ETV Bharat / sports

IPL 2023| 'സഞ്‌ജുവിന് കൂടുതല്‍ അവസരം ലഭിക്കുന്നില്ല, അത് വിശ്വസിക്കാന്‍ തന്നെ പ്രയാസം'; ഒയിന്‍ മോര്‍ഗന്‍

author img

By

Published : Apr 3, 2023, 12:13 PM IST

Updated : Apr 3, 2023, 12:18 PM IST

സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തില്‍ സഞ്‌ജു സാംസണ്‍ 32 പന്തില്‍ 55 റണ്‍സ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് രാജസ്ഥാന്‍ റോയല്‍സ് നായകന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരം ലഭിക്കാത്തതിനെ കുറിച്ച് മുന്‍ ഇംഗ്ലണ്ട് നായകന്‍ സംസാരിച്ചത്.

eoin morgan on sanju samson  sanju samson  ipl 2023  srh vs rr  tata ipl  ഐപിഎല്‍  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണെക്കുറിച്ച് ഒയിന്‍ മോര്‍ഗന്‍  ഒയിന്‍ മോര്‍ഗന്‍
Sanju

ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ 72 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് കഴിഞ്ഞ വര്‍ഷത്തെ റണ്ണര്‍ അപ്പുകളായ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. രാജീവ് ഗാന്ധി ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം വേദിയായ മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 203 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന്‍റെ പോരാട്ടം 8ന് 131 എന്ന നിലയില്‍ അവസാനിച്ചു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത രാജസ്ഥാന് വേണ്ടി ക്യാപ്‌റ്റന്‍ സഞ്‌ജു സാംസണ്‍, ജോസ് ബട്‌ലര്‍, യശ്വസി ജെയ്‌സ്വാള്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ബട്‌ലറും ജെയ്‌സ്വാളും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമായിരുന്നു സന്ദര്‍ശകര്‍ക്ക് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 5.5 ഓവറില്‍ 85 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

eoin morgan on sanju samson  sanju samson  ipl 2023  srh vs rr  tata ipl  ഐപിഎല്‍  സഞ്‌ജു സാംസണ്‍  സഞ്‌ജു സാംസണെക്കുറിച്ച് ഒയിന്‍ മോര്‍ഗന്‍  ഒയിന്‍ മോര്‍ഗന്‍
സഞ്‌ജു സാംസണ്‍

22 പന്തില്‍ 54 റണ്‍സ് നേടിയ ബട്‌ലറിന്‍റെ വിക്കറ്റ് നഷ്‌ടപ്പെട്ടതിന് ശേഷം ക്രീസിലെത്തിയത് രാജസ്ഥാന്‍ നായകന്‍ സഞ്‌ജു സാംസണാണ്. ക്രീസില്‍ നിലയുറപ്പിച്ച് കളിച്ച സഞ്‌ജു 32 പന്തില്‍ 55 റണ്‍സ് നേടി പുറത്താകുകയായിരുന്നു. 171.88 പ്രഹരശേഷിയില്‍ ബാറ്റ് വീശിയ സഞ്‌ജു തന്‍റെ ഇന്നിങ്‌സില്‍ മൂന്ന് ഫോറും നാല് സിക്‌സും നേടി.

മത്സരത്തിന് പിന്നാലെ സഞ്‌ജു സാംസണിന്‍റെ പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകന്‍ ഒയിന്‍ മോര്‍ഗന്‍. സഞ്‌ജുവിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരം ലഭിക്കാത്തത് അവിശ്വസനീയമാണെന്നും മോര്‍ഗന്‍ പറഞ്ഞു.

'ഇത്രയും അനായാസമായ രീതിയല്‍ ബാറ്റ് ചെയ്യുന്ന ഒരു താരത്തിന് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ കൂടുതല്‍ അവസരം ലഭിക്കുന്നില്ല എന്നത് വിശ്വസിക്കാന്‍ തന്നെ പ്രയാസമാണ്. ബാക്ക്ഫൂട്ടില്‍ അവന്‍ കളിക്കുന്ന ഷോട്ടുകളും അവയുടെ ശക്തിയും അവിശ്വസനീയമാണ്'- ജിയോ സിനിമയിലൂടെ മോര്‍ഗന്‍ പറഞ്ഞു.

Also Read: IPL 2023 | ചരിത്രത്തിലാദ്യം; കോലിയെ പിന്നിലാക്കി വമ്പന്‍ റെക്കോഡുമായി സഞ്‌ജു സാംസണ്‍

മത്സരത്തില്‍ സണ്‍റൈസേഴ്‌സിന്‍റെ ഇംഗ്ലീഷ് താരം ആദില്‍ റഷീദിനെതിരെ സഞ്‌ജു സാംസണ്‍ നേടിയ രണ്ട് സിക്‌സറുകളെയും മോര്‍ഗന്‍ പുകഴ്‌ത്തി. മത്സരത്തിന്‍റെ 11, 16 ഓവറുകളിലായിരുന്നു ഈ സിക്‌സറുകള്‍ പിറന്നത്. ഡീപ് മിഡ് വിക്കറ്റിലൂടെയും ലോങ്‌ ഓഫിലൂടെയുമാണ് സഞ്‌ജു ഈ സിക്‌സുകള്‍ നേടിയത്.

  • Fifty for captain Sanju Samson.

    This has been some knock, he is changing the gear in his career, leading by example, 50* from 28 balls. pic.twitter.com/pAPDqGYcFL

    — Johns. (@CricCrazyJohns) April 2, 2023 " class="align-text-top noRightClick twitterSection" data=" ">

'ആദില്‍ റഷീദിനെതിരെ ഇങ്ങനെയുള്ള ഷോട്ടുകള്‍ കളിക്കുന്ന അധികം ആളുകള്‍ ക്രിക്കറ്റില്‍ ഇല്ല. ബാറ്റര്‍മാര്‍ക്ക് ആക്രമിച്ച് കളിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ബോളര്‍ കൂടിയാണ് അദ്ദേഹം. അത് പോലെയൊരു താരത്തെയാണ് സഞ്‌ജു അനായാസം നേരിട്ടത്.

ഈ ടൂര്‍ണമെന്‍റില്‍ അവന് മികച്ച ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്' -മോര്‍ഗന്‍ വ്യക്തമാക്കി. 'ഇതിന് മുന്‍പും ഐപിഎല്ലിന്‍റെ തുടക്കത്തില്‍ സഞ്‌ജു റണ്‍സ് അടിച്ച് കൂട്ടുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. സീസണ്‍ മുഴുവനായും ഇതേ പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോ എന്നത് മാത്രമാണ് ഇനി അറിയേണ്ടത്' -മോര്‍ഗന്‍ കൂട്ടിച്ചേര്‍ത്തു.

Also Read: IPL 2023 | മുംബൈ ഇന്ത്യന്‍സിനെതിരായ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി, ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി

Last Updated : Apr 3, 2023, 12:18 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.