ETV Bharat / sports

Robin Uthappa On Shubman Gill 'ഒരിക്കലും എളുപ്പമാവില്ല'; ഗില്ലിന്‍റെ തിരിച്ചുവരവില്‍ റോബിന്‍ ഉത്തപ്പ

author img

By ETV Bharat Kerala Team

Published : Oct 11, 2023, 12:39 PM IST

Robin Uthappa on Shubman Gill's comeback after dengue : ഡെങ്കിപ്പനി ബാധിച്ചതിന് ശേഷം കളിക്കളത്തിലേക്കുള്ള ശുഭ്‌മാന്‍ ഗില്ലിന്‍റെ മടങ്ങിവരവ് അത്ര എളുപ്പമാകില്ലെന്ന് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ.

Robin Uthappa on Shubman Gill  Robin Uthappa  Shubman Gill  Cricket World Cup 2023  ഗില്ലിന്‍റെ തിരിച്ചുവരവില്‍ റോബിന്‍ ഉത്തപ്പ  റോബിന്‍ ഉത്തപ്പ  ശുഭ്‌മാന്‍ ഗില്‍  ഏകദിന ലോകകപ്പ്  ഏകദിന ലോകകപ്പ് 2023
Robin Uthappa on Shubman Gill

മുംബൈ: ഡെങ്കിപ്പനി ബാധിതനായതിനെ തുടര്‍ന്ന് ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നിന്നും പുറത്തിരിക്കുകയാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ ശുഭ്‌മാന്‍ ഗില്‍ (Shubman Gill). മിന്നും ഫോമിലുള്ള ഗില്ലിന്‍റെ പ്രകടനത്തില്‍ ഇന്ത്യയ്‌ക്കും ആരാധകര്‍ക്കും പ്രതീക്ഷകള്‍ ഏറെയാണുള്ളത്. എന്നാല്‍ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തിന് തൊട്ടുമുമ്പാണ് 24-കാരന് ഡെങ്കിപ്പനി ബാധിക്കുന്നത്.

രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറഞ്ഞതിനെ തുടര്‍ന്ന് മുൻകരുതൽ നടപടിയായി താരത്തെ കഴിഞ്ഞ ദിവസം ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വര്‍ധിച്ചതോടെ താരത്തെ കഴിഞ്ഞ ദിവസം തന്നെ ഡിസ്‌ചാര്‍ജ് ചെയ്യുകയും ചെയ്‌തിരുന്നു. ഇനി എന്നാവും ശുഭ്‌മാന്‍ ഗില്‍ കളിക്കളത്തിലേക്ക് തിരിച്ചുവരുകയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍ ഡെങ്കിപ്പനി ബാധിച്ചതിന് ശേഷമുള്ള താരത്തിന്‍റെ തിരിച്ചുവരവ് അത്ര എളുപ്പമാവില്ലെന്നാണ് ഇന്ത്യയുടെ മുന്‍ താരം റോബിന്‍ ഉത്തപ്പ പറയുന്നത് (Robin Uthappa on Shubman Gill's comeback after dengue). ഡെങ്കിപ്പനി ബാധിച്ചപ്പോഴുള്ള തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഉത്തപ്പയുടെ വാക്കുകള്‍.

"ശുഭ്‌മാന്‍ ഗില്‍ വേഗത്തിൽ സുഖം പ്രാപിച്ച് ടീമിലേക്ക് മടങ്ങിവരുമെന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. എന്നിരുന്നാലും, ഡെങ്കിപ്പനി ബാധിച്ച് മടങ്ങിവരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എനിക്കും അതിലൂടെ കടന്നുപോകേണ്ടി വന്നിട്ടുണ്ട്. ശാരീരികമായി അൽപ്പം ബുദ്ധിമുട്ടായ സാഹചര്യമാണത്. അവന്‍റെ ശരീരത്തെ രോഗം കാര്യമായി ബാധിച്ചിട്ടില്ലെന്ന് പ്രതീക്ഷിക്കാം. ഡെങ്കിപ്പനിയിൽ നിന്ന് മുക്തി നേടുമ്പോൾ, എല്ലുകളിൽ കുറച്ച് വേദന അനുഭവപ്പെടും", റോബിന്‍ ഉത്തപ്പ (Robin Uthappa) വ്യക്തമാക്കി.

അസുഖ ബാധിതനായ ഗില്ലിന് പകരം ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ഇഷാന്‍ കിഷനായിരുന്നു ഓപ്പണറായി എത്തിയത്. ഇന്ന് അഫ്‌ഗാനിസ്ഥാനെതിരെ നടക്കുന്ന രണ്ടാം മത്സരത്തിലും ഗില്‍ പുറത്തിരിക്കുന്നതോടെ ഇഷാന്‍ കിഷന്‍ തന്‍റെ സ്ഥാനം നിലനില്‍ത്തും. ന്യൂഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-അഫ്‌ഗാനിസ്ഥാന്‍ മത്സരം അരങ്ങേറുന്നത്.

ഇരു ടീമുകളും ഏകദിന ലോകകപ്പില്‍ തങ്ങളുടെ രണ്ടാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ അഫ്‌ഗാന്‍ ബംഗ്ലാദേശിനോട് തോറ്റപ്പോള്‍ ഓസ്‌ട്രേലിയയെ കീഴടക്കിയാണ് ഇന്ത്യ എത്തുന്നത്. മത്സരം പിടിച്ച് ഇന്ത്യ വിജയത്തുടര്‍ച്ച ലക്ഷ്യം വയ്‌ക്കുമ്പോള്‍ ആദ്യ ജയം സ്വന്തമാക്കാനാണ് അഫ്‌ഗാന്‍റെ ശ്രമം.

ALSO READ: Cricket World Cup 2023 Records തുടങ്ങിയിട്ടേയുള്ളൂ...റെക്കോഡ് മഴ തുടങ്ങി...ആരാധകർക്ക് ആവേശമായി 2023 ലോകകപ്പ് മത്സരങ്ങൾ

ഏകദിന ലോകകപ്പ് 2023 ഇന്ത്യ സ്ക്വാഡ് (Cricket World Cup 2023 India Squad): രോഹിത് ശർമ (ക്യാപ്‌റ്റന്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, രവിചന്ദ്രൻ അശ്വിൻ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാർ യാദവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.