ETV Bharat / sports

കുടിലില്‍ നിന്ന് ക്രിക്കറ്റ് മൈതാനത്തേക്ക്; മലയാളത്തിന്‍റെ മുത്താണ് മിന്നുമണി

author img

By

Published : Sep 13, 2019, 10:49 PM IST

കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ മികച്ച വനിതാ താരം, മികച്ച ജൂനിയര്‍ താരം, മികച്ച യുവതാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ താരമാണ് മിന്നു മണി

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ മിന്നിത്തിളങ്ങാൻ മിന്നു

വയനാട്: ആദിവാസിക്കുടിലില്‍ നിന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്. ഒരു സിനിമാക്കഥ പോലെ വിസ്മയം നിറഞ്ഞതാണ് മാനന്തവാടിക്കടുത്ത് ചോയിമൂലയിൽ കുറിച്യ ആദിവാസി വിഭാഗത്തിൽപ്പെട്ട മിന്നു മണിയുടെ ജീവിതം. ഇപ്പോഴിതാ ആ സ്വപ്നം യാഥാർഥ്യമാകുന്നു. ഇന്ത്യൻ വനിതാ എ ക്രിക്കറ്റ് ടീമിൽ മിന്നു മണി ഇടം നേടി. അടുത്തമാസം നാല് മുതൽ ബംഗ്ലാദേശിലാണ് ടീമിന്‍റെ പര്യടനം.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ മിന്നിത്തിളങ്ങാൻ മിന്നു

കേരളത്തിനുവേണ്ടി അണ്ടർ-16 മുതൽ സീനിയർ കാറ്റഗറി വരെയുള്ള എല്ലാ ടീമുകളിലും ഈ ഇരുപതുകാരിയായ ഓൾറൗണ്ടർ കളിച്ചിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ബോർഡ് പ്രസിഡന്‍റ് ഇലവനിലും മിന്നു മണി ഇടംനേടിയിരുന്നു. ഈ മത്സരത്തിലെ മികച്ച പ്രകടനമാണ് എ ടീമിലേക്ക് അവസരമൊരുക്കിയത്.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ മികച്ച വനിതാ താരം, മികച്ച ജൂനിയര്‍ താരം, മികച്ച യുവതാരം തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ മിന്നു മണി സ്വന്തമാക്കിയിട്ടുണ്ട്. കൂലിപ്പണിക്കാരനായ അച്ഛന്‍ മണി, അമ്മ വസന്ത, അനുജത്തി എന്നിവര്‍ക്കൊപ്പം ചോയിമൂലയിലെ കൊച്ചുവീട്ടിലാണ് മിന്നുവിന്‍റെ താമസം.

Intro:ഇന്ത്യ a woman ക്രിക്കറ്റ് ടീമിൽ ഇനി മലയാളി സാന്നിധ്യവും വയനാട്ടിലെ മാനന്തവാടിക്കടുത്തു ചോയിമൂലയിൽ കുറിച്യ ആദിവാസി വിഭാഗത്തിൽ പെട്ട മിന്നു മണിയാണ് A ടീമിൽ ഇടം നേടിയത് .അടുത്തമാസം 4 മുതൽ ബംഗ്ലാദേശിലാണ് ടീമിന്റെ പര്യടനംBody:കേരളത്തിനുവേണ്ടി അണ്ടർ 16 കാറ്റഗറി മുതൽ സീനിയർ കാറ്റഗറി വരെയുള്ള എല്ലാ ടൂർണ്ണമെൻറ് കളിലും കളിച്ചിട്ടുണ്ട് ഈ20കാരി ' കഴിഞ്ഞ ഫെബ്രുവരിയിൽ മുംബൈയിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ബോർഡ് പ്രസിഡൻറ്സ് ഇലവനിലും മിന്നു മണി ഇടംനേടിയിരുന്നു' ഈ മത്സരത്തിലെ മികച്ച പ്രകടനമാണ് എ ടീമി ലേക്ക് അവസരമൊരുക്കിയത്. മികച്ച ഓൾറൗണ്ടർ ആണ് ഈ മിടുക്കി: കേരള ക്രിക്കറ്റ് അസോസിയേഷന്റെ വുമൺ ക്രിക്കറ്റർ ഓഫ് ദ ഇയർ, ജൂനിയർ Player of the Year, Youth player of the yearതുടങ്ങി ഒട്ടേറെ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് മിന്നു. മിന്നു വിൻറെ കൊച്ചുവീട്ടിൽ പക്ഷേ ഈ പുരസ്കാരങ്ങൾ സൂക്ഷിക്കാനുള്ള ഇടം ഇല്ല'
Byte-മിന്നു മണി - ക്രിക്കറ്റ് താരംConclusion:കൂലിപ്പണിക്കാരനായ മണിയും വീട്ടമ്മയായ വസന്തയുമാണ് മിന്നു വിൻറെ മാതാപിതാക്കൾ. ഒരു സഹോദരിയുണ്ട് മിന്നുവിന് '
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.