ETV Bharat / sports

ചാമ്പ്യൻ കളമൊഴിയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്‌ൻ ബ്രാവോ

author img

By

Published : Nov 5, 2021, 5:35 PM IST

വെസ്റ്റിന്‍ഡീസ് ടീമിൽ നിലവിൽ കളിക്കുന്നതിൽ ഏറ്റവും സീനിയറായ താരങ്ങളിൽ ഒരാളാണ് 38കാരനായ ബ്രാവോ.

Dwayne Bravo  ഡ്വെയ്‌ൻ ബ്രാവോ  Dwayne Bravo retire after T20 World Cup  ടി20 ലോകകപ്പ്  ഐസിസി  ICC
ചാമ്പ്യൻ കളമൊഴിയുന്നു; ടി20 ലോകകപ്പോടെ വിരമിക്കൽ പ്രഖ്യാപിച്ച് ഡ്വെയ്‌ൻ ബ്രാവോ

ദുബായ്‌ : ഇത്തവണത്തെ ടി20 ലോകകപ്പോടെ അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വെസ്റ്റ് ഇൻഡീസ് സൂപ്പർ ഓൾറൗണ്ടർ ഡ്വെയ്‌ൻ ബ്രാവോ. സൂപ്പർ 12 മത്സരത്തിൽ ശ്രീലങ്കക്കെതിരെ നടന്ന മത്സരത്തിൽ തോറ്റതോടെ വിൻഡീസ് സെമി കാണാതെ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ്യാപനം.

'ഇപ്പോൾ വിരമിക്കാനുള്ള സമയമായി എന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് വളരെ മികച്ച ഒരു കരിയർ ലഭിച്ചു. 18 വർഷം വെസ്റ്റ് ഇൻഡീസിനായി കളിക്കാൻ സാധിച്ചു. ഇതിൽ ഒരുപാട് ഉയർച്ചകളും താഴ്‌ചകളും ഉണ്ടായി. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എന്‍റെ രാജ്യത്തെ ഇത്രയും നാൾ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ ഞാൻ സംതൃപ്‌തനാണ്', ബ്രാവോ പറഞ്ഞു.

വെസ്റ്റിന്‍ഡീസ് ടീമിൽ നിലവിൽ കളിക്കുന്നതിൽ ഏറ്റവും സീനിയറായ താരങ്ങളിൽ ഒരാളാണ് 38 കാരനായ ബ്രാവോ. 2006ൽ ന്യൂസിലൻഡിനെതിരെയായിരുന്നു താരത്തിന്‍റെ അരങ്ങേറ്റം. ഇക്കാലയളവിൽ മൂന്നു ഐസിസി കിരീടങ്ങളാണ് ബ്രാവോ നേടിയത്. ഏഴ് ടി-20 ലോകകപ്പില്‍ വിന്‍ഡീസിനായി കളിച്ച ബ്രാവോ 2012ലും 2016ലും കിരീടം നേടിയ ടീമില്‍ അംഗമായിരുന്നു.

ALSO READ : ക്രിക്കറ്റ് ലോകത്തെ രാജാവ് ; റണ്‍ മെഷീൻ വിരാട് കോലിക്ക് ഇന്ന് 33-ാം പിറന്നാൾ

ടെസ്റ്റില്‍ 40 മത്സരങ്ങളില്‍ 2200 റണ്‍സും 86 വിക്കറ്റും നേടിയിട്ടുണ്ട് ബ്രാവോ സ്വന്തമാക്കിയിട്ടുണ്ട്. 164 ഏകദിനങ്ങളില്‍ നിന്ന് 2968 റണ്‍സും 199 വിക്കറ്റും സ്വന്തമാക്കിയ ബ്രാവോ ട്വന്‍റി-20യില്‍ 90 മത്സരങ്ങളില്‍ നിന്ന് 1245 റണ്‍സും 78 വിക്കറ്റും നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.