ETV Bharat / sports

അവസാനിപ്പിക്കേണ്ടത് അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്; പ്രോട്ടീസിനെതിരെ പരമ്പര പിടിക്കാന്‍ ഇന്ത്യ നാളെ ഇറങ്ങുന്നു

author img

By ETV Bharat Kerala Team

Published : Dec 20, 2023, 8:15 PM IST

India vs South Africa 3rd ODI Preview: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ അവരുടെ മണ്ണില്‍ ഏകദിന പരമ്പര വിജയിക്കാന്‍ 2018-ന് ശേഷം ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല.

India vs South Africa 3rd ODI Preview  India vs South Africa  Where to Watch India vs South Africa 3rd ODI  Aiden Markram  KL Rahul  Sanju Samson  ഇന്ത്യ vs ദക്ഷിണാഫ്രിക്ക  ഇന്ത്യ vs ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം പ്രിവ്യൂ  ഇന്ത്യ vs ദക്ഷിണാഫ്രിക്ക മത്സരം കാണാന്‍  എയ്‌ഡന്‍ മാര്‍ക്രം  കെഎല്‍ രാഹുല്‍  സഞ്‌ജു സാംസണ്‍
India vs South Africa 3rd ODI Preview Where to Watch India vs South Africa 3rd ODI

ജോഹന്നാസ്‌ബെര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങും. (India vs South Africa 3rd ODI Preview) ബോലാൻഡ് പാർക്കില്‍ ഇന്ത്യന്‍ സമയം വൈകീട്ട് നാലരയ്‌ക്കാണ് കളി തുടങ്ങുക. കളിച്ച രണ്ട് മത്സരങ്ങളില്‍ ഓരോന്ന് വീതം ഇരു ടീമുകളും വിജയിച്ചിരുന്നു.

വാണ്ടറേഴ്‌സില്‍ നടന്ന ആദ്യ ഏകദിനം 8 വിക്കറ്റിന് ഇന്ത്യ പിടിച്ചപ്പോള്‍ സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ അരങ്ങേറിയ രണ്ടാമത്തെ മത്സരം 8 വിക്കറ്റുകള്‍ക്ക് തന്നെ ദക്ഷിണാഫ്രിക്കയും സ്വന്തമാക്കുകയായിരുന്നു. ഇതോടെ ബോലാൻഡ് പാർക്കിലെ മത്സരം ഫൈനലിന് തുല്യമാണ്. കളി പിടിക്കുന്നവര്‍ക്ക് പരമ്പരയും സ്വന്തമാക്കാം.

ബാറ്റിങ് നിരയുടെ പരാജയമാണ് രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായത്. ആദ്യ ഏകദിനത്തില്‍ പരീക്ഷിക്കപ്പെടാതിരുന്ന ബാറ്റിങ് നിര സെന്‍റ് ജോര്‍ജ് പാര്‍ക്കില്‍ തകര്‍ന്നടിഞ്ഞു. വാണ്ടറേഴ്‌സിലെ അര്‍ധ സെഞ്ചുറി പ്രകടനം ആവര്‍ത്തിച്ച സായ് സുദര്‍ശനും അന്‍പതടിച്ചുകൊണ്ട് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും മാത്രമായിരുന്നു പിടിച്ച് നിന്നത്.

ആദ്യ ഏകദിനത്തിലെന്ന പോലെ റുതാരാജ് ഗെയ്‌ക്‌വാദ് വന്നപാടെ മടങ്ങി. തുടര്‍ന്നെത്തിയ തിലക് വര്‍മ, സഞ്‌ജു സാംസണ്‍ Sanju Samson, അരങ്ങേറ്റക്കാരനായിരുന്ന റിങ്കു സിങ്, അക്‌സര്‍ പട്ടേല്‍ എന്നിവരും നിറം മങ്ങി. നാളെ ബോലാൻഡ് പാർക്കില്‍ ഇവര്‍ മികവിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യയെ പിടിച്ചുകെട്ടുക ദക്ഷിണാഫ്രിക്കയ്‌ക്ക് അത്ര എളുപ്പമാവില്ല.

2018-ന് ശേഷം ദക്ഷിണാഫ്രിക്കയില്‍ അവര്‍ക്കെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടില്ല. ഇതോടെ നാളെ വിജയം പിടിച്ചാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവരുടെ മണ്ണില്‍ പരമ്പര നേട്ടത്തിനായുള്ള അഞ്ച് വര്‍ഷത്തെ കാത്തിരിപ്പും ഇന്ത്യയ്‌ക്ക് അവസാനിപ്പിക്കാം.

മത്സരം ലൈവായി കാണാനുള്ള വഴി: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കിലാണ് ലഭ്യമാവുക. ഓണ്‍ലൈനായി ഡിസ്‌നി+ ഹോട്ട്‌സ്റ്റാറിലും മത്സരം കാണാം... (Where to Watch India vs South Africa 3rd ODI).

ALSO READ: ആദിത്യ അശോക്...രചിനൊപ്പം കിവീസ് കുപ്പായത്തില്‍ തിളങ്ങാന്‍ മറ്റൊരു ഇന്ത്യന്‍ വംശജന്‍

ഇന്ത്യൻ ഏകദിന ടീം: റുതുരാജ് ഗെയ്‌ക്‌വാദ്, സായ് സുദർശൻ, തിലക് വർമ, രജത് പടിദാര്‍, റിങ്കു സിങ്, കെഎൽ രാഹുൽ KL Rahul (ക്യാപ്റ്റന്‍/ വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹൽ, മുകേഷ് കുമാർ, അവേഷ് ഖാൻ , അർഷ്ദീപ് സിങ്, ആകാശ് ദീപ്. (India ODI squad vs South Africa).

ദക്ഷിണാഫ്രിക്ക ഏകദിന ടീം: എയ്‌ഡൻ മാർക്രം Aiden Markram (ക്യാപ്റ്റന്‍), ഒട്ട്‌നിയേൽ ബാർട്ട്‌മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രെയ്‌സ് ഷംസി, റാസി വാൻ ഡെർ ഡസ്സൻ, കെയ്ൽ വെറെയ്ൻ, ലിസാദ് വില്യംസ്. (South Africa ODI squad vs India).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.