ETV Bharat / sports

South Africa vs Bangladesh Toss Report ബാവുമ പുറത്ത് തന്നെ, ഷാക്കിബ് തിരിച്ചെത്തി; പ്രോട്ടീസിനെതിരെ ബംഗ്ലാദേശിന് ബോളിങ്

author img

By ETV Bharat Kerala Team

Published : Oct 24, 2023, 1:48 PM IST

Updated : Oct 24, 2023, 2:37 PM IST

South Africa vs Bangladesh ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ദക്ഷിണാഫിക്ക ബാറ്റിങ് തിരഞ്ഞെടുത്തു.

South Africa vs Bangladesh Toss Report  South Africa vs Bangladesh  Shakib Al Hasan  Temba Bavuma  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ്  ഷാക്കിബ് അല്‍ ഹസന്‍  ടെംബ ബാവുമ  Aiden Markram  എയ്‌ഡന്‍ മാര്‍ക്രം
South Africa vs Bangladesh Toss Report

മുംബൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ബംഗ്ലാദേശ് ആദ്യം ബോള്‍ ചെയ്യും (South Africa vs Bangladesh Toss Report ). ടോസ് നേടിയ ദക്ഷിണാഫ്രിക്കയുടെ പകരക്കാരന്‍ നായകന്‍ എയ്‌ഡന്‍ മാര്‍ക്രം (Aiden Markram) ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ടീമിന്‍റെ സ്ഥിരം നായകന്‍ ടെംബ ബാവുമ (Temba Bavuma) ഇന്നും കളിക്കുന്നില്ല.

  • " class="align-text-top noRightClick twitterSection" data="">

ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ഒരു മാറ്റവുമായാണ് പ്രോട്ടീസ് കളിക്കുന്നത്. പേസര്‍ ലുങ്കി എന്‍ഗിഡി പുറത്തായപ്പോള്‍ ലിസാഡ് വില്യംസിനാണ് അവസരം ലഭിച്ചത്. ബംഗ്ലാദേശ് നിരയിലേക്ക് കഴിഞ്ഞ മത്സരത്തില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (Shakib Al Hasan) തിരിച്ചെത്തി.

ദക്ഷിണാഫ്രിക്ക പ്ലേയിങ് ഇലവന്‍: ക്വിന്‍റൺ ഡി കോക്ക്(ഡബ്ല്യു), റീസ ഹെൻഡ്രിക്സ്, റാസി വാൻ ഡെർ ഡസ്സെൻ, എയ്ഡൻ മാർക്രം(സി), ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്സി, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലിസാഡ് വില്യംസ്.

ബംഗ്ലാദേശ് പ്ലേയിങ് ഇലവന്‍: തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്മുൽ ഹൊസൈൻ ഷാന്‍റോ, ഷാക്കിബ് അൽ ഹസൻ(സി), മെഹിദി ഹസൻ മിറാസ്, മുഷ്ഫിഖുർ റഹീം(ഡബ്ല്യു), മഹമ്മുദുള്ള, നസും അഹമ്മദ്, മുസ്തഫിസുർ റഹ്മാൻ, ഷോറിഫുൾ ഇസ്ലാം, ഹസൻ മഹ്മൂദ്.

ഏകദിന ലോകകപ്പിലെ 23-മത്തെ മത്സരമാണിത്. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. തങ്ങളുടെ അഞ്ചാം മത്സരത്തിനാണ് ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും ഇറങ്ങുന്നത്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്ന് വിജയവുമായി നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ദക്ഷിണാഫ്രിക്ക.

ടൂര്‍ണമെന്‍റിലെ ആദ്യ രണ്ട് കളികളില്‍ ശ്രീലങ്കയേയും ഓസ്‌ട്രേലിയയേയും വമ്പന്‍ മാര്‍ജിനില്‍ കീഴടക്കിയ പ്രോട്ടീസിന് നെതര്‍ലന്‍ഡ്‌സിനോടാണ് അടിപതറിയത്. എന്നാല്‍ അവസാന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെതിരായ തകര്‍പ്പന്‍ വിജയത്തോടെ ടീം വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെ വാങ്കഡെയില്‍ വിജയത്തുടര്‍ച്ച തന്നെയാവും പ്രോട്ടീസ് ലക്ഷ്യം വയ്‌ക്കുന്നത്.

ALSO READ: Wasim Akram Criticizes Pakistan players 'ദിവസവും 8 കിലോ മട്ടന്‍ കഴിക്കുന്നുണ്ടാവും'; പാക് താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് വസിം അക്രം

മറുവശത്ത് നാല് മത്സരങ്ങളില്‍ ഒരു വിജയം മാത്രം നേടാന്‍ കഴിഞ്ഞ ബംഗ്ലാദേശ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരാണ്. ആദ്യ മത്സരത്തില്‍ അഫ്‌ഗാനെ കീഴടക്കിയെങ്കിലും പിന്നീട് തുടര്‍ച്ചയായ മൂന്ന് തോല്‍വികളാണ് ബംഗ്ലാദേശ് ടീമിനെ കാത്തിരുന്നത്. ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഇന്ത്യയുമായിരുന്നു ബംഗ്ലാദേശിനെ തകര്‍ത്തത്. ഇതോടെ പ്രോട്ടീസിനെ തോല്‍പ്പിച്ച് വിജയ വഴിയില്‍ തിരിച്ചെത്താനാവും ബംഗ്ലാദേശിനറങ്ങുക.

ALSO READ: Afghanistan Fans Celebrate Win Against Pakistan ഇത് ആഘോഷിച്ചില്ലെങ്കില്‍ പിന്നെ വേറെന്ത് ആഘോഷമാക്കും... പാകിസ്ഥാന് എതിരായ വിജയം മതിമറന്ന് ആഘോഷിച്ച് അഫ്‌ഗാൻ ആരാധകർ

കടലാസിലെ കണക്കെടുക്കുമ്പോള്‍ ബംഗ്ലാദേശിന് മേല്‍ വ്യക്തമായ ആധിപത്യമാണ് പ്രോട്ടീസിനുള്ളത്. എന്നാല്‍ ഏകദിന ലോകകപ്പ് വേദിയിലെ പ്രകടനം നോക്കുമ്പോള്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ്. നേരത്തെ നാല് തവണയാണ് ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയും ബംഗ്ലാദേശും നേര്‍ക്കുനേര്‍ എത്തിയത്. ഇതില്‍ രണ്ട് തവണ വീതം ഇരു ടീമുകളും വിജയം നേടിയിട്ടുണ്ട്. ഇന്ന് വാങ്കഡെയില്‍ വിജയം ആര്‍ക്കൊപ്പമാവുമെന്ന് കാത്തിരുന്ന് കാണാം...

ALSO READ: Reasons For England Team Failure: കിരീടമുറപ്പിച്ചെത്തിയ ലോക ചാമ്പ്യന്മാർക്ക് 'കഷ്‌ടകാലം', കാരണങ്ങൾ ഇതൊക്കെ...

മത്സരം ലൈവായി കാണാനുള്ള വഴി: ഏകദിന ലോകകപ്പിലെ ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ് മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും പ്രസ്‌തുത മത്സരം ലഭ്യമാണ് (Where to watch South Africa vs Bangladesh Cricket World Cup 2023 match).

Last Updated : Oct 24, 2023, 2:37 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.