ETV Bharat / sports

'ആ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ക്കണ്ടു'; കായിക മന്ത്രിക്കെതിരെ പന്ന്യന്‍ രവീന്ദ്രൻ

author img

By

Published : Jan 16, 2023, 12:45 PM IST

ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതില്‍ കായിക മന്ത്രി വി അബ്‌ദുറഹ്‌മാനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.

IND vs SL  pannyan raveendran against v abdurahiman  pannyan raveendran  v abdurahiman  india vs sri lanka  pannyan raveendran facebook  ഇന്ത്യ vs ശ്രീലങ്ക  ശ്രീലങ്ക  പന്ന്യന്‍ രവീന്ദ്രൻ  വി അബ്‌ദുറഹ്‌മാൻ  വി അബ്‌ദുറഹ്‌മാനെ വിമര്‍ശിച്ച് പന്ന്യൻ രവീന്ദ്രൻ
കായിക മന്ത്രിക്കെതിരെ തുറന്നടിച്ച് പന്ന്യന്‍ രവീന്ദ്രൻ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞതില്‍ കായിക മന്ത്രി വി അബ്‌ദുറഹ്‌മാനെ പരോക്ഷമായി വിമർശിച്ച് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെന്ന കായിക മന്ത്രിയുടെ പരാമര്‍ശം വരുത്തിവെച്ച വിന ഇന്നലെ നേരില്‍ കണ്ടുവെന്ന് പന്ന്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കളിയിലെ ഓരോ ഓവറും പ്രത്യേകതകൾ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു. നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. കളിയെ പ്രോത്സാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്ഥിതിക്ക് കാരണമായി. കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.

പന്ന്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം

കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം. വിരാട് കോലിയും ശുഭ്‌മാൻ ഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കിക്കൊണ്ട് സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്‍റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾ നിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു.

നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പ്രധാനപ്പെട്ട മൽസരങ്ങള്‍ നേരിൽകാണാൻ ആഗ്രഹിക്കുന്നവർക്ക് ഇത് തിരിച്ചടിയാകും. കളിയെ പ്രോൽസാഹിപ്പിക്കേണ്ടവർ നടത്തിയ അനാവശ്യ പരാമർശങ്ങൾ ഈ ദുസ്ഥിതിക്ക് കാരണമായിട്ടുണ്ട്.

കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്. വിവാദങ്ങൾക്ക് പകരം വിവേകത്തിന്‍റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണം.

“പട്ടിണി കിടക്കുന്നവർ കളികാണേണ്ട” എന്ന പരാമർശം വരുത്തിവെച്ച വിന ഇന്നലെ നേരിൽ കണ്ടു. നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസ്സിലാക്കണം. അന്തർദേശീയ മൽസരങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണ്.

ALSO READ: കാര്യവട്ടത്തെ കാലിക്കസേരകള്‍; ആശങ്കയറിയിച്ച് യുവരാജ്, മന്ത്രി പറഞ്ഞത് അനുസരിച്ചതെന്ന് ആരാധകര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.