ETV Bharat / sports

IND vs NZ : മാറ്റമില്ലാതെ ഇന്ത്യയും കിവീസും ; റായ്‌പൂരില്‍ ടോസ് വീണു

author img

By

Published : Jan 21, 2023, 1:36 PM IST

രണ്ടാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയച്ചു

IND vs NZ  IND vs NZ 2nd ODI toss report  india vs new zealand 2nd ODI toss report  india vs new zealand  ഇന്ത്യ vs ന്യൂസിലന്‍ഡ് രണ്ടാം ഏകദിനം ടോസ്  ഇന്ത്യ vs ന്യൂസിലന്‍ഡ്  രോഹിത് ശര്‍മ  ടോം ലാഥം  Rohit Sharma  Tom Latham
മാറ്റമില്ലാതെ ഇന്ത്യയും കിവീസും; റായ്‌പൂരില്‍ ടോസ് വീണു

റായ്‌പൂര്‍ : ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ന്യൂസിലന്‍ഡ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ആദ്യ ഏകദിനത്തിലെ പ്ലേയിങ്‌ ഇലവനില്‍ മാറ്റമില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

ഹൈദരാബാദില്‍ നടന്ന ഒന്നാം ഏകദിനത്തില്‍ 12 റണ്‍സിന്‍റെ വിജയം നേടാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഈ മത്സരവും വിജയിക്കാന്‍ കഴിഞ്ഞാല്‍ ഒരു കളി ശേഷിക്കെ തന്നെ മൂന്ന് മത്സര പരമ്പര ഇന്ത്യയ്‌ക്ക് സ്വന്തമാക്കാം. ഷഹീദ് വീർ നാരായൺ സിങ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അരങ്ങേറുന്ന ആദ്യ അന്താരാഷ്‌ട്ര മത്സരമാണിത്.

ഇന്ത്യയിലെ ഏറ്റവും സന്തുലിതമായ പിച്ചുകളിലൊന്നായാണ് റായ്‌പൂര്‍ വിലയിരുത്തപ്പെടുന്നത്. ആദ്യം തങ്ങള്‍ക്ക് ബോള്‍ ചെയ്യണമായിരുന്നുവെന്നാണ് ടോസിന് ശേഷം കിവീസ് ക്യാപ്റ്റന്‍ ടോം ലാഥം പ്രതികരിച്ചത്.

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ) : രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ALSO READ: 'കളിച്ചില്ലെങ്കിലും ഡഗൗട്ടില്‍ എന്‍റെ അരികില്‍ അവനുണ്ടാവണം' ; പന്തിനെ ചേര്‍ത്തുപിടിച്ച് റിക്കി പോണ്ടിങ്

ന്യൂസിലൻഡ് (പ്ലേയിങ്‌ ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാഥം (സി), ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്‍റ്‌നര്‍, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.