‍ക്കെതിരെയാണ് നിങ്ങള്‍ കളിക്കുന്നതെങ്കില്‍ അയളുടെ ആവേശം നിങ്ങളെയും ഊര്‍ജസ്വലനാക്കും. എന്നാല്‍ അവനൊപ്പമാണ് കളിക്കുന്നതെങ്കില്‍ അതായിരിക്കും ഏറ്റവും മികച്ച കാര്യം.

കാരണം, വിരാടുമൊത്ത് ബാറ്റ് ചെയ്യുമ്പോള്‍ ആ ആവേശം നിങ്ങളിലേക്കും പകരും. അത് നിങ്ങളുടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കുന്ന ഒന്നാണ്', ഫാഫ് കൂട്ടിച്ചേര്‍ത്തു.

ഐപിഎല്‍ പതിനാറാം പതിപ്പിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ആദ്യ അഞ്ചിലുള്ള രണ്ട് താരങ്ങളാണ് ആര്‍സിബി ഓപ്പണര്‍മാര്‍. 13 കളിയില്‍ നിന്നും 702 റണ്‍സ് ആണ് ഡുപ്ലെസിസ് ഇതുവരെ നേടിയിട്ടുള്ളത്. മറുവശത്തുള്ള വിരാട് കോലി ഇത്രയും മത്സരങ്ങളില്‍ നിന്നും 538 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്.

Also Read : IPL 2023 |'അവിടെയും ഇവിടെയും അടി'; ബോളര്‍മാരെ 'തല്ലിച്ചതച്ച്' കിടിലം റെക്കോഡിട്ട് കോലിയും ഡുപ്ലെസിസും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.