ETV Bharat / sports

പാകിസ്ഥാന്‍റെ ചെവിക്ക് പിടിച്ച് ഐസിസി ; 10 ശതമാനം പിഴ ശിക്ഷ

author img

By ETV Bharat Kerala Team

Published : Nov 5, 2023, 4:55 PM IST

ICC Fined Pakistan Players for slow over rate  Pakistan Players for slow over rate  Pakistan vs New Zealand  Babar Azam  ഐസിസി  പാകിസ്ഥാന് പിഴ ശിക്ഷ  ബാബര്‍ അസം  പാകിസ്ഥാന്‍ vs ന്യൂസിലന്‍ഡ്
ICC Fined Pakistan Players for slow over rate Cricket World Cup 2023

ICC Fined Pakistan Players for slow over rate : ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് പാകിസ്ഥാന് പിഴയിട്ട് ഐസിസി.

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് സെമി ഫൈനല്‍ പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കാന്‍ പാകിസ്ഥാന് (Pakistan Cricket Team) കഴിഞ്ഞിരുന്നു. ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ നിയമ പ്രകാരം 21 റണ്‍സിന്‍റെ വിജയമാണ് പാകിസ്ഥാന്‍ നേടിയത്. എന്നാല്‍ ഇതിന് പിന്നാലെ ടീമിനെത്തേടി ഒരല്‍പം നിരാശ പകരുന്ന വാര്‍ത്ത എത്തിയിരിക്കുകയാണ്.

ബാബര്‍ അസമിനും (Babar Azam) സംഘത്തിനും മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയിരിക്കുകയാണ് ഐസിസി (ICC Fined Pakistan Players for slow over rate After Cricket World Cup 2023 Clash Against New Zealand). കുറഞ്ഞ ഓവര്‍ നിരക്കിനാണ് ഐസിസി ബാബര്‍ അസമിന്‍റേയും സംഘത്തിന്‍റേയും ചെവിക്ക് പിടിച്ചിരിക്കുന്നത്. നിശ്ചിത സമയത്ത് രണ്ട് ഓവര്‍ കുറച്ചാണ് പാകിസ്ഥാന്‍ എറിഞ്ഞതെന്നാണ് മാച്ച് റഫറി കണ്ടെത്തിയിരിക്കുന്നത്.

കുറഞ്ഞ ഓവർ നിരക്കുമായി ബന്ധപ്പെട്ടുള്ള ഐസിസി പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.22 അനുസരിച്ച്, നിശ്ചിത സമയത്ത് പൂര്‍ത്തിയാക്കാനുള്ള ഓരോ ഓവറിനും അഞ്ച് ശതമാനം പിഴയാണ് ശിക്ഷ. നിശ്ചിത സമയത്ത് രണ്ട് ഓവര്‍ പിന്നിലായതിനാണ് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് 10 ശതമാനം പിഴ ഒടുക്കേണ്ടി വന്നിരിക്കുന്നത്.

അതേസമയം ടൂര്‍ണമെന്‍റില്‍ തങ്ങളുടെ എട്ടാം മത്സരമായിരുന്നു പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെതിരെ (Pakistan vs New Zealand) കളിച്ചത്. ഇതിന് മുന്നെ ഇറങ്ങിയ ഏഴില്‍ നാലെണ്ണത്തിലും തോല്‍വി വഴങ്ങിയ പാകിസ്ഥാന് സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ കിവീസിനെതിരായ വിജയം ഏറെ നിര്‍ണായകമായിരുന്നു.

ALSO READ: 'ഷോട്ട് ബോളില്‍ അവന് ഒരു പ്രശ്‌നവുമില്ല, കുറഞ്ഞ സ്‌കോറിന് പുറത്തായപ്പോള്‍ നേരിടേണ്ടി വന്നത് കനത്ത സമ്മര്‍ദം'; ശ്രേയസ് അയ്യരെ കുറിച്ച് പിതാവ്

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 401 റണ്‍സാണ് അടിച്ച് കൂട്ടിയിരുന്നത്. രചിന്‍ രവീന്ദ്ര (94 പന്തില്‍ 108), ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ (79 പന്തില്‍ 95), ഗ്ലെന്‍ ഫിലിപ്‌സ് (25 പന്തില്‍ 41) തുടങ്ങിയ താരങ്ങളുടെ പ്രകടനമാണ് ടീമിനെ വമ്പന്‍ ടോട്ടലിലേക്ക് നയിച്ചത്.

ALSO READ: 'ധോണി ഒരിക്കലും അടുത്ത സുഹൃത്തായിരുന്നില്ല'; വെളിപ്പെടുത്തലുമായി യുവരാജ് സിങ്

മറുപടിക്ക് ഇറങ്ങിയ പാകിസ്ഥാന്‍ 25.3 ഓവറില്‍ 1 വിക്കറ്റ് നഷ്‌ടത്തില്‍ 200 റണ്‍സെടുത്ത് നില്‍ക്കെ മഴ പൂര്‍ണമായും കളി എടുക്കുകയായിരുന്നു. ഫഖര്‍ സമാന്‍റെ (81 പന്തില്‍ 126*)വെടിക്കെട്ട് സെഞ്ചുറിയാണ് ടീമിന് ജയം ഒരുക്കിയത്. ക്യാപ്റ്റന്‍ ബാബര്‍ അസം (63 പന്തില്‍ 66*) പിന്തുണയേകി. വിജയത്തോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാനുള്ളത്. എട്ട് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണ് ടീമിന് ഇതേവരെ നേടാന്‍ കഴിഞ്ഞത്.

ALSO READ: തലങ്ങും വിലങ്ങും പന്തുപായിക്കുന്ന ആക്രമണോത്സുകത ; 'കോലിയാട്ട'ത്തിന്‍റെ ചൂടറിഞ്ഞ ബോളര്‍മാരെത്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.