ETV Bharat / sports

ക്രിക്കറ്റ് ലോകത്തെ സമ്പന്നന്‍; ബിസിസിഐക്ക് ഒന്നാം സ്ഥാനം, 18700 കേടിയുടെ ആസ്‌തി

author img

By ETV Bharat Kerala Team

Published : Dec 9, 2023, 12:44 PM IST

BCCI  BCCI net worth  Indian Premier League  Cricket Australia  BCCI Richest Cricket Board  India vs South Africa  ബിസിസിഐ  ബിസിസിഐ ആസ്‌തി  ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്  ഏറ്റവും ആസ്‌തിയുള്ള ക്രിക്കറ്റ് ബോര്‍ഡ് ബിസിസിഐ
BCCI Cricket Australia England and Wales Cricket Board net worth

BCCI net worth: ബിസിസിഐക്ക് 18700 കോടിയോളം ഇന്ത്യന്‍ രൂപയുടെ ആസ്‌തിയുള്ളതായി റിപ്പോര്‍ട്ട്.

മുംബൈ: ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡാണ് ബിസിസിഐ (BCCI) എന്നാണ് പരക്കെ അറിയപ്പെടുന്നത്. എന്നാല്‍ എത്രയാണ് ബിസിസിഐയുടെ ആസ്‌തി എന്ന കാര്യത്തെക്കുറിച്ച് ആര്‍ക്കും യാതൊരു അറിവുമില്ലായിരുന്നു. ഇപ്പോഴിതാ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വന്നിരിക്കുകയാണ്.

ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട് പ്രകാരം 2.25 ബില്യന്‍ യുഎസ് ഡോളറാണെന്നാണ് ബിസിസിഐയുടെ ആസ്‌തി (BCCI net worth). അതായത് ഏകദേശം 18700 കോടിയോളം ഇന്ത്യന്‍ രൂപ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ (Indian Premier League) വരവോടെ ബിസിസിഐയുടെ ആസ്‌തിയില്‍ വമ്പന്‍ കുതിച്ചുചാട്ടത്തിന് കാരണമായത്.

2008-ലെ പ്രഥമ സീസണല്‍ മുതല്‍ ഐപിഎല്‍ വഴി പണം വാരുകയാണ് ബിസിസിഐ. ഐസിസി വരുമാനത്തിന്‍റെ 37 ശതമാനം ബിസിസിഐക്ക് ലഭിക്കുന്നതായാണ് റിപ്പോര്‍ട്ട്. സമ്പത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മറ്റേതൊരു ബോര്‍ഡിനും ബിസിസിഐയുടെ അഴലത്ത് എത്താന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്‌തു. ക്രിക്കറ്റില്‍ മറ്റാരേക്കാളും നേട്ടങ്ങളുണ്ടാക്കാന്‍ കഴിഞ്ഞിട്ടും സമ്പത്തിന്‍റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ള ബോര്‍ഡായ ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ആസ്‌തി 79 മില്യണ്‍ യുഎസ് ഡോളര്‍ മാത്രമാണ്. അതായത് ഏകദേശം 660 കോടി ഇന്ത്യന്‍ രൂപ (Cricket Australia net worth).

ഇന്ത്യയ്‌ക്ക് ഇതിന്‍റെ 28 മടങ്ങാണ് ആസ്‌തിയുള്ളത്. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്‍റെ (England and Wales Cricket Board) ആസ്‌തി 59 മില്യണ്‍ യുഎസ് ഡോളറാണ്. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആസ്‌തി ഏകദേശം 55 മില്യൺ യുഎസ് ഡോളറിന് അടുത്താണെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ഇന്ത്യയ്‌ക്ക് ഓൾ ഫോർമാറ്റ് പരമ്പരയ്ക്കായി ആതിഥേയത്വം വഹിക്കാന്‍ ഒരുങ്ങുന്ന ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പട്ടികയില്‍ ആറാം സ്ഥാനത്താണ്. 47 മില്യൺ യുഎസ് ഡോളറാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ആസ്‌തി. ഇത് ബിസിസിഐയുടെ മൊത്തം ആസ്‌തിയുടെ 2% മാത്രമാണ് വരുന്നത്.

ഇന്ത്യ പരമ്പരയ്‌ക്ക് എത്തുന്നതോടെ തങ്ങളുടെ വരുമാനത്തില്‍ വലിയ വര്‍ധനവ് തന്നെയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (Cricket South Africa) നിലവില്‍ ലക്ഷ്യം വയ്‌ക്കുന്നത്. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും രണ്ട് ടെസ്റ്റുകളുമാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് (India vs South Africa). പരമ്പരയിലൂടെ 68.7 മില്യൺ ഡോളർ വരുമാനമാണ് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് പ്രതിക്ഷീക്കുന്നത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലായി യഥാക്രമം 6.3 മില്യൺ ഡോളർ, 10.5 മില്യൺ ഡോളർ, 11.7 മില്യൺ ഡോളർ എന്നിങ്ങനെ നഷ്‌ടമാണ് അവര്‍ക്കുണ്ടായത്. അതേസമയം ടി20 മത്സരങ്ങളോടെയാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിക്കുന്നത്. ആദ്യ ടി20 നാളെയാണ് നടക്കുക. തുടര്‍ന്ന് വൈറ്റ് ബോള്‍ മത്സരങ്ങള്‍ക്ക് ശേഷം ഡിസംബര്‍ 26-നാണ് ടെസ്റ്റ് പരമ്പരയ്‌ക്ക് തുടക്കമാവുക.

ALSO READ: ഹാര്‍ദിക്കിനൊപ്പം ഷമിയേയും ഗുജറാത്തിന് നഷ്‌ടമാകുമായിരുന്നു...; വെളിപ്പെടുത്തലുമായി ടൈറ്റന്‍സ് സിഇഒ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.