ETV Bharat / sports

ക്രിക്കറ്റ് ലോകത്തെ രാജാവ് ; റണ്‍ മെഷീൻ വിരാട് കോലിക്ക് ഇന്ന് 33-ാം പിറന്നാൾ

author img

By

Published : Nov 5, 2021, 2:34 PM IST

വിരാട് കോലിക്ക് ഇന്ന് 33-ാം പിറന്നാൾ  വിരാട് കോലിക്ക് പിറന്നാൾ  വിരാട് കോലി  കോലി  Virat kohli birthday  kohli birthday  happy birthday kohli  ഹാപ്പി ബർത്ത് ഡേ കോലി
ക്രിക്കറ്റ് ലോകത്തെ രാജാവ് ; റണ്‍ മെഷീൻ വിരാട് കോലിക്ക് ഇന്ന് 33-ാം പിറന്നാൾ

ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായ കോലി ടി20 ലോകകപ്പിനിടെയാണ് 33-ാം പിറന്നാൾ ആഘോഷിക്കുന്നത്.

തന്‍റെ റെക്കോഡുകൾ ഭേദിക്കാൻ എത് താരത്തിന് കഴിയും എന്ന ചോദ്യത്തിന് സാക്ഷാൽ സച്ചിൻ ടെൻഡുല്‍ക്കർക്ക് ഒറ്റ ഉത്തരം മാത്രമേ ഉണ്ടായിരുന്നുള്ളു, 'വിരാട് കോലി'. ഇന്ത്യൻ ക്രിക്കറ്റിലെ കിങ് എന്നറിയപ്പെടുന്ന ലോകം കണ്ട ഏറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായ വിരാട് കോലിക്ക് ഇന്ന് 33-ാം ജന്മദിനം.

ടി20 ലോകകപ്പിനിടെയാണ് കോലി ഇത്തവണത്തെ ജന്മദിനം ആഘോഷിക്കുന്നത്. അതിനാൽ തന്നെ ഇന്നത്തെ മത്സരത്തിൽ മികച്ച പ്രകടനം നടത്തി പിറന്നാൾ സമ്മാനം നൽകുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

2008ലെ അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ കിരീടത്തിലേക്കെത്തിച്ചതോടെയാണ് കോലി എന്ന ഇതിഹാസത്തെ ലോകം ശ്രദ്ധിച്ച് തുടങ്ങിയത്. 2008 ൽ ശ്രീലങ്കക്കെതിരെയായിരുന്നു ഇന്ത്യൻ സീനിയർ ടീമിലേക്കുള്ള താരത്തിന്‍റെ അരങ്ങേറ്റം. ആദ്യ മത്സരത്തിൽ 12 റണ്‍സ് നേടാനേ താരത്തിനായുള്ളു. പിന്നീടങ്ങോട്ട് താരത്തിന്‍റെ തേരോട്ടത്തിനായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

റെക്കോഡുകളുടെ കിങ്

റെക്കോഡുകളുടെ തോഴനാണ് റണ്‍മെഷീൻ എന്നറിയപ്പെടുന്ന കോലി. അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സുള്ള താരം. 92 മത്സരത്തില്‍ നിന്ന് 52.02 ശരാശരിയില്‍ 3225 റണ്‍സാണ് കോലിയുടെ പേരിലുള്ളത്. 29 അര്‍ധ സെഞ്ച്വറികളും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ കോലിയുടെ പേരിലുണ്ട്. വേഗത്തില്‍ 1000, 4000, 5000, 6000, 7000, 8000, 9000, 10000 ഏകദിന റണ്‍സ് നേടുന്ന ഇന്ത്യന്‍ താരമാണ് കോലി.

ഏകദിനത്തില്‍ വേഗത്തില്‍ 10000 റണ്‍സെന്ന റെക്കോഡ് കോലിയുടെ പേരിലാണ്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെൻഡുൽക്കറിന്‍റെ റെക്കോഡ് തകര്‍ത്താണ് കോലി ഈ നേട്ടത്തിലെത്തിയത്. 205 ഇന്നിങ്‌സില്‍ നിന്നാണ് കോലി ഈ റെക്കോഡിലെത്തിയത്. സച്ചിന്‍ 259 ഇന്നിങ്‌സില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്.

  • 23,159 intl. runs & going strong 💪
    Most Test wins as Indian captain 👍
    2011 World Cup & 2013 Champions Trophy-winner 🏆 🏆

    Wishing @imVkohli - #TeamIndia captain & one of the best modern-day batsmen - a very happy birthday. 🎂👏

    Let's relive his fine ton in pink-ball Test 🔽

    — BCCI (@BCCI) November 5, 2021 " class="align-text-top noRightClick twitterSection" data=" ">

ഏകദിനത്തിൽ തുടർച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യൻ താരം എന്ന റെക്കോഡും കോലിയുടെ പേരിലാണ്. അരങ്ങേറ്റ ഏകദിന ലോകകപ്പിൽ തന്നെ സെഞ്ചുറി നേടിയ ഏക ഇന്ത്യൻ താരവും കോലി തന്നെയാണ്. സച്ചിന്റെ 49 ഏകദിന സെഞ്ച്വറിയെന്ന റെക്കോഡ് നിലവിൽ തകര്‍ക്കാൻ കഴിവുള്ള ഏക താരവും കോലി തന്നെയാണ്. 43 ഏകദിന സെഞ്ച്വറിയാണ് താരത്തിന്‍റെ പേരിലുള്ളത്.

23-ാം വയസിൽ ഐസിസിയുടെ ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം സ്വന്തമാക്കാനും കോലിക്കായി. 2013 ൽ ഏകദിനത്തിൽ ഒന്നാം നമ്പർ ബാറ്ററായി എത്തിയ താരം പിന്നീട് പല തവണ ഈ നേട്ടം ആവർത്തിച്ചു. മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക ബാറ്ററും വിരാട് കോലി തന്നെ.

ക്യാപ്‌റ്റനായും തിളങ്ങി

മഹേന്ദ്ര സിങ് ധോണിയുടെ പിൻഗാമിയായി ഇന്ത്യയുടെ നായക കുപ്പായം ഏറ്റെടുത്ത കോലി അവിടെയും തന്‍റെ മികവ് ആവർത്തിച്ചു. ദക്ഷിണാഫ്രിക്കയെ 3-0 ന് ടെസ്റ്റ് പരമ്പരയിൽ കീഴടക്കിയ ഏക ഇന്ത്യൻ നായകനാണ് കോലി. ഏകദിനത്തിലും, ടി20 യിലും മികച്ച പ്രകടനങ്ങളും പരമ്പര വിജയങ്ങളും നേടാൻ നായകനെന്ന നിലയിൽ കോലിക്കായി. ടെസ്റ്റ് ക്യാപ്‌റ്റൻ എന്ന നിലയിൽ ഇന്ത്യക്കായി ഏറ്റവുമധികം ജയം (38) നേടുന്ന നായകൻ എന്ന റെക്കോഡും കോലിയുടെ പേരിൽ തന്നെയാണ്.

ഇന്ത്യയുടെ റണ്‍ മെഷീൻ

ഏകദിനത്തിൽ 59.07 ശരാശരിയിൽ 245 ഇന്നിങ്സുകളിൽ നിന്ന് 12169 റണ്‍സാണ് കോലി ഇതുവരെ അടിച്ചുകൂട്ടിയത്. ഇതിൽ 43 സെഞ്ചുറികളും 62 അർധസെഞ്ചുറികളും താരം നേടിയിട്ടുണ്ട്. 183 ആണ് മികച്ച സ്കോർ. 93.17 ആണ് ഏകദിനത്തിൽ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ്.

ടെസ്റ്റിൽ 51.09 റണ്‍സ് ശരാശരിയിൽ 96 മത്സരങ്ങളിൽ നിന്ന് 7765 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ഇതിൽ 27 സെഞ്ചുറികളും 7 ഇരട്ട സെഞ്ചുറികളും 27 അർധ സെഞ്ചുറികളും ഉൾപ്പെട്ടിരിക്കുന്നു. 254 റണ്‍സാണ് ഏറ്റവും ഉയർന്ന സ്കോർ. 56.51 ആണ് സ്ട്രൈക്ക് റേറ്റ്.

  • 👏 23,159 international runs - seventh on the all-time list
    😮 70 international 💯s - only Tendulkar and Ponting have scored more
    🙌 38 Test wins as captain, the most successful for 🇮🇳#OnThisDay A happy 33rd birthday to Virat Kohli, one of the modern greats of the game 🎉 pic.twitter.com/uYAtfPAUIK

    — ESPNcricinfo (@ESPNcricinfo) November 5, 2021 " class="align-text-top noRightClick twitterSection" data=" ">

ടി20യിൽ 86 ഇന്നിങ്സുകളിൽ നിന്നായി 52.02 ശരാശരിയിൽ 3225 റണ്‍സാണ് കോലി സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ 29 അർധ സെഞ്ചുറികളാണ് താരം അടിച്ചു കൂട്ടിയത്. 137.94 ആണ് സ്ട്രൈക്ക് റേറ്റ്. ഐപിഎല്ലിൽ 199 ഇന്നിങ്സുകളിൽ നിന്ന് 6283 റണ്‍സും കോലി കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 42 അർധ സെഞ്ചുറികളും ഉൾപ്പെടുന്നു.

സോഷ്യൽ മീഡിയയിലും രാജാവ്

ലോകത്ത് റൊണാൾഡോ, മെസി എന്നീ താരങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ഫോളോവേഴ്‌സുള്ള കായിക താരമാണ് കോലി.165 മില്യൺ ജനങ്ങൾ ഇൻസ്റ്റഗ്രാമിൽ മാത്രം താരത്തെ പിന്തുടരുന്നുണ്ട്. ഇന്ത്യയിൽ ഏറ്റവുമധികം ജനങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ പിന്തുടരുന്ന താരവും വിരാട് കോലി തന്നെയാണ്.

ലോകത്ത് ഏറ്റവും വരുമാനമുള്ള കായിക താരങ്ങളുടെ ഫോബ്‌സ് പട്ടികയിൽ ഇടം പിടിച്ച ഇന്ത്യൻ താരമാണ് കോലി. ദക്ഷിണ ഏഷ്യയിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരവും കോലി തന്നെയാണ്. ഏകദേശം 100 കോടിക്ക് മുകളിലാണ് താരത്തിന്‍റെ വാർഷിക വരുമാനം. രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2013ല്‍ അര്‍ജുന അവാര്‍ഡും 2017ല്‍ പത്മശ്രീയും കോലിയെ തേടിയെത്തി.

ALSO READ : ദ്രാവിഡ് ഇന്ത്യന്‍ ക്രിക്കറ്റിലെ അതികായന്‍; അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ കാത്തിരിക്കുന്നു: രോഹിത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.