ETV Bharat / sports

IND VS NZ: ഇൻഡോറില്‍ ഇന്ത്യ ഇന്നിറങ്ങുന്നത് പരമ്പര തൂത്തുവാരാൻ

author img

By

Published : Jan 24, 2023, 11:03 AM IST

where to watch IND VS NZ  IND VS NZ  India vs New Zealand 3rd ODI pitch report  India vs New Zealand  Rohit sharma  umran malik  ഇന്ത്യ vs ന്യൂസിലന്‍ഡ്  ന്യൂസിലന്‍ഡ്  വിരാട് കോലി  രോഹിത് ശര്‍മ  ഉമ്രാന്‍ മാലിക്  virat kohli
IND VS NZ: കിവികളെ വെള്ളപൂശാന്‍ ഇന്ത്യ

ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനവും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ഐസിസി റാങ്കിങ്ങില്‍ ഒന്നാമതെത്താം. പ്ലേയിങ്‌ ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിരുന്നു.

ഇന്‍ഡോര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും മത്സരം ഇന്ന് നടക്കും. ഉച്ചയ്‌ക്ക് 1.30ന് ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിക്കുക. ആദ്യ രണ്ട് ഏകദിനവും ജയിച്ച ഇന്ത്യ നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.

ഹൈദരാബാദില്‍ നടന്ന ആദ്യ ഏകദിനത്തില്‍ 12 റണ്‍സിന് ജയിച്ച ഇന്ത്യ റായ്‌പൂരിലെ രണ്ടാം മത്സരം എട്ട് വിക്കറ്റിന് സ്വന്തമാക്കിയാണ് പരമ്പര പിടിച്ചത്. ഇതോടെ ഇന്ന് ഇന്‍ഡോറിലും ജയം ആവര്‍ത്തിച്ചാല്‍ കിവീസിനെ വൈറ്റ്‌വാഷ് ചെയ്യാന്‍ ഇന്ത്യയ്‌ക്ക് കഴിയും.

പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യത: കിവീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റത്തിന് സാധ്യതയുണ്ട്. ബാറ്റിങ് നിര തുടരുമ്പോള്‍ ബോളിങ് യൂണിറ്റില്‍ അഴിച്ചുപണിയുണ്ടായേക്കും. പരമ്പര സ്വന്തമാക്കിയതിനാല്‍ പേസ് ബോളര്‍മാരില്‍ ചിലര്‍ക്ക് വിശ്രമം നല്‍കുമെന്ന സൂചന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയിരുന്നു.

മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചാല്‍ ഉമ്രാന്‍ മാലിക് പ്ലേയിങ്‌ ഇലവനിലെത്തും. സ്‌പിന്നര്‍ കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി യുസ്‌വേന്ദ്ര ചാഹലിന് അവസരം ലഭിച്ചേക്കുമെന്നും സംസാരമുണ്ട്.

പിച്ച് റിപ്പോര്‍ട്ട്: ഇന്‍ഡോറിലെ പിച്ച് ബാറ്റര്‍മാരുടെ പറുദീസയാണ്. ബോളര്‍മാര്‍ക്ക് വളരെ കുറഞ്ഞ സഹായം മാത്രമാണ് ഇവിടെ ലഭിക്കുക. 284 റണ്‍സാണ് ശരാശരി ഒന്നാം ഇന്നിങ്‌സ് സ്‌കോര്‍. ടോസ് നേടുന്ന ടീം ഫീല്‍ഡിങ് തെരഞ്ഞെടുക്കാനാണ് സാധ്യത.

കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.

ഒത്തുപിടിച്ചാല്‍ ഒന്നാമത്: കിവീസിനെതിരായ പരമ്പര തൂത്തുവാരാന്‍ കഴിഞ്ഞാല്‍ ഇന്ത്യയ്‌ക്ക് ഐസിസി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താം. നിലവില്‍ ഇംഗ്ലണ്ടാണ് ഒന്നാം സ്ഥാനത്ത്. കിവിസ് രണ്ടാമതും ഇന്ത്യ മൂന്നാം സ്ഥാനത്തുമാണ്.

113 റേറ്റിങ്‌ പോയിന്‍റാണ് മൂന്ന് ടീമുകള്‍ക്കുമുള്ളത്. ഇന്നത്തെ വിജയം ഇന്ത്യയെ തലപ്പത്തെത്തിക്കും. ഇന്ത്യയ്‌ക്കെതിരായ പരമ്പര ആരംഭിക്കും മുമ്പ് 115 റേറ്റിങ്‌ പോയിന്‍റുമായി ന്യൂസിലന്‍ഡ് ഒന്നാമതായിരുന്നു. ആദ്യ രണ്ട് ഏകദിനങ്ങളിലും തോറ്റതോടെയാണ് കിവീസ് രണ്ടാം സ്ഥാനത്തേക്ക് വീണത്.

റെക്കോഡിനരികെ കോലി: അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ട പുനരാരംഭിച്ചത് മുതല്‍ പല റെക്കോഡുകളും തിരിത്തിയെഴുതിക്കൊണ്ടിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. ഇന്ന് മിന്നാന്‍ കഴിഞ്ഞാല്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളും സെഞ്ചുറികളുമെന്ന നേട്ടത്തില്‍ ഇതിഹാസ താരം സച്ചിന്‍ ടെൻഡുല്‍ക്കറെ മറികടക്കാനുള്ള അവസരം കോലിക്കുണ്ട്.

കിവീസിനെതിരെ അഞ്ച് ഏകദിന സെഞ്ചുറികളാണ് കോലിക്കും സച്ചിനുമുള്ളത്. ഇന്ന് മൂന്നക്കം തൊട്ടാല്‍ സച്ചിനെ മറികടക്കാന്‍ കോലിക്ക് കഴിയും. ഇതോടൊപ്പം കിവീസിനെതിരെ ആറ് സെഞ്ചുറികളുള്ള വീരേന്ദര്‍ സെവാഗിനൊപ്പം എത്തുകയും ചെയ്യാം.

കിവീസിനെതിരെ 13 അര്‍ധ സെഞ്ചുറികളുമായി ഒപ്പത്തിനൊപ്പമാണ് സച്ചിനും കോലിയും. ഇന്ന് അര്‍ധ സെഞ്ചുറി നേടിയാല്‍ ന്യൂസിലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറികളുള്ള ഇന്ത്യന്‍ താരമാവാന്‍ കോലിക്ക് കഴിയും.

ഇന്ത്യ സാധ്യത ഇലവന്‍: രോഹിത് ശര്‍മ, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, വാഷിങ്‌ടണ്‍ സുന്ദര്‍, ശാര്‍ദുല്‍ താക്കൂര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക്.

ALSO READ: അര്‍ധ സെഞ്ചുറിയുമായി സ്‌മൃതിയും ഹര്‍മനും; വെസ്റ്റ്‌ഇന്‍ഡീസിനെ മുക്കി ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.