ETV Bharat / sports

Virat Kohli In ICC Limited Over Tournaments: 'റെക്കോഡ് മേക്കര്‍' കിങ് കോലി, ഇതിഹാസങ്ങള്‍ പിന്നില്‍; ചരിത്രനേട്ടം സ്വന്തമാക്കി വിരാട്

author img

By ETV Bharat Kerala Team

Published : Oct 23, 2023, 10:01 AM IST

Virat Kohli Record in ICC White Ball Tournaments : ഐസിസി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്‍റുകളില്‍ നിന്നും ആദ്യമായി 3000 റണ്‍സ് നേടുന്ന താരമായി വിരാട് കോലി.

Cricket World Cup 2023  Virat Kohli In ICC Limited Over Tournaments  Virat Kohli Record in ICC White Ball Tournaments  Most Runs in ICC Limited Over Tournaments  First Batter To Score 3000 Runs In ICC Tournaments  Virat Kohli Achievement In ICC Tournaments  ഏകദിന ക്രിക്കറ്റ് ലോകകപ്പ്  ലോകകപ്പ് ക്രിക്കറ്റ് 2023  വിരാട് കോലി റെക്കോഡ്  ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റ് റെക്കോഡ്
Virat Kohli In ICC Limited Over Tournaments

ധര്‍മ്മശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (Cricket World Cup 2023) തോല്‍വി അറിയാതെ കുതിക്കുകയാണ് ടീം ഇന്ത്യ. കളിച്ച അഞ്ച് മത്സരവും ജയിച്ച് പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് നിലവില്‍ രോഹിത് ശര്‍മയും സംഘവും. ധര്‍മ്മശാലയില്‍ ഇന്നലെ (ഒക്ടോബര്‍ 22) നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ ഫോമിലുള്ള ന്യൂസിലന്‍ഡിനെയാണ് ഇന്ത്യ തകര്‍ത്തത്.

നാല് വിക്കറ്റിനായിരുന്നു ധര്‍മ്മശാലയില്‍ ഇന്ത്യയുടെ വിജയം. 20 വര്‍ഷത്തിന് ശേഷം ഐസിസി ടൂര്‍ണമെന്‍റില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ സ്വന്തമാക്കിയ ആദ്യത്തെ ജയം കൂടിയായിരുന്നു ഇത്. ഈ ജയത്തിന് നിര്‍ണായക പങ്കുവഹിച്ചത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്‌സാണ്.

48 ഓവറില്‍ ഇന്ത്യ 274 റണ്‍സ് പിന്തുടര്‍ന്ന് ജയം പിടിച്ച മത്സരത്തില്‍ 95 റണ്‍സായിരുന്നു കോലിയുടെ ബാറ്റില്‍ നിന്നും പിറന്നത്. സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെയായിരുന്നു കോലി വീണത്. ഇന്നലെ സെഞ്ച്വറിയടിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഏകദിന ക്രിക്കറ്റില്‍ കൂടുതല്‍ സെഞ്ച്വറികള്‍ എന്ന സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ റെക്കോഡിനൊപ്പം എത്താന്‍ വിരാടിനാകുമായിരുന്നു.

Also Read : Most Runs In ODI Cricket: വിരാട് കോലിയുടെ റണ്‍വേട്ട, സനത് ജയസൂര്യയും പിന്നിലായി; ഇനി മുന്നിലുള്ളത് മൂന്ന് പേര്‍

കയ്യെത്തും ദൂരത്ത് ഒരു റെക്കോഡ് നഷ്‌ടപ്പെട്ടെങ്കിലും കിവീസിനെതിരായ മത്സരത്തിലെ പ്രകടനത്തോടെ മറ്റൊരു തകര്‍പ്പന്‍ നേട്ടം സ്വന്തമാക്കാന്‍ വിരാട് കോലിക്കായി. ഐസിസി ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്‍റുകളില്‍ 3,000 റണ്‍സ് നേടുന്ന ആദ്യ ബാറ്ററായിട്ടാണ് കോലി ഇന്നലത്തെ പ്രകടനത്തോടെ മാറിയത് (Virat Kohli Becomes The First Player To Hit 3000 Runs In ICC Limited Over Tournaments). ഐസിസി ഏകദിന - ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്‍റുകളിലാണ് കോലി ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്.

വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റര്‍ ക്രിസ് ഗെയിലിനെ മറികടന്നാണ് വിരാട് കോലി ചരിത്രനേട്ടം സ്വന്തം പേരിലാക്കിയത്. 2942 റണ്‍സായിരുന്നു ക്രിസ് ഗെയില്‍ ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ ടൂര്‍ണമെന്‍റുകളില്‍ നിന്നായി നേടിയിരുന്നത്. ന്യൂസിലന്‍ഡിനെതിരായ 95 റണ്‍സ് പ്രകടനത്തോടെ ലിമിറ്റഡ് ഓവര്‍ ടൂര്‍ണമെന്‍റുകളില്‍ നിന്നും കോലി അടിച്ചെടുത്ത റണ്‍സ് 3054 ആയി.

2011 മുതല്‍ ഇങ്ങോട്ട് ഇതുവരെയുള്ള എല്ലാ ഏകദിന ലോകകപ്പിലും കളിച്ചിട്ടുള്ള വിരാട് കോലി 31 മത്സരങ്ങളില്‍ നിന്നും 1384 റണ്‍സ് നേടിയിട്ടുണ്ട്. ടി20 ലോകകപ്പ് ചരിത്രത്തില്‍ കൂടുതല്‍ റണ്‍സ് നേടിയതും വിരാടാണ്. 2012-2022 വരെയുള്ള ടി20 ലോകകപ്പിലെ 27 മത്സരങ്ങളില്‍ നിന്നും 1141 റണ്‍സ് കോലി അടിച്ചെടുത്തിട്ടുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയില്‍ മൂന്ന് എഡിഷനിലെ 13 കളികളില്‍ നിന്നും 529 റണ്‍സാണ് വിരാട് കോലിയുടെ സമ്പാദ്യം.

Also Read : Cricket World Cup 2023 Batting Records: 'മാസ് അല്ല കൊല മാസ്..!' ഏകദിന ലോകകപ്പിലെ റണ്‍വേട്ട, ആദ്യ സ്ഥാനങ്ങളില്‍ കിങ്ങും ഹിറ്റ്മാനും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.