ETV Bharat / sports

IND vs WI| അശ്വിന്‍ 'മാജിക്ക്', ഏഴ് വിക്കറ്റ് നേട്ടം; ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 141 റണ്‍സിനും ജയം പിടിച്ച് ഇന്ത്യ

author img

By

Published : Jul 15, 2023, 6:34 AM IST

Updated : Jul 15, 2023, 2:32 PM IST

IND vs WI  IND vs WI First Test  IND vs WI First Test Match Result  Ravichandran Ashwin  Yashasvi Jaiswal  West Indies  India  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  രവിചന്ദ്രന്‍ അശ്വിന്‍  ഇന്ത്യ  യശസ്വി ജയ്‌സ്വാള്‍  വിരാട് കോലി
IND vs WI

ആദ്യ ഇന്നിങ്‌സില്‍ 271 റണ്‍സ് ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ ആതിഥേയരെ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ ആണ് എറിഞ്ഞിട്ടത്.

ഡൊമിനിക്ക: വെസ്റ്റ് ഇന്‍ഡീസിനെതിരായ (West Indies) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് (India) ജയം. ഇന്നിങ്‌സിനും 141 റണ്‍സിനുമാണ് ഇന്ത്യ വിന്‍ഡീസിനെ വീഴ്‌ത്തിയത്. സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍റെ (Ravichandran Ashwin) തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് രണ്ടാം ഇന്നിങ്‌സിലും ആതിഥേയരെ എറിഞ്ഞിട്ടത്.

വിന്‍ഡീസിനെ ആദ്യം 150 റണ്‍സില്‍ എറിഞ്ഞിട്ട ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 421-5 എന്ന നിലയില്‍ നില്‍ക്കെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രോഹിത് ശര്‍മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി എന്നിവരുടെ ബാറ്റിങ് മികവില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 271 റണ്‍സ് ലീഡാണ് നേടിയത്.

രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യാനെത്തിയ വിന്‍ഡീസിന് 130 റണ്‍സ് നേടാനെ സാധിച്ചുള്ളു. ഇന്ത്യയ്‌ക്ക് വേണ്ടി അശ്വിന്‍ ഏഴ് വിക്കറ്റ് വീഴ്‌ത്തി. രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും സ്വന്തമാക്കി. 28 റണ്‍സ് നേടിയ അലിക്ക് അത്നാസെയാണ് രണ്ടാം ഇന്നിങ്‌സിലും വിന്‍ഡീസിന്‍റെ ടോപ്‌ സ്‌കോറര്‍.

271 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയ വിന്‍ഡീസ് കരുതലോടെയാണ് രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ചത്. ഓപ്പണര്‍മാരായ തഗെനരൈന്‍ ചന്ദര്‍പോളും നായകന്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റും നിലയുറപ്പിച്ച് കളിക്കാന്‍ നോക്കി. പ്രതിരോധത്തിലേക്ക് വലിഞ്ഞായിരുന്നു ഇരുവരുടെയും ബാറ്റിങ്ങ്.

ആദ്യ ഒന്‍പത് ഓവറില്‍ അത്ര തന്നെ റണ്‍സ് മാത്രമായിരുന്നു വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡിലേക്ക് എത്തിയത്. പത്താം ഓവര്‍ പന്തെറിയാനെത്തിയ രവീന്ദ്ര ജഡേജയാണ് ആതിഥേയര്‍ക്ക് ആദ്യ പ്രഹരമേല്‍പ്പിച്ചത്. പത്താം ഓവറിലെ നാലാം പന്തില്‍ ചന്ദര്‍പോളിനെയാണ് ജഡേജ വീഴ്‌ത്തിയത്.

പിന്നീടായിരുന്നു രവിചന്ദ്രന്‍ അശ്വിന്‍റെ സംഹാരതാണ്ഡവം. 17-ാം ഓവറില്‍ ക്രെയ്‌ഗ് ബ്രാത്ത്‌വെയ്‌റ്റിനെയും (7) 21-ാം ഓവറില്‍ ബ്ലാക്ക്‌വുഡിനെയും (5) മടക്കാന്‍ അശ്വിന് സാധിച്ചു. തൊട്ടടുത്ത ഓവറില്‍ റയ്‌മോണ്‍ റെയ്‌ഫറും (11) വീണു. രവീന്ദ്ര ജഡേജയാണ് ഈ വിക്കറ്റ് നേടിയത്.

ഇതോടെ 32-4 എന്ന നിലയിലേക്ക് വിന്‍ഡീസ് വീണു. അലിക്ക് അത്നാസെയുമൊത്ത് അഞ്ചാം വിക്കറ്റില്‍ 26 റണ്‍സ് കൂട്ടിച്ചേര്‍ത്ത ജോഷുവ ഡ സില്‍വയെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. സ്‌കോര്‍ 78ല്‍ നില്‍ക്കെ വിന്‍ഡീസ് ടോപ്‌ സ്‌കോറര്‍ അത്നാസയേയും അശ്വിന്‍ മടക്കി.

പിന്നീടെത്തിയവരില്‍ ജേസണ്‍ ഹോള്‍ഡര്‍ (20) ഒഴികെ മറ്റെല്ലാവരും അശ്വിന് മുന്നില്‍ വീണു. അല്‍സാരി ജോസഫ് (13), റഹ്‌കീം കോണ്‍വെല്‍ (4), കെമാര്‍ റോച്ച് (0), ജോമല്‍ വാരികന്‍ (18) എന്നിവരുടെ വിക്കറ്റുകളും അശ്വിന്‍ നേടി.

312-2 എന്ന നിലയിലാണ് ഇന്ത്യ മൂന്നാം ദിനത്തില്‍ ബാറ്റിങ്ങ് പുനരാരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന യശസ്വി ജയ്‌സ്വാള്‍-വിരാട് കോലി സഖ്യം 110 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. ജയ്‌സ്വാള്‍ 171 റണ്‍സ് നേടിയാണ് പുറത്തായത്. വിരാട് കോലി 76 റണ്‍സും നേടിയിരുന്നു.

അഞ്ചാമനായി ക്രീസിലെത്തിയ അജിങ്ക്യ രഹാനെ 11 പന്തില്‍ 3 റണ്‍സ് മാത്രമാണ് നേടിയത്. രവീന്ദ്ര ജഡേജ (37), ഇഷാന്‍ കിഷന്‍ (1) എന്നിവര്‍ പുറത്താകാതെ നിന്നു.

Also Read : Rohit Sharma| ഗവാസ്‌കറും സെവാഗും പിന്നില്‍; വമ്പന്‍ റെക്കോഡ് അടിച്ചെടുത്ത് രോഹിത് ശര്‍മ

Last Updated :Jul 15, 2023, 2:32 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.