ETV Bharat / sports

രചിന് സെഞ്ചുറി ; വില്യംസണിന്‍റെ ഗംഭീര തിരിച്ചുവരവ് ; കിവികള്‍ക്കെതിരെ പാകിസ്ഥാന് കൂറ്റന്‍ വിജയ ലക്ഷ്യം

author img

By ETV Bharat Kerala Team

Published : Nov 4, 2023, 3:04 PM IST

Updated : Nov 4, 2023, 3:45 PM IST

New Zealand vs Pakistan Score Updates : ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ പാകിസ്ഥാന് 402 റണ്‍സിന്‍റെ വിജയ ലക്ഷ്യം

Cricket World Cup 2023  New Zealand vs Pakistan Score Updates  New Zealand vs Pakistan  Rachin Ravindra  രചിന്‍ രവീന്ദ്ര  Kane Williamson  കെയ്‌ന്‍ വില്യംസണ്‍  ഏകദിന ലോകകപ്പ് 2023
New Zealand vs Pakistan Score Updates Cricket World Cup 2023

ബെംഗളൂരു : ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാനെതിരെ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തി ന്യൂസിലന്‍ഡ്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കിവികള്‍ നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 401 റണ്‍സാണ് അടിച്ച് കൂട്ടിയത് (New Zealand vs Pakistan Score Updates). രചിന്‍ രവീന്ദ്രയുടെ Rachin Ravindra (94 പന്തില്‍ 10) സെഞ്ചുറിയും ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണിന്‍റെ Kane Williamson (79 പന്തുകളില്‍ 95) അര്‍ധ സെഞ്ചുറിയുമാണ് കിവികളെ മികച്ച നിലയിലേക്ക് നയിച്ചത്.

അവസാന ഓവറുകളില്‍ ഗ്ലെന്‍ ഫിലിപ്‌സും (25 പന്തില്‍ 41) കാര്യമായ സംഭാവന നല്‍കി. പാകിസ്ഥാനായി മുഹമ്മദ് വസീം മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. 10 ഓവറില്‍ 90 റണ്‍സ് വഴങ്ങിയ ഷഹീന്‍ ഷാ അഫ്രീദിക്ക് വിക്കറ്റൊന്നും തന്നെ ലഭിച്ചില്ല. ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വേയും രചിന്‍ രവീന്ദ്രയും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 68 റണ്‍സ് ചേര്‍ത്തതോടെ ഭേദപ്പെട്ട തുടക്കമാണ് കിവീസിന് ലഭിച്ചത്.

11-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ കോണ്‍വേയെ (39 പന്തില്‍ 35) ഹസന്‍ അലി വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍റെ കയ്യില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഒന്നിച്ച ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണും രചിനും ചേര്‍ന്ന് കിവീസിന്‍റെ നട്ടെല്ലായി മാറുന്ന കാഴ്‌ചയാണുണ്ടായത്. പരിക്കിനെ തുടര്‍ന്ന് ഒരു ഇടവേളയ്‌ക്ക് ശേഷമാണ് വില്യംസണ്‍ വീണ്ടും കളത്തിലിറങ്ങിയത്.

പാക് ബോളര്‍മാരെ ഏറെ ശ്രദ്ധയോടെ നേരിട്ട ഇരുവരും മികച്ച രീതിയിലാണ് കളിച്ചത്. 16-ാം ഓവറില്‍ 100 കടന്ന കിവികള്‍ 23-ാം ഓവറില്‍ 150 റണ്‍സും പിന്നിട്ടു. ഇതിനിടെ 51 പന്തുകളില്‍ നിന്നും രചിന്‍ അര്‍ധ സെഞ്ചുറി തികച്ചു. ആറ് ഓവറുകള്‍ക്ക് അപ്പുറം ടീം 200 റണ്‍സ് പൂര്‍ത്തിയാക്കും മുമ്പ് 49 പന്തുകളില്‍ നിന്നും വില്യംസണും അന്‍പത് കടന്നു.

34-ാം ഓവറില്‍ 89 പന്തുകളില്‍ നിന്നും രചിന്‍ സെഞ്ചുറിയിലേക്ക് എത്തി. എന്നാല്‍ തൊട്ടടുത്ത ഓവറിന്‍റെ രണ്ടാം പന്തില്‍ വില്യംസണെ വീഴ്‌ത്തിയ ഇഫ്‌ത്തിഖര്‍ അഹമ്മദ് പാകിസ്ഥാന് ബ്രേക്ക് ത്രൂ നല്‍കി. ഇഫ്‌ത്തിഖറിനെ സിക്‌സറിന് പറത്താനുള്ള കിവീസ് ക്യാപ്റ്റന്‍റെ ശ്രമം ബൗണ്ടറി ലൈനിനടുത്ത് ഫഖര്‍ സമാന്‍ കയ്യില്‍ ഒതുക്കി.

180 റണ്‍സാണ് രചിന്‍- വില്യംസണ്‍ സഖ്യം കിവീസ് ടോട്ടലില്‍ ചേര്‍ത്തത്. പിന്നാലെ രചിനേയും വീഴ്‌ത്തിയത് പാക് ടീമിന് ആശ്വാസം നല്‍കി. മുഹമ്മദ് വസീമിനായിരുന്നു വിക്കറ്റ്. ഈ സമയം 35.5 ഓവറില്‍ 261 റണ്‍സായിരുന്നു കിവീസ് ടോട്ടലില്‍ ഉണ്ടായിരുന്നത്. നാലാം വിക്കറ്റില്‍ ഡാരില്‍ മിച്ചലും മാര്‍ക്ക് ചാപ്‌മാനും 57 റണ്‍സ് ചേര്‍ത്തതോടെ കിവീസ് മൂന്നൂറും കടന്ന് മുന്നേറി.

ALSO READ: 'ഓരോ പന്തിലും ഈ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഞാനുണ്ടാവും'; വികാരനിര്‍ഭര കുറിപ്പുമായി ഹാര്‍ദിക് പാണ്ഡ്യ

42-ാം ഓവറില്‍ മിച്ചലിനെ (18 പന്തില്‍ 29) ഹാരിസ് റൗഫും 45-ാം ഓവറില്‍ ചാപ്‌മാനെ (27 പന്തില്‍ 39) മുഹമ്മദ് വസീമും ബൗള്‍ഡാക്കി. പിന്നീട് മിച്ചല്‍ സാന്‍റ്‌നര്‍ പിന്തുണ നല്‍കിയതോടെ ആക്രമിക്കുകയായിരുന്ന ഗ്ലെന്‍ ഫിലിപ്‌സിനെ (25 പന്തില്‍ 41) 49-ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ ഗ്ലെന്‍ ഫിലിപ്‌സിനെ (25 പന്തില്‍ 41) വസീം തിരിച്ചയച്ചു. അവസാന ഓവറില്‍ മിച്ചല്‍ സാന്‍റ്‌നറും (17 പന്തില്‍ 26) ടോം ലാഥവും (2 പന്തില്‍ 2) ചേര്‍ന്ന് 12 റണ്‍സ് കണ്ടെത്തിയതോടെയാണ് കിവികള്‍ 400 പിന്നിട്ടത്.

Last Updated :Nov 4, 2023, 3:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.