ETV Bharat / sports

'ക്രിക്കറ്റിനെക്കുറിച്ച് ഇവര്‍ക്ക് എന്തറിയാം'; വിവാദ പരാമര്‍ശത്തില്‍ ഹര്‍ഭജന് വിമര്‍ശനം

author img

By ETV Bharat Kerala Team

Published : Nov 20, 2023, 5:09 PM IST

Harbhajan Singh faces Criticism On Comment over Anushka Sharma and Athiya Shetty: ഏകദിന ലോകകപ്പ് ഫൈനലിന്‍റെ കമന്‍ററിക്കിടെ നടത്തിയ പ്രസ്‌താവനയെ തുടര്‍ന്ന് വിവാദത്തില്‍ അകപ്പെട്ട് ഇന്ത്യയുടെ മുന്‍ താരം ഹര്‍ഭജന്‍ സിങ്.

Harbhajan Singh faces Criticism  Harbhajan Singh  Harbhajan Comment Anushka Sharma Athiya Shetty  Virat Kohli wife Anushka Sharma  Harbhajan Singh on Athiya Shetty  Cricket World Cup 2023  ഹര്‍ഭജന്‍ സിങ്ങിന് വിമര്‍ശനം  അനുഷ്‌ക ശര്‍മ ഏകദിന ലോകകപ്പ് 2023  ആതിയ ഷെട്ടി ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs ഓസ്‌ട്രേലിയ ലോകകപ്പ് 2023 ഫൈനല്‍
Harbhajan Singh faces Criticism On Comment over Anushka Sharma and Athiya Shetty

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് (Cricket World Cup 2023) ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയും ഏറ്റമുട്ടുന്നതിനിടെ കമന്‍ററിക്കിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ പുലിവാല് പിടിച്ച് ഇന്ത്യയുടെ മുന്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിങ് (Harbhajan Singh faces Criticism). അഹമ്മദാബാദില്‍ നടന്ന മത്സരത്തിനിടെ വിരാട് കോലി (Virat Kohli), കെഎല്‍ രാഹുല്‍ (KL Rahul) എന്നിവരുടെ പങ്കാളികളും ബോളിവുഡ് നടിമാരുമായ അനുഷ്‌ക ശർമ (Anushka Sharma), ആതിയ ഷെട്ടി (Athiya Shetty) എന്നിവരെ സ്‌ക്രീനിൽ കാണിച്ചപ്പോഴുള്ള ഹര്‍ഭജന്‍ സിങ്ങിന്‍റെ പരാമര്‍ശത്തിനെതിരെയാണ് സോഷ്യല്‍ മീഡിയില്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. (Harbhajan Singh faces Criticism On Comment over Anushka Sharma and Athiya Shetty)

അനുഷ്‌കയ്‌ക്കും ആതിയയ്‌ക്കും ക്രിക്കറ്റിനെക്കുറിച്ച് വല്ല ധാരണയുമുണ്ടോ എന്ന തരത്തിലായിരുന്നു ഹര്‍ഭജന്‍ സംസാരിച്ചത്. "ഇവരുടെ സംഭാഷണം ക്രിക്കറ്റിനെക്കുറിച്ചോ അതോ സിനിമയെക്കുറിച്ചോ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. കാരണം അവര്‍ക്ക് ക്രിക്കറ്റ് എത്രത്തോളം മനസിലാകുമെന്ന് എനിക്ക് അറിയില്ല" എന്നായിരുന്നു ഹിന്ദി കമന്‍ററിക്കിടെ ഹര്‍ഭജന്‍റെ വാക്കുകള്‍.

ഹര്‍ഭജന്‍റെ പ്രസ്‌താവന മറ്റുള്ളവരെ വിലകുറച്ച് കാണുന്നതും അപമാനകരവുമാണെന്നാണ് നെറ്റിസണ്‍ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സ്‌ത്രീ വിരുദ്ധമായ തന്‍റെ പ്രസ്‌താവന പിന്‍വലിച്ച് ഹര്‍ഭജന്‍ മാപ്പ് പറയണമെന്നാണ് ഇക്കൂട്ടര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുമ്പോഴേല്ലാം അനുഷ്‌കയെ ഗ്യാലറിയില്‍ കാണാറുണ്ട്.

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പങ്കാളി റിതികയും പതിവായി ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് എത്താറുണ്ടെങ്കിലും ആതിയയുടെ സാന്നിധ്യം കുറവായിരുന്നു. മത്സരത്തിനിടെയുള്ള ഇവരുടെ ഭാവങ്ങള്‍ പലഘട്ടങ്ങളിലായി ക്യാമറ കണ്ണുകളിലൂടെ സ്‌ക്രീനിലെത്താറുണ്ട്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ആറ് വിക്കറ്റിനാണ് തോറ്റത്.

ALSO READ: കയ്യില്‍ പൈന്‍റും പിടിച്ച് ലോകകപ്പ് ട്രോഫിയില്‍ കാല്‍ വച്ച് മിച്ചല്‍ മാര്‍ഷ്‌; അല്‍പം 'വെളിവ്' ആവാമെന്ന് നെറ്റിസണ്‍സ്

മത്സരത്തിന് ശേഷം കോലിയെ ചേര്‍ത്ത് നിര്‍ത്തി ആശ്വസിപ്പിക്കുന്ന അനുഷ്‌കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അതേസമയം മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 10 വിക്കറ്റ് നഷ്‌ടത്തില്‍ 240 റണ്‍സായിരുന്നു നേടിയിരുന്നത്. കെഎല്‍ രാഹുല്‍ 107 പന്തില്‍ 66 റണ്‍സ് നേടി ടീമിന്‍റെ ടോപ് സ്‌കോററായി.

63 പന്തുകളില്‍ 54 റണ്‍സ് നേടിയ വിരാട് കോലി, 31 പന്തില്‍ 47 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരാണ് തിളങ്ങിയ മറ്റ് താരങ്ങള്‍. ലക്ഷ്യം പിന്തുടരാന്‍ ഇറങ്ങിയ ഓസ്‌ട്രേലിയ 43 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ വിജയം ഉറപ്പിച്ചു. സെഞ്ചുറിയുമായി ട്രാവിസ് ഹെഡ് (120 പന്തില്‍ 137) വിജയത്തിന് ചുക്കാന്‍ പിടിച്ചപ്പോള്‍ മാര്‍നസ് ലബുഷെയ്‌ന്‍റെ (110 പന്തില്‍ 58*) പിന്തുണ നിര്‍ണായകമായി.

ALSO READ: ലോകകപ്പിന്‍റെ ടീമില്‍ രോഹിത് തന്നെ നായകന്‍, കോലിയുമുള്‍പ്പടെ 6 ഇന്ത്യന്‍ താരങ്ങള്‍ ; ഓസീസ് പക്ഷത്തുനിന്ന് രണ്ടുപേര്‍ മാത്രം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.