ETV Bharat / sports

'പണി വാങ്ങിക്കൂട്ടി പാകിസ്ഥാൻ', 2025ലെ ചാമ്പ്യൻസ് ട്രോഫി വേദിയും നഷ്‌ടമായേക്കും

author img

By ETV Bharat Kerala Team

Published : Nov 28, 2023, 3:09 PM IST

Champions Trophy 2025 likely to be moved out of Pakistan: ചാമ്പ്യൻസ് ട്രോഫി 2025-ന് പാകിസ്ഥാന് പകരം മറ്റൊരു വേദി ഐസിസി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്.

Champions Trophy 2025 to be moved out of Pakistan  Champions Trophy 2025 host Pakistan  Pakistan Cricket Board  Champions Trophy 2025 hybrid model  Asia Cup 2023  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്  ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാന് നഷ്‌ടപ്പെട്ടേക്കും  ചാമ്പ്യന്‍സ് ട്രോഫി 2025  പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്
Champions Trophy 2025 likely to be moved out of Pakistan

ദുബായ്‌: കഴിഞ്ഞ ഏഷ്യ കപ്പിന് (Asia Cup 2023) പൂര്‍ണമായും ആതിഥേയരാവേണ്ടത് പാകിസ്ഥാനായിരുന്നു. എന്നാല്‍ പാക് മണ്ണിലേക്ക് ഇന്ത്യന്‍ ടീമിനെ അയയ്‌ക്കില്ലെന്ന് ബിസിസിഐ നിലപാടെടുത്തു. പിന്നീട് ഏറെ അനിശ്ചിതത്വങ്ങള്‍ക്ക് ശേഷം ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ശ്രീലങ്ക വേദിയായ ഹൈബ്രിഡ് മോഡലിലാണ് ടൂര്‍ണമെന്‍റ് നടന്നത്

ഇതോടെ 2025-ല്‍ നടക്കാനിരിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ ആതിഥേയത്വം വഹിക്കാമെന്നായിരുന്നു പാകിസ്ഥാന്‍റെ പ്രതീക്ഷ. എന്നാല്‍ ബിസിസിഐ തങ്ങളുടെ നിലപാട് തുടരുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍റെ ചാമ്പ്യന്‍സ് ട്രോഫി മോഹങ്ങള്‍ക്ക് മേലും കരിനിഴല്‍ വീഴുകയാണ്. 2025-ലെ ചാമ്പ്യൻസ് ട്രോഫി ഒരു നിഷ്പക്ഷ വേദിയിലേക്ക് മാറ്റുന്നത് അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിലന്‍റെ (ഐസിസി) പരിഗണയിലുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. (Champions Trophy 2025 likely to be moved out of Pakistan)

2021-ലെ ടി20 ലോകകപ്പ് പോലെ യുഎഇയെ ആണ് പ്രധാന ഒപ്‌ഷനായി ഐസിസി പരിഗണിക്കുന്നത്. ഇതിനൊപ്പം തന്നെ ടൂർണമെന്റിലെ ഇന്ത്യയുടേതല്ലാത്ത മത്സരങ്ങൾക്ക് പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഹൈബ്രിഡ് മോഡലും ഐസിസി ആലോചിക്കുന്നുണ്ട്. (ICC considering hybrid model Champions Trophy 2025).

ഏഷ്യ കപ്പ് 2023-ന്‍റെ ആതിഥേയരായിരുന്നുവെങ്കിലും വെറും നാല് മത്സരങ്ങള്‍ക്ക് മാത്രമാണ് പാകിസ്ഥാന് വേദിയാവാന്‍ കഴിഞ്ഞത്. ഫൈനല്‍ ഉള്‍പ്പെടെയുള്ള മറ്റ് മത്സരങ്ങള്‍ ശ്രീലങ്കയിലായിരുന്നു അരങ്ങേറിയത്. ചാമ്പ്യന്‍സ് ട്രോഫി 2025-ന്‍റെ നടത്തിപ്പുമായി ബന്ധപ്പെട്ടും സമാന സാഹചര്യം നേരത്തെ തന്നെ മുന്നില്‍ കണ്ട പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (Pakistan Cricket Board) ഒരു മുഴം മുന്നെ എറിയാന്‍ ശ്രമം നടത്തിയിരുന്നു.

ഇതിന്‍റെ ഭാഗമായി ടൂര്‍ണമെന്‍റിന്‍റെ നടത്തിപ്പ് അവകാശവുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പിടാന്‍ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചു. രാഷ്‌ട്രീയവും സുരക്ഷ കാരണങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യ പാക് മണ്ണിലേക്ക് വരാതിരിക്കുകയാണെങ്കില്‍ നഷ്‌ടപരിഹാരം വേണമെന്ന വ്യവസ്ഥയുള്ള കരാറിനായാണ് ബോര്‍ഡ് ശ്രമം നടത്തിയിരുന്നത്. എന്നാല്‍ പാകിസ്ഥാനുമായി ഇതേവരെ ഐസിസി ഒരു കരാറും ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം.

ALSO READ: തിരിച്ചുവരവില്‍ ഹാര്‍ദിക് പഴയ ഹാര്‍ദിക് അല്ലെന്ന് അറിയാം...ഇത് മുംബൈയുടെ 'ഇന്ത്യൻ പവർപ്ലേ'....

2008-ൽ ഏഷ്യ കപ്പാണ് പാകിസ്ഥാൻ അവസാനമായി ആതിഥേയത്വം വഹിച്ച ഒരു പ്രധാന ടൂര്‍ണമെന്‍റ്. അതേസമയം ഇന്ത്യയ്‌ക്കും പാകിസ്ഥാനും പുറമെ, ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, അഫ്‌ഗാനിസ്ഥാന്‍, ഇംഗ്ലണ്ട് ബംഗ്ലാദേശ് ടീമുകളാണ് 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയ്‌ക്ക് യോഗ്യത നേടിയിരിക്കുന്നത്.

ആതിഥേയരായ പാകിസ്ഥാന് പുറമെ ഏകദിന ലോകകപ്പ് പോയിന്‍റ് ടേബിളില്‍ (Cricket world cup 2023 Point table) ആദ്യ ഏഴ് സ്ഥാനക്കാര്‍ക്ക് ആയിരുന്നു ചാമ്പ്യന്‍സ് ട്രോഫി കളിക്കാന്‍ യോഗ്യതയുണ്ടായിരുന്നത്. പാകിസ്ഥാന്‍ ആദ്യ ഏഴില്‍ ഉള്‍പ്പെട്ടതോടെ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്‌ത ബംഗ്ലാദേശിനും യോഗ്യത ലഭിക്കാന്‍ കാരണമായി.

ALSO READ: ക്യാപ്റ്റനാവാന്‍ മുംബൈ വിട്ടു, തിരിച്ചെത്തിയപ്പോള്‍ നായകനാണോ ? ; ഹാര്‍ദിക്കിന്‍റെ തിരിച്ചുവരവില്‍ ആകാശ് ചോപ്ര

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.