ETV Bharat / sports

ടി20യില്‍ ആര് നയിക്കും..? ടെസ്റ്റ് ടീമിലും മാറ്റം ഉറപ്പ്; ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും

author img

By ETV Bharat Kerala Team

Published : Nov 30, 2023, 10:24 AM IST

India vs South Africa  India Tour Of South Africa  Team India Squad For South African Series  Rohit Sharma BCCI  South Africa vs India Series  ദക്ഷിണാഫ്രിക്ക ഇന്ത്യ  ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം  ഇന്ത്യ സ്ക്വാഡ് ദക്ഷിണാഫ്രിക്ക പര്യടനം  രോഹിത് ശര്‍മ ഹാര്‍ദിക് പാണ്ഡ്യ  രോഹിത് ശര്‍മ ബിസിസിഐ
India Tour Of South Africa

India Tour Of South Africa: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിക്കാന്‍ സാധ്യത.

മുംബൈ : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ (South Africa vs India). മൂന്ന് വീതം ടി20യും ഏകദിനവും രണ്ട് ടെസ്റ്റ് മത്സരവുമാണ് ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്നത്. ഡിസംബര്‍ 10ന് ടി20 മത്സരങ്ങളോടെയാണ് പരമ്പരയുടെ തുടക്കം (South Africa vs India T20I Series).

ലോകകപ്പിന് ശേഷം ഇന്ത്യന്‍ ടീമിലേക്ക് സീനിയര്‍ താരങ്ങളില്‍ പലരുടെയും തിരിച്ചുവരവ് പ്രതീക്ഷിക്കപ്പെടുന്ന പരമ്പരയാണിത്. എന്നാല്‍, ബിസിസിഐയോട് വിശ്രമം ആവശ്യപ്പെട്ട സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli) ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ ടി20-ഏകദിന മത്സരങ്ങള്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ല. രണ്ട് ടെസ്റ്റ് മത്സരങ്ങളിലും കോലി കളിച്ചേക്കും.

ലോകകപ്പിനിടെ പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ (Hardik Pandya) തിരിച്ചുവരവിലും അവ്യക്തത തുടരുകയാണ്. പരിക്കിന്‍റെ പിടിയിലുള്ള ഹാര്‍ദികിന്‍റെ തിരിച്ചുവരവും വൈകിയേക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ടി20 മത്സരങ്ങളും നയിക്കാന്‍ ബിസിസിഐ രോഹിത് ശര്‍മയെ (Rohit Sharma) സമീപിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഇക്കാര്യത്തില്‍ പ്രതികരണങ്ങളൊന്നും നടത്താന്‍ രോഹിത് ശര്‍മ തയാറായിട്ടില്ല. ടി20 ടീമിന്‍റെ നായകസ്ഥാനം ഏറ്റെടുക്കാന്‍ രോഹിത് തയാറായില്ലെങ്കില്‍ സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) കീഴിലായിരിക്കും ഇന്ത്യ കളിക്കാനിറങ്ങുന്നത്. നിലവില്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലും ടീം ഇന്ത്യയെ നയിക്കുന്നത് സൂര്യകുമാര്‍ യാദവാണ്.

ശ്രേയസും രാഹുലും ടെസ്റ്റ് ടീമിലേക്ക് : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലൂടെ കെഎല്‍ രാഹുലും (KL Rahul) ശ്രേയസ് അയ്യരും (Shreyas Iyer) ടീം ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്താനുള്ള തയാറെടുപ്പിലാണ്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ രാഹുലിനോട് ടെസ്റ്റിലും വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളായിരിക്കും ലഭിക്കുക. ഇങ്ങനെ വന്നാല്‍ ഇഷാന്‍ കിഷന്‍ (Ishan Kishan) രണ്ടാം വിക്കറ്റ് കീപ്പര്‍ ബാറ്ററായിരിക്കും.

അതേസമയം, ശ്രേയസിന്‍റെയും രാഹുലിന്‍റെയും മടങ്ങി വരവ് വെറ്ററന്‍ താരങ്ങളായ അജിങ്ക്യ രഹാനെയ്‌ക്കും (Ajinkya Rahane) ചേതേശ്വര്‍ പുജാരയ്‌ക്കും (Cheteshwar Pujara) ടീമിന് പുറത്തേക്കുള്ള വഴി തുറക്കാനും സാധ്യതയുണ്ട്. അധിക ബാറ്ററെ പരിഗണിക്കാന്‍ ബിസിസിഐ പദ്ധതിയിടുന്നെങ്കില്‍ മാത്രമായിരിക്കും ഇവരില്‍ ഒരാള്‍ സ്ക്വാഡില്‍ ഇടം പിടിക്കുന്നത്. സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയും (Jasprit Bumrah) ടെസ്റ്റ് ടീമിലേക്ക് തിരികെയത്താനുള്ള ശ്രമങ്ങളിലാണ്.

Also Read : രാഹുല്‍ ദ്രാവിഡ് തുടരും, ക്യാപ്‌റ്റനായി രോഹിത് തന്നെ വേണം; ടി20 ലോകകപ്പിന് ബിസിസിഐയുടെ 'മാസ്റ്റര്‍പ്ലാന്‍'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.