ETV Bharat / sports

ആ തീരുമാനത്തിന്‍റെ യുക്തിയെന്ത് ? ; രോഹിത്തിനെതിരെ ഗംഭീറും അക്രവും

author img

By ETV Bharat Kerala Team

Published : Nov 21, 2023, 6:27 PM IST

Gautam Gambhir Criticizes Rohit Sharma : ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഫൈനലില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വരുത്തിയ തീരുമാനത്തിനെതിരെ ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറും പാകിസ്ഥാന്‍റെ മുന്‍ നായകന്‍ വസീം അക്രവും.

Gautam Gambhir Criticizes Rohit Sharma  Wasim Akram Against Rohit Sharma  Cricket World 2023 Final  India vs Australia  India vs Australia World 2023 Final  രോഹിത്തിനെതിരെ ഗംഭീറും ആക്രവും  രോഹിത് ശര്‍മയ്‌ക്ക് എതിരെ ഗൗതം ഗംഭീര്‍  രോഹിത് ശര്‍മയെ വിമര്‍ശിച്ച് വസീം അക്രം  ഏകദിന ലോകകപ്പ് 2023
Gautam Gambhir Criticizes Rohit Sharma over Batting Order Change In Cricket World 2023 Final

അഹമ്മദാബാദ് : ഏകദിന ലോകകപ്പ് 2023-ന്‍റെ (Cricket World 2023 ) ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങിയ ഇന്ത്യ കിരീടം കൈവിട്ടിരുന്നു (India vs Australia). ഫൈനലിന് മുന്നേ കളിച്ച 10 മത്സരങ്ങളും ഓള്‍ റൗണ്ടിങ് മികവുമായി ജയിച്ച് കയറാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു. ഒരൊറ്റ ദിവസത്തെ മോശം പ്രകടനത്തിന് ലോകകിരീമാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.

തോല്‍വിയില്‍ ടീമിനെതിരെ കാര്യമായ വിമര്‍ശനങ്ങളൊന്നും തന്നെ ഉയര്‍ന്നിട്ടില്ല. എന്നാല്‍ മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ (Rohit Sharma) ഒരു തീരുമാനം തെറ്റായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍റെ മുന്‍ നായകന്‍ വസീം അക്രവും ഇന്ത്യയുടെ മുന്‍ താരം ഗൗതം ഗംഭീറും. ബാറ്റിങ് ഓര്‍ഡറില്‍ സൂര്യകുമാര്‍ യാദവിനെ താഴെയിറക്കി പകരം രവീന്ദ്ര ജഡേജയെ നേരത്തെ ക്രീസിലയച്ച രോഹിത്തിന്‍റെ തീരുമാനത്തെയാണ് ഇരുവരും ചോദ്യം ചെയ്‌തിരിക്കുന്നത് (Gautam Gambhir Criticizes Rohit Sharma over Batting Order Change In Cricket World 2023 Final).

ഒരു സ്‌പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരുടേയും പ്രതികരണം. സൂര്യകുമാര്‍ യാദവിന് (Suryakumar Yadav) മുന്നേ രവീന്ദ്ര ജഡേജയെ (Ravindra Jadeja) ബാറ്റിങ്ങിന് അയക്കാനുള്ള തീരുമാനം എന്തിനായിരുന്നുവെന്ന് തനിക്ക് മനസിലാകുന്നില്ല. ഏകദിന ക്രിക്കറ്റിലെ ആറാം നമ്പർ ബാറ്ററെന്ന നിലയിൽ സൂര്യകുമാറിന്‍റെ കഴിവുകളിൽ ടീം മാനേജ്‌മെന്‍റിന് വിശ്വാസമില്ലായിരുന്നുവെങ്കില്‍ മറ്റൊരു താരത്തെ തിരഞ്ഞെടുക്കണമായിരുന്നുവെന്നാണ് ഇന്ത്യയുടെ മുൻ ഓപ്പണറായ ഗംഭീര്‍ പറയുന്നത്.

"എന്തിനാണ് സൂര്യകുമാറിനെ ഏഴാം നമ്പറിലേക്ക് ഇറക്കിയത്. ആ തീരുമാനം ഒരിക്കലും ശരിയാണെന്ന് തോന്നുന്നില്ല. കെഎൽ രാഹുൽ കോലിയ്‌ക്കൊപ്പം പതിയെയാണ് ഇന്ത്യന്‍ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്.

കോലി മടങ്ങിയപ്പോള്‍, സൂര്യകുമാറിനെ അയച്ച് ആക്രമണാത്മക ക്രിക്കറ്റ് കളിക്കാനും അവന്‍റെ സ്വാഭാവിക ക്രിക്കറ്റ് കളിക്കാനും ആവശ്യപ്പെടുന്നത് കൂടുതൽ യുക്തിസഹമാണ്. കാരണം പിന്നീട് ബാറ്റുചെയ്യാന്‍ ജഡേജയുണ്ടായിരുന്നു.

ALSO READ: യുദ്ധം തോറ്റ പടനായകനായി തല താഴ്‌ത്തി രോഹിത്, കൂടെയുണ്ടെന്ന് അറിയിച്ച് ആരാധകര്‍ - വീഡിയോ

ഇന്നിങ്‌സില്‍ സൂര്യകുമാർ കഷ്ടപ്പെട്ടു എന്ന് പറയാൻ ഒരു വിദഗ്ധന് വളരെ എളുപ്പമാണ്. എന്നാൽ താൻ പുറത്തായാൽ അടുത്ത ബാറ്റർമാർ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, സിറാജ്, കുൽദീപ് എന്നിവരാണെന്ന് അറിയുമ്പോള്‍ അവന്‍ സ്വാഭാവികമായും പ്രതിരോധത്തിലൂന്നിയാവും കളിക്കുക. അടുത്ത ബാറ്റര്‍ ജഡേജയാണെങ്കില്‍ ഒരു പക്ഷേ, അവന്‍റെ ചിന്താഗതിയില്‍ മാറ്റമുണ്ടാകുമായിരുന്നു.

ALSO READ: വിജയം 'കാൽക്കീഴില്‍' എത്തും വരെ കഠിനാധ്വാനം ചെയ്യുക; മാര്‍ഷിന്‍റെ 'വിവാദ ഫോട്ടോ' പങ്കുവച്ച് ട്രാവിസ് ഹെഡ്

ആറാമത്തെ നമ്പറിൽ സൂര്യകുമാറിൽ വിശ്വാസമില്ലായിരുന്നുവെങ്കിൽ മറ്റൊരാളെ തിരഞ്ഞെടുക്കേണ്ടതായിരുന്നു" - ഗൗതം ഗംഭീര്‍ പറഞ്ഞുനിര്‍ത്തി. സൂര്യകുമാര്‍ യാദവ് ഒരു ബാറ്റര്‍ മാത്രമായാണ് ടീമില്‍ കളിക്കുന്നത്. ഹാര്‍ദിക് ഉണ്ടായിരുന്നെങ്കില്‍ രോഹിത്തിന്‍റെ തീരുമാനം മനസിലാക്കാമായിരുന്നു എന്നാണ് ഗൗതം ഗംഭീറിന്‍റെ വാദത്തെ പിന്തുണച്ച് വസീം അക്രം പറഞ്ഞത് (Wasim Akram Against Rohit Sharma).

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.