ETV Bharat / sports

സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്; ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് പ്രോട്ടീസിന് കനത്ത തിരിച്ചടി

author img

By ETV Bharat Kerala Team

Published : Dec 9, 2023, 3:22 PM IST

Updated : Dec 9, 2023, 3:34 PM IST

India vs South Africa T20I: ഇന്ത്യയ്‌ക്ക് എതിരായ ടി20 പരമ്പരയില്‍ നിന്നും സ്റ്റാര്‍ പേസര്‍ ലുങ്കി എന്‍ഗിഡി പുറത്ത്.

India vs South Africa T20I  Beuran Hendricks replaced Lungi Ngidi  Lungi Ngidi Injury  Lungi Ngidi Ruled Out Of T20I Series Against India  ലുങ്കി എന്‍ഗിഡി  ലുങ്കി എന്‍ഗിഡി പരിക്ക്  ഇന്ത്യ vs ദക്ഷിണാഫ്രിക്ക ടി20 സീരീസ്  ബ്യൂറാൻ ഹെൻഡ്രിക്‌സ്‌  Beuran Hendricks
India vs South Africa T20I Beuran Hendricks replaced Lungi Ngidi

ജോഹന്നാസ്‌ബെര്‍ഗ് : ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് (India vs South Africa T20I) മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്ക് കനത്ത തിരിച്ചടി (Lungi Ngidi). പരിക്കേറ്റ സ്‌റ്റാര്‍ പേസര്‍ ലുങ്കി എന്‍ഗിഡി പരമ്പരയില്‍ നിന്നും പുറത്ത് (Lungi Ngidi Ruled Out Of T20I Series Against India). ഇക്കാര്യം ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക സ്ഥിരീകരിച്ചിട്ടുണ്ട്.

27-കാരന്‍റെ കണങ്കാലിന് പരിക്കേറ്റതായാണ് ഇതു സംബന്ധിച്ച വാര്‍ത്ത കുറിപ്പില്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ രണ്ട് ടി20കള്‍ക്കുള്ള സ്‌ക്വാഡില്‍ മാത്രമായിരുന്നു താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിക്ക് ഭേദമായാല്‍ ഡിംസബര്‍ 26- മുതല്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്‌ക്കായി എന്‍ഗിഡി ടീമിനൊപ്പം ചേരും.

എന്‍ഗിഡിയുടെ പകരക്കാരനായി ബ്യൂറാൻ ഹെൻഡ്രിക്‌സിനെ സ്‌ക്വാഡില്‍ ചേര്‍ത്തിട്ടുണ്ട് (Beuran Hendricks replaced Lungi Ngidi In South Africa T20I Squad against India). 33-കാരനായ ഇടംകയ്യൻ പേസറായ ഹെൻഡ്രിക്‌സ് 2021ലാണ് ദക്ഷിണാഫ്രിക്കയ്‌ക്കായി അവസാനമായി കളിച്ചത്. 19 ടി20യിൽ നിന്ന് 25 വിക്കറ്റുകൾ അദ്ദേഹം നേടിയിട്ടുണ്ട്.

സ്ഥിരം നായകന്‍ ടെംബ ബാവുമയ്‌ക്ക് വിശ്രമം അനുവദിച്ചതോടെ എയ്‌ഡന്‍ മാര്‍ക്രത്തിന് കീഴിലാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്. നാളെ ഡര്‍ബനിലെ കിംഗ്‌സ്‌മീഡിലാണ് ആദ്യ ടി20 നടക്കുക. തുടര്‍ന്ന് 12-ന് സെന്‍റ്‌ ജോര്‍ജസ്‌ പാര്‍ക്കിലും 14-ന് ജോഹന്നാസ്‌ബെര്‍ഗിലുമാണ് രണ്ടും മൂന്നും ടി20കള്‍ അരങ്ങേറുക.

സൂര്യകുമാര്‍ യാദവിന് കീഴിലാണ് ഇന്ത്യ കളിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്ക് എതിരെ അടുത്തിടെ അവസാനിച്ച ടി20 പരമ്പരയിലും സൂര്യയ്‌ക്ക് കീഴിലായിരുന്നു ഇന്ത്യ കളിച്ചത്. അഞ്ച് മത്സര പരമ്പര 4-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.

ALSO READ: ക്രിക്കറ്റ് ലോകത്തെ സമ്പന്നന്‍; ബിസിസിഐക്ക് ഒന്നാം സ്ഥാനം, 18700 കേടിയുടെ ആസ്‌തി

ദക്ഷിണാഫ്രിക്ക ടി20 സ്‌ക്വാഡ് : എയ്‌ഡൻ മാർക്രം (ക്യാപ്റ്റൻ), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാൻഡ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി (ഒന്നും രണ്ടും ടി20 മാത്രം), ഡോനോവൻ ഫെരേര, റീസ ഹെൻഡ്‌റിക്‌സ്, മാർക്കോ ജാൻസെൻ (ഒന്നും രണ്ടും ടി20 മാത്രം), ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, ഡേവിഡ് മില്ലർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാർഡ് വില്യംസ്, ബ്യൂറാൻ ഹെൻഡ്രിക്‌സ് (South Africa T20I Squad against India)

ഇന്ത്യ ടി20 സ്‌ക്വാഡ്: യശസ്വി ജയ്‌സ്വാൾ, ശുഭ്‌മാൻ ഗിൽ, റുതുരാജ് ഗെയ്‌ക്‌വാദ്, തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റന്‍), റിങ്കു സിങ്‌, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ , ജിതേഷ് ശർമ്മ , രവീന്ദ്ര ജഡേജ , വാഷിംഗ്‌ടൺ സുന്ദർ, രവി ബിഷ്‌ണോയ്, കുൽദീപ് യാദവ്, അർഷ്‌ദീപ് സിങ്‌, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ദീപക് ചാഹർ (India T20I Squad against South Africa)

Last Updated : Dec 9, 2023, 3:34 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.