ETV Bharat / sports

സമീർ റിസ്വി, ശുഭം ദുബെ, കുമാർ കുഷാഗ്ര ... കോടികൾ പോക്കറ്റിലാക്കിയ ഈ പേരുകൾ ഓർത്തുവെച്ചോളൂ...

author img

By ETV Bharat Kerala Team

Published : Dec 19, 2023, 7:28 PM IST

Updated : Dec 19, 2023, 8:28 PM IST

IPL 2024 Auction  Sameer Rizvi sold to Chennai Super Kings  Shubham Dubey Sold to Rajasthan Royals  Shahrukh Khan Sold to Gujarat Titans  Who is Sameer Rizvi  Who is Shubham Dubey  സമീർ റിസ്വി ചെന്നൈ സൂപ്പര്‍ കിങ്‌സ്  ശുഭം ദുബെ രാജസ്ഥാന്‍ റോയല്‍സ്  ഷാറുഖ് ഖാന്‍ ഗുജറാത്ത് ടൈറ്റന്‍സ്  Kumar Kushagra sold to Delhi Capitals  കുമാർ കുഷാഗ്ര ഡല്‍ഹി ക്യാപിറ്റല്‍സ്
IPL 2024 Auction Sameer Rizvi Chennai Super Kings Shubham Dubey Rajasthan Royals

IPL 2024 Auction Sameer Rizvi Chennai Super Kings: അണ്‍ക്യാപ്‌ഡ് താരമായ സമീർ റിസ്വിയ്‌ക്കായി 8.40 കോടി രൂപ മുടക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ശുഭം ദുബെയെ 5.80 കോടിയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ജാര്‍ഖണ്ഡിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുമാർ കുഷാഗ്രയെ 7.20 കോടി രൂപയ്‌ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്.

ദുബായ്‌: ഇന്ത്യന്‍ പ്രീമയര്‍ ലീഗ് 2024 (IPL 2024) സീസണിന് മുന്നോടിയായുള്ള മിനി ലേലത്തില്‍ കോടികള്‍ വാരിയ അണ്‍ക്യാപ്‌ഡ് താരങ്ങളായി സമീർ റിസ്വിയും (Sameer Rizvi) ശുഭം ദുബെയും കുമാർ കുഷാഗ്രയും. 20 ലക്ഷം രൂപ അടിസ്ഥാനവിലയുണ്ടായിരുന്ന താരങ്ങളാണിവര്‍. സമീർ റിസ്വിയെ 8.40 കോടിയ്‌ക്ക് ചെന്നൈ സൂപ്പര്‍ കിങ്‌സാണ് റാഞ്ചിയത്. 20-കാരനായി തുടക്കത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ കനത്തപോരാണ് നടന്നത്.

എന്നാല്‍ ലേലത്തുക 7.60 കോടിയിലെത്തിയതോടെ ഡല്‍ഹി ക്യാപ്റ്റല്‍സും താരത്തിനായി രംഗത്ത് എത്തി. പക്ഷെ വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്ന ചെന്നൈ താരത്തെ കൂടെ കൂട്ടുകയായിരുന്നു. (IPL 2024 Auction Sameer Rizvi sold to Chennai Super Kings). ഉത്തര്‍പ്രദേശിനായി ഫസ്റ്റ്‌ക്ലാസ് അരങ്ങേറ്റം നടത്തിയ സമീർ റിസ്വി കഴിഞ്ഞ യുപി ടി20 ലീഗില്‍ മിന്നും പ്രകടനം നടത്തിയിരുന്നു.

ടൂര്‍ണമെന്‍റില്‍ ആകെ ഒമ്പത് ഇന്നിങ്‌സുകളില്‍ നിന്നായി രണ്ട് സെഞ്ചുറികളടക്കം 455 റണ്‍സായിരുന്നു സമീര്‍ അടിച്ച് കൂട്ടിയത്. ആഭ്യന്തര ടി20യിൽ 134.70 സ്‌ട്രൈക്ക് റേറ്റിൽ 49.16 ശരാശരിയാണ് ഈ യുവ താരത്തിനുള്ളത്. ഉത്തര്‍പ്രദേശ് അണ്ടര്‍ -23 ടീമിനായി നടത്തിയ പ്രകടനങ്ങളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. (Who is Sameer Rizvi)

ശുഭം രാജസ്ഥാനൊപ്പം: ശുഭം ദുബെയെ 5.80 കോടിയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സാണ് സ്വന്തമാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ കനത്ത വെല്ലുവിളി മറികടന്നുകൊണ്ടാണ് 29-കാരനെ രാജസ്ഥാന്‍ റോയല്‍ തൂക്കിയത്. (IPL 2024 Auction Shubham Dubey Sold to Rajasthan Royals). കഴിഞ്ഞ സയ്യിദ് മുഷ്‌താഖ്‌ അലി ട്രോഫിയില്‍ വിദര്‍ഭയ്‌ക്കായി തകര്‍പ്പന്‍ പ്രകടനമായിരുന്നു മധ്യനിര ബാറ്ററായ ശുഭം ദുബെ നടത്തിയത്. 7 മത്സരങ്ങളില്‍ നിന്നും 187.28 സ്‌ട്രൈക്ക് റേറ്റിലും 73.66 ശരാശരിയിലും 221 റണ്‍സായിരുന്നു ഇടങ്കയ്യന്‍ നേടിയത്. (Who is Shubham Dubey).

കുമാർ കുഷാഗ്ര ഡല്‍ഹിയില്‍: ജാര്‍ഖണ്ഡിന്‍റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ കുമാർ കുഷാഗ്രയെ 7.20 കോടി രൂപയ്‌ക്ക് ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്വന്തമാക്കിയത്. ഗുജാറത്ത് ടൈറ്റന്‍സിനെ മറികടന്നുകൊണ്ടായിരുന്നു 19-കാരനെ ഡല്‍ഹി കൂടാരത്തില്‍ എത്തിച്ചത്.

കഴിഞ്ഞ വിജയ്‌ ഹസാരെ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകനമാണ് കുമാർ കുഷാഗ്രയ്‌ക്ക് ഐപിഎല്ലിലേക്ക് വഴി തുറന്നത്. മഹാരാഷ്‌ട്രയ്‌ക്ക് എതിരായ മത്സരത്തിലെ പ്രകടനം ഏറെ ശ്രദ്ധേയമായി. 37 പന്തുകളില്‍ നിന്നും നാല് ബൗണ്ടറികളും ആറ് സിക്‌സും സഹിതം പുറത്താവാതെ 67 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. (Kumar Kushagra sold to Delhi Capitals)

ALSO READ: എന്‍റെ 'പൊന്ന്' സ്റ്റാർക്കേ...ഐപിഎല്‍ പണപ്പെട്ടി തൂക്കി മിച്ചല്‍ സ്റ്റാർക്ക്... റെക്കോഡ് തുകയ്ക്ക് കൊല്‍ക്കത്തയിലേക്ക്

പഞ്ചാബിന്‍റെ കണക്ക് തെറ്റി ഷാറുഖ് ഖാന്‍ കൊല്‍ക്കത്തയില്‍: അതേസമയം കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്‍റെ താരമായിരുന്ന ഷാറുഖ് ഖാനെ ഗുജറാത്ത് ടൈറ്റന്‍സ് സ്വന്തമാക്കി. 40 ലക്ഷം അടിസ്ഥാന വിലയുണ്ടായിരുന്ന താരത്തിനായി 7.40 കോടിയാണ് ഗുജറാത്ത് മുടക്കിയത്.

ALSO READ: ആരാധകരേ നന്ദി, തിരിച്ചെത്താനൊരുങ്ങി റിഷഭ് പന്ത്: ആവേശത്തില്‍ ക്രിക്കറ്റ് ലോകം

താരത്തെ തിരിച്ച് എത്തിക്കാന്‍ പഞ്ചാബ് കിങ്‌സ് ശ്രമിച്ചിരുന്നുവെങ്കിലും ഗുജറാത്ത് വഴങ്ങാതിരിക്കുകയായിരുന്നു. (IPL 2024 Auction Shahrukh Khan Sold to Gujarat Titans ). കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച രമണ്‍ദീപ് സിങ്ങിനെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന് കൊല്‍ക്കത്ത നൈറ്റ് റെഡേഴ്‌സ് സ്വന്തമാക്കി.

ALSO READ: ആദ്യ വിളിയില്‍ തന്നെ ഹസരങ്ക പോന്നു; ഞെട്ടലില്‍ ചിരിയടക്കാനാവാതെ കാവ്യ മാരന്‍

Last Updated :Dec 19, 2023, 8:28 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.