ETV Bharat / sports

യുവരാജിനെക്കുറിച്ച് ഇപ്പോള്‍ ആരും സംസാരിക്കാത്തതെന്ത്? ബ്രോഡ്‌കാസ്റ്റർമാർ പിആര്‍ പണിയെടുക്കരുത്; ഒളിയമ്പുമായി ഗംഭീര്‍

author img

By ETV Bharat Kerala Team

Published : Dec 10, 2023, 3:40 PM IST

Gautam Gambhir on Yuvraj Singh Cricket World Cup 2011: 2011-ലെ ലോകകപ്പിന്‍റെ താരമായിരുന്നിട്ടും യുവരാജ് സിങ്ങിന് വേണ്ടത്ര അംഗീകാരം ലഭിക്കാത്തത് അദ്ദേഹത്തിന് നല്ല പിആര്‍ എജന്‍സി ഇല്ലാത്തതുകൊണ്ടാവുമെന്ന് ഗൗതം ഗംഭീര്‍.

Gautam Gambhir against broadcasters  Gautam Gambhir on Yuvraj Singh  Cricket World Cup 2011  Gautam Gambhir on MS Dhoni six in World Cup 2011  എംഎസ് ധോണി സിക്‌സ് ഗൗതം ഗംഭീര്‍  യുവരാജ് സിങ്ങിനെക്കുറിച്ച് ഗൗതം ഗംഭീര്‍  ഗൗതം ഗംഭീര്‍  ഏകദിന ലോകകപ്പ് 2011 യുവരാജ് സിങ്  Gautam Gambhir  യുവരാജ് സിങ്
Gautam Gambhir Yuvraj Singh Cricket World Cup 2011

മുംബൈ : ഏകദിന ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ അവസാന കിരീടം നേടിയത് 2011-ലാണ്. ശ്രീലങ്കയ്‌ക്ക് എതിരായ ഫൈനലില്‍ ഇന്ത്യയുടെ ടോപ്‌ സ്‌കോററായിരുന്ന താരമാണ് ഗൗതം ഗംഭീര്‍. മത്സരത്തില്‍ ഇന്ത്യയുടെ വിജയമുറപ്പിച്ച എംഎസ് ധോണിയുടെ (MS Dhoni) സിക്‌സറിന് വലിയ പ്രധാന്യം നല്‍കുന്നുവെന്ന് പലതവണ ഗംഭീർ വിമർശനം ഉന്നയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ടൂര്‍ണമെന്‍റുമായി ബന്ധപ്പെട്ട് മറ്റൊരു വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗംഭീര്‍. 2011-ലെ ലോകകപ്പിന്‍റെ താരമായിരുന്നിട്ടും യുവരാജ് സിങ്ങിന് വേണ്ടത്ര അംഗീകാരം ലഭിക്കുന്നില്ലും നല്ല പിആർ ഏജൻസിയില്ലാതെ പോയതുകൊണ്ടാകും അതെന്നുമാണ് 42-കാരനായ ഗൗതം ഗംഭീര്‍ പറയുന്നത് (Gautam Gambhir on Yuvraj Singh Cricket World Cup 2011).

വാർത്ത ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ ഗംഭീറിന്‍റെ വാക്കുകള്‍ ഇങ്ങിനെ..."2011-ലെ ഏകദിന ലോകകപ്പിന്‍റെ താരമായിരുന്ന യുവരാജ് സിങ്ങിനെക്കുറിച്ച് ഇന്നാരാണ് സംസാരിക്കുന്നതെന്ന് അരെങ്കിലും എന്നോട് പറഞ്ഞു തന്നാല്‍ കൊള്ളാമായിരുന്നു. അദ്ദേഹത്തിന് നല്ല ഒരു പിആർ ഏജൻസി ഇല്ലാത്തതുകൊണ്ടായിരിക്കും അങ്ങനെ സംഭവിക്കുന്നത്. ഇക്കാര്യത്തില്‍ അണ്ടറേറ്റഡ് എന്ന് പറയുന്ന വാക്ക് അത്ര യോജിച്ചതല്ല.

ALSO READ: ടി20 ലോകകപ്പില്‍ രോഹിത് ക്യാപ്റ്റനാവുമോ? പ്രതികരണവുമായി ജയ്‌ ഷാ

കാരണം അവരെ വേണ്ടത്ര രീതിയില്‍ ബ്രോഡ്‌കാസ്റ്റർമാർ കാണിച്ചിട്ടില്ല. ഒരു കളിക്കാരനെ കാണിക്കാതിരുന്നാല്‍ ജനങ്ങള്‍ അയാളെ അറിയാനും പോകുന്നില്ല. നിങ്ങള്‍ തുടര്‍ച്ചയായി ഒരാളെ കാണിക്കാനാണ് ശ്രമിക്കുന്നത്. അതുവഴി അയാള്‍ ഒരു ബ്രാൻഡായി മാറുകയാണ്.

ബ്രോഡ്‌കാസ്റ്റർമാർ ഒരു പിആര്‍ ഏജന്‍സിയാവരുത്. (Gautam Gambhir against broadcasters) ഡ്രസ്സിങ്‌ റൂമിന്‍റെ ഭാഗമായ എല്ലാവരെയും ഒരുപോലെയാണ് അവര്‍ പരിഗണിക്കേണ്ടത്. മികച്ച പ്രകടനം നടത്തിയ കളിക്കാര്‍ക്ക് പലപ്പോഴും അവര്‍ അര്‍ഹിച്ച പരിഗണന കിട്ടാറില്ല.

ALSO READ: എസ്‌ സജ്‌ന, ഈ പേര് ഓർത്തുവെച്ചോളൂ... കാശ്‌വീ ഗൗതവും അനബെല്ലയും കോടിത്തിളക്കത്തില്‍

മൂന്ന് മണിക്കൂര്‍ മത്സരത്തിനിടെ ഒരു കളിക്കാരനെ രണ്ട് മണിക്കൂർ 50 മിനിറ്റും മറ്റൊരു കളിക്കാരനെ 10 മിനിറ്റും സ്‌ക്രീനില്‍ കാണിച്ചാല്‍, സ്വാഭാവികമായും കൂടുതല്‍ സമയം സ്‌ക്രീനില്‍ കണ്ടയാള്‍ ഒരു ബ്രാന്‍ഡായി മാറും. രണ്ടാമത്തെ കളിക്കാരനെ സ്ക്രീനിൽ കാണിക്കുമ്പോൾ കഴ്‌ചക്കാരെ ലഭിക്കുന്നില്ലെന്നും അയാള്‍ ഒരു ബ്രാന്‍ഡ് അല്ലാത്തതുകൊണ്ടാണ് അതെന്നുമാവും ബ്രോഡ്‌കാസ്റ്റർമാർ പറയുന്നത്.

എന്നാല്‍ മറ്റെയാളെ കാണിക്കാതിരിക്കുന്നതിലൂടെ നിങ്ങള്‍ , അയാളെ വിലമതിക്കാതിരിക്കുകയാണ് ചെയ്യുന്നത്. നിങ്ങൾ ഒരാളെ വിലമതിക്കുന്നില്ലെങ്കിൽ, അവന് സ്വയമേവ അതു ചെയ്യാന്‍ കഴിയില്ല. പിന്നെ എങ്ങിനെ രാജ്യം അവനെ വിലമതിക്കും.

ALSO READ: സ്‌കൈ മികച്ച കളിക്കാരന്‍ തന്നെ, പക്ഷെ അത് വളരെ പ്രധാനമാണ്; ചൂണ്ടിക്കാട്ടി ക്രിസ് ഗെയ്‌ല്‍

ഈ ലോകകപ്പിൽ, സംഭവിച്ച നല്ലൊരു കാര്യമെന്തെന്ന് വച്ചാല്‍ ബാറ്റര്‍മാരെ മാത്രമല്ല, ബോളര്‍മാരെയും വിലമതിക്കാന്‍ തുടങ്ങിയ രാജ്യമായി നമ്മള്‍ മാറി എന്നതാണ്. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ അവരുടെ കഠിനാധ്വാനത്തിന് അഭിനന്ദനം നേടുന്നു. അതെന്ന സംബന്ധിച്ച് ഏറെ സന്തോഷകരമായ കാര്യമണ്."

ALSO READ: സ്റ്റാര്‍ പേസര്‍ പരിക്കേറ്റ് പുറത്ത്; ഇന്ത്യയ്‌ക്കെതിരെ ഇറങ്ങും മുമ്പ് പ്രോട്ടീസിന് കനത്ത തിരിച്ചടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.