ETV Bharat / sports

'മരണമാസ് വാർണർ', മൈതാന മധ്യത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങി താരം

author img

By ETV Bharat Kerala Team

Published : Jan 12, 2024, 1:14 PM IST

David Warner helicopter entry: ബിഗ്‌ ബാഷില്‍ കളിക്കുന്നതിനായി സ്റ്റേഡിയത്തിലേക്ക് ഹെലികോപ്‌റ്ററില്‍ ഹോളിവുഡ് സ്‌റ്റൈല്‍ എന്‍ട്രി നടത്തി ഡേവിഡ് വാര്‍ണര്‍.

David Warner  Big Bash League  ഡേവിഡ് വാര്‍ണര്‍  ബിഗ്‌ ബാഷ് ലീഗ്
David Warner has arrived at stadium in the Helicopter to play Big Bash League

സിഡ്‌നി: കളിക്കളത്തിന് അകത്തും പുറത്തും ക്ലാസിനും മാസിനും ഒരു കുറവും വരുത്താത്ത ആളാണ് ഓസ്‌ട്രേലിയയുടെ വെറ്ററന്‍ ബാറ്റര്‍ ഡേവിഡ് വാര്‍ണര്‍. പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര അവസാനിച്ചതോടെ ഓസ്‌ട്രേലിയയുടെ ടി20 ലീഗായ ബിഗ് ബാഷില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് താരം. സിഡ്‌നി തണ്ടറിനായാണ് 37-കാരന്‍ ബിഗ്‌ ബാഷ് ലീഗില്‍ കളിക്കുന്നത്.

ഇപ്പോഴിതാ സിഡ്‌നി സിക്‌സേഴ്‌സിന് എതിരായ മത്സത്തിന് മുന്നോടിയായി ഗ്രൗണ്ടിലേക്ക് ഹോളിവുഡ് സ്‌റ്റൈല്‍ എന്‍ട്രി നടത്തിയിരിക്കുകയാണ് വാര്‍ണര്‍. ഗ്രൗണ്ടിലേക്ക് ഹെലികോപ്റ്ററിലാണ് വാര്‍ണര്‍ പറന്നിറങ്ങിയിരിക്കുന്നത്. (David Warner has arrived at stadium in the Helicopter to play Big Bash League). ഇതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.(David Warner helicopter entry).

അതേസമയം പാകിസ്ഥാനെതിരായ പരമ്പരയോടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും ഡേവിഡ് വാര്‍ണര്‍ വിരമിച്ചിരുന്നു. തന്‍റെ ഹോം ഗ്രൗണ്ടായ സിഡ്‌നിയിലായിരുന്നു വാര്‍ണര്‍ തന്‍റെ ടെസ്റ്റ് കരിയറിന് വിരാമമിട്ടത്. പാകിസ്ഥാനെതിരായ മൂന്ന് മത്സര പരമ്പരയ്‌ക്കിടെ ഏകദിന ഫോര്‍മാറ്റില്‍ നിന്നും 37-കാരന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇതോടെ ടി20 ഫോര്‍മാറ്റില്‍ മാത്രമായിരിക്കും വാര്‍ണര്‍ ഇനി ഓസീസിനായി കളിക്കാന്‍ ഇറങ്ങുക.

ഇന്ത്യന്‍ മണ്ണില്‍ നടന്ന ഏകദിന ലോകകപ്പിലാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ വാര്‍ണര്‍ അവസാനമായി കളിച്ചത്. ടൂര്‍ണമെന്‍റില്‍ ഓസീസിന്‍റെ റണ്‍വേട്ടക്കാരനായിരുന്നു താരം.161 ഏകദിനങ്ങളില്‍ നിന്നും 45.3 ശരാശരിയിലും 97.26 പ്രഹരശേഷിയിലും 6,932 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. 22 സെഞ്ചുറിയും 33 അര്‍ധ സെഞ്ചുറിയും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.

സിഡ്‌നിയില്‍ ടെസ്റ്റ് കരിയര്‍ അവസാനിപ്പിച്ച വാര്‍ണര്‍ക്ക് വൈകാരികമായ യാത്രയയപ്പായിരുന്നു ആരാധകര്‍ നല്‍കിയത്. കങ്കാരുപ്പടയ്‌ക്കായി 112 മത്സരങ്ങളാണ് ടെസ്റ്റില്‍ 37-കാരനായ വാര്‍ണര്‍ കളിച്ചിട്ടുള്ളത്. 44.59 ശരാശരിയില്‍ 8786 റണ്‍സാണ് കണ്ടെത്തിയിട്ടുള്ളത്. 26 സെഞ്ചുറിയും 37 അര്‍ധ സെഞ്ചുറികളും താരത്തിന്‍റെ അക്കൗണ്ടിലുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റിലെ തന്‍റെ അവസാന ഇന്നിങ്‌സിലും അര്‍ധ സെഞ്ചുറി നേടാന്‍ വാര്‍ണര്‍ക്കായിരുന്നു. 75 പന്തുകളില്‍ നിന്നും ഏഴ്‌ ബൗണ്ടറികള്‍ സഹിതം 57 റണ്‍സായിരുന്നു ഓസീസ് ഓപ്പണര്‍ അടിച്ചത്. കളിയില്‍ പാകിസ്ഥാനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ക്കാനും ഓസ്‌ട്രേലിയയ്‌ക്ക് കഴിഞ്ഞു.

ALSO READ: മൊഹാലിയിലെ മാസ്റ്റര്‍ക്ലാസ്, നായകന്‍റെ അഭിനന്ദനം; വെളിപ്പെടുത്തലുമായി ശിവം ദുബെ

ഈ യാത്ര സ്വപ്‌നതുല്യമായിരുന്നു എന്നാണ് മത്സരത്തിന് ശേഷം വാര്‍ണര്‍ പ്രതികരിച്ചത്. ഓസ്‌ട്രേലിയന്‍ ടീമിന് കഴിഞ്ഞ രണ്ട് വര്‍ഷത്തെ കാലയളവില്‍ ഒരുപാട് മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വളരെ മികച്ച ഒരുപാട് പേര്‍ക്കൊപ്പം കളിക്കാനായതില്‍ ഏറെ അഭിമാനിക്കുന്നതായും37-കാരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം ജൂണില്‍ നടക്കാനിരിക്കുന്ന ടി2 ലോകകപ്പാണ് വാര്‍ണര്‍ ഇനി ലക്ഷ്യം വയ്‌ക്കുന്നത്. അമേരിക്കയിലും വെസ്റ്റ്‌ ഇന്‍ഡീസിലുമായാണ് ടി20 ലോകകപ്പ് അരങ്ങേറുന്നത്. ടൂര്‍ണമെന്‍റോടെ ഒരു പക്ഷെ വാര്‍ണര്‍ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയേക്കാം.

ALSO READ: 'ഇഷാൻ പിണക്കത്തിലാണ്', ഒരു വിവരവുമില്ലെന്ന് ജാര്‍ഖണ്ഡ് ക്രിക്കറ്റ് അസോസിയേഷന്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.