ETV Bharat / sports

രാഹുല്‍ ദ്രാവിഡ് തുടരും, ക്യാപ്‌റ്റനായി രോഹിത് തന്നെ വേണം; ടി20 ലോകകപ്പിന് ബിസിസിഐയുടെ 'മാസ്റ്റര്‍പ്ലാന്‍'

author img

By ETV Bharat Kerala Team

Published : Nov 30, 2023, 9:53 AM IST

Rohit Sharma  Rohit Sharma Captain In T20Is  BCCI Rohit Sharma  Team India T20I Captaincy  South Africa vs India Series  രോഹിത് ശര്‍മ  രോഹിത് ശര്‍മ ക്യാപ്‌റ്റന്‍സി  ടി20 ക്രിക്കറ്റ് രോഹിത് ശര്‍മ  ബിസിസിഐ രോഹിത് ശര്‍മ ടി20 ക്യാപ്‌റ്റന്‍സി  ടീം ഇന്ത്യ ടി20 ക്യാപ്‌റ്റന്‍
Rohit Sharma Likely To Continue Captain T20Is

Rohit Sharma Likely To Continue Captain T20Is: രോഹിത് ശര്‍മയോട് ടി20 നായകസ്ഥാനം ഒഴിയരുതെന്ന് അഭ്യര്‍ഥിച്ച് ബിസിസിഐ.

മുംബൈ : നിലവില്‍ പുരോഗമിക്കുന്ന ഓസ്‌ട്രേലിയന്‍ ടി20 പരമ്പര കഴിഞ്ഞാല്‍ ടീം ഇന്ത്യ നേരെ പറക്കുന്നത് ദക്ഷിണാഫ്രിക്കയിലേക്കാണ് (India Tour South Africa). അവിടെ, മൂന്ന് വീതം ടി20-ഏകദിന മത്സരവും രണ്ട് ടെസ്റ്റുമാണ് ഇന്ത്യന്‍ ടീം കളിക്കുന്നത് (South Africa vs India Series). ലോകകപ്പിന് ശേഷം സീനിയര്‍ താരങ്ങളില്‍ പലരും ടീമിലേക്ക് മടങ്ങിയെത്തുന്ന പരമ്പര കൂടിയാണിത്.

പുതിയ നായകനും പരിശീലകനും കീഴിലായിരിക്കും ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക് പറക്കുക എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിശീലക സ്ഥാനത്ത് രാഹുല്‍ ദ്രാവിഡ് (Rahul Dravid) തുടരുമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ (BCCI) വ്യക്തമാക്കി. ഇതോടെ നായകന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) കാര്യത്തില്‍ മാത്രമായിരുന്നു അവ്യക്തത തുടരുന്നതും.

ടി20 ലോകകപ്പ് വരാനിരിക്കെ രോഹിത് ശര്‍മയെ നായകസ്ഥാനത്ത് നിന്നും നീക്കുമോ എന്നാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം ഉറ്റുനോക്കുന്നതും. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ പ്ലാനുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസഐ. ലോകകപ്പിലും ടീം ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയോട് നായകസ്ഥാനത്ത് തുടരണമെന്ന് ബിസിസിഐ നേരിട്ട് അഭ്യര്‍ഥിച്ചിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട് (BCCI Approaches Rohit Sharma To Continue As Team India Captain In T20Is).

Also Read : രാഹുല്‍ ദ്രാവിഡ് തുടരും, കരാര്‍ നീട്ടി ബിസിസിഐ: ലക്ഷ്യം ടി20 ലോകകപ്പ് തന്നെ...

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് (Hardik Pandya) കീഴിലുള്ള യുവനിര ടീം ഇന്ത്യയ്‌ക്ക് വേണ്ടി കളിക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്നിരുന്ന വിവരം. എന്നാല്‍, അടുത്തിടെ കഴിഞ്ഞ ഏകദിന ലോകകപ്പില്‍ കളിക്കവെ ഹാര്‍ദികിന് പരിക്കേറ്റിരുന്നു. കാല്‍ക്കുഴയ്‌ക്ക് പരിക്കേറ്റ ഹാര്‍ദികിന്‍റെ മടങ്ങിവരവ് വൈകാന്‍ സാധ്യതയുള്ളതിനാലാണ് രോഹിതിനോട് നായകസ്ഥാനത്ത് തുടരാന്‍ ബിസിസിഐ അഭ്യര്‍ഥിച്ചിരിക്കുന്നതെന്നാണ് സൂചന.

രോഹിത് ശര്‍മ ഇത് അംഗീകരിക്കുന്നില്ലെങ്കില്‍ സൂര്യകുമാര്‍ യാദവ് തന്നെയാകും ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ടി20 മത്സരങ്ങളിലും ടീം ഇന്ത്യയെ നയിക്കുക എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കഴിഞ്ഞ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലാണ് രോഹിത് ശര്‍മ അവസാനമായി ഇന്ത്യയ്‌ക്ക് വേണ്ടി ഒരു ടി20 മത്സരം കളിച്ചത്. അടുത്തിടെ, തന്നെ ടി20 ക്രിക്കറ്റിലേക്ക് പരിഗണിക്കരുതെന്ന് രോഹിത് ബിസിസിഐയെ അറിയിച്ചിരുന്നു.

Read More : ടി20 ക്രിക്കറ്റ് മതിയാക്കാന്‍ ഹിറ്റ്‌മാന്‍...! ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ നിര്‍ണായക തീരുമാനമെടുത്തതായി സൂചന

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം ഡിസംബര്‍ 10നാണ് ആരംഭിക്കുന്നത്. ടി20 മത്സരങ്ങളോടെയാണ് പരമ്പരയ്‌ക്ക് തുടക്കമാകുന്നത്. ഡര്‍ബനിലാണ് ആദ്യ മത്സരം. അതേസമയം, ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്ക്വാഡിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.