ETV Bharat / sports

നാഗ്‌പൂര്‍ പിച്ചിനെച്ചൊല്ലി 'ഓസീസിന്‍റെ കരച്ചില്‍'; ഐസിസി ഇടപെടണമെന്ന് ആവശ്യം

author img

By

Published : Feb 8, 2023, 12:34 PM IST

Updated : Feb 8, 2023, 1:15 PM IST

ബോർഡർ ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ മത്സരം നടക്കുന്ന നാഗ്‌പൂരിലെ പിച്ച് സ്‌പിന്നര്‍മാര്‍ക്ക് അനുകൂലമായി ഒരുക്കി ഓസീസിന്‍റെ ഇടങ്കയ്യന്‍ ബാറ്റര്‍മാരെ ലക്ഷ്യം വയ്‌ക്കുന്നതായി ആരോപണം.

Nagpur test  Border Gavaskar Trophy  Nagpur pitch  india vs australia  Aussie Experts againts Nagpur Pitch  Aussie Experts against Nagpur Pitch  ഐസിസി  ICC  australia cricket team  ഓസ്‌ട്രേലിയ ക്രിക്കറ്റ്  Steve Smith  സ്‌റ്റീവ് സ്‌മിത്ത്  ബോർഡർ ഗവാസ്‌കർ ട്രോഫി  നാഗ്‌പൂര്‍ പിച്ചിനെതിരെ ആരോപണം
നാഗ്‌പൂര്‍ പിച്ചിനെച്ചൊല്ലി ഓസീസിന്‍റെ കരച്ചില്‍; ഐസിസി ഇടപെടണമെന്ന് ആവശ്യം

നാഗ്‌പൂര്‍: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ നാഗ്‌പൂരിലാണ് ആരംഭിക്കുക. ഇന്ത്യയിൽ ഒരു ടെസ്റ്റ് പരമ്പര നടക്കുമ്പോഴെല്ലാം ആതിഥേയർ തങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് പിച്ച് ഒരുക്കുന്നതെന്ന ആക്ഷേപം ഉയരാറുണ്ട്. നിലവില്‍ നാഗ്‌പൂരിലെ പിച്ചിനെതിരെയും ഇതേ ആരോപണം ഓസ്‌ട്രേലിയയിലെ ഏതാനും ക്രിക്കറ്റ് 'വിദഗ്‌ധർ' ഉയര്‍ത്തിക്കഴിഞ്ഞു.

നാഗ്‌പൂർ പിച്ചിന്‍റെ മധ്യഭാഗം മാത്രമാണ് വെള്ളമൊഴിച്ച് ഉരുട്ടിയതെന്നാണ് ഫോക്‌സ്‌ ക്രിക്കറ്റ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഓസീസിന്‍റെ ഇടങ്കയ്യന്‍ ബാറ്റര്‍മാരെ ലക്ഷ്യം വയ്ക്കുന്ന കൃത്യമായ പ്രദേശം വരണ്ടതാക്കിയെന്നും ഇത് 'പിച്ച് ഡോക്‌ടറിങ്‌' ആണെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓസീസിന്‍റെ ഇടങ്കയ്യന്‍ ബാറ്റര്‍മാരായ ഡേവിഡ് വാർണർ, ഉസ്‌മാൻ ഖവാജ, ട്രാവിസ് ഹെഡ് തുടങ്ങിയവരെ പ്രയാസപ്പെടുത്താനാണ് ഇതുവഴി ലക്ഷ്യം വയ്‌ക്കുന്നത്. പിച്ചിന്‍റെ രണ്ടറ്റവും ഇതേ രീതിയിലാണ് ഒരുക്കിയിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഐസിസി പരിശോധിക്കണം: പിച്ചില്‍ എന്തെങ്കിലും ശരിയല്ലെന്ന് തോന്നിയാൽ ഐസിസി ഇടപെട്ട് വിഷയം പരിശോധിക്കണമെന്ന് ഓസീസിന്‍റെ മുന്‍ ഓള്‍റൗണ്ടര്‍ സൈമൺ ഒ ഡോണൽ പറഞ്ഞു. മത്സരത്തില്‍ ഒരു ഐസിസി അമ്പയറുണ്ടാവും, ഐസിസി ഈ മത്സരം കാണുന്നുമുണ്ടാവും. എന്നാല്‍ ഇന്ത്യയുടെ കാര്യം വരുമ്പോൾ ചര്‍ച്ച മാത്രമാണ് നടക്കുക.

മറ്റൊന്നും സംഭവിക്കുമെന്ന് തോന്നുന്നില്ല. ടെസ്റ്റ് ക്രിക്കറ്റിന്‍റെ സാധാരണ നിലവാരത്തിലുള്ളതല്ല ഈ പിച്ചെങ്കില്‍ ഐസിസി എന്തെങ്കിലും ചെയ്യേണ്ടതുണ്ടെന്നും സൈമൺ ഒ ഡോണൽ കൂട്ടിച്ചേര്‍ത്തു. പിച്ച് ഏറെ വരണ്ടതാണെന്ന് നേരത്തെ ഓസീസ് വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്ത് പ്രതികരിച്ചിരുന്നു. ഇടങ്കയ്യന്‍ സ്‌പിന്നര്‍മാര്‍ക്ക് ഇവിടെ കൂടുതല്‍ പിന്തുണ ലഭിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തു.

ഇന്ത്യയേയും ഓസ്‌ട്രേലിയയേയും സംബന്ധിച്ച് അഭിമാനപ്പോരാട്ടമാണ് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി. കഴിഞ്ഞ രണ്ട് തവണയും ഓസ്‌ട്രേലിയന്‍ മണ്ണില്‍ പരമ്പര നേടിയായിരുന്നു ഇന്ത്യയുടെ മടക്കം. ഇതിന് പകരം വീട്ടി 2004ന് ശേഷം ഇന്ത്യയില്‍ മറ്റൊരു ടെസ്റ്റ് പരമ്പര നേടാനാണ് ഓസീസ് ലക്ഷ്യം വയ്‌ക്കുന്നത്.

ഇന്ത്യയ്‌ക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടം നേടാന്‍ ഏറെ നിര്‍ണായകമായ പരമ്പര കൂടിയാണിത്. ഇതോടെ കളിക്കളത്തിലും പോരുകനക്കുമെന്നുറപ്പ്.

മൂന്ന് സ്‌പിന്നര്‍മാര്‍?: സ്‌പിന്നിനെ പിന്തുണയ്‌ക്കുമെന്ന് കരുതപ്പെടുന്ന പിച്ചില്‍ ഇരു ടീമുകളും മൂന്ന് സ്‌പിന്നര്‍മാരുമായി കളിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയുടെ പ്ലേയിങ്‌ ഇലവന്‍റെ കാര്യത്തില്‍ വൈസ്‌ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ കഴിഞ്ഞ ദിവസം നിര്‍ണായക സൂചന നല്‍കുകയും ചെയ്‌തു.

പിച്ച് കണ്ടിട്ട് മൂന്ന് സ്‌പിന്നർമാരെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തേണ്ടി വരുമെന്നാണ് തോന്നുന്നതെന്നാണ് രാഹുല്‍ പറഞ്ഞത്. "പിച്ചിന്‍റെ സ്വഭാവം അനുസരിച്ച് മൂന്ന് സ്‌പിന്നർമാരെ കളിപ്പിക്കാനുള്ള പ്രേരണയുണ്ടാകും. സ്‌പിൻ പിച്ചുകൾക്ക് മുൻതൂക്കമുള്ള ഇന്ത്യയിലാണ് ഞങ്ങൾ കളിക്കുന്നത്.

എന്നാൽ പിച്ചിന്‍റെ കൃത്യമായ സ്വഭാവം മനസിലാക്കാൻ ഇനിയും സമയമുണ്ട്. ഇന്ത്യയിൽ പിച്ചുകൾ എങ്ങനെയുണ്ടാകുമെന്നും എന്താണ് പ്രതീക്ഷിക്കേണ്ടതെന്നും ഞങ്ങൾക്കറിയാം. അതിനാൽ അത് മനസിൽ വച്ചുകൊണ്ടാണ് ഞങ്ങൾ പരിശീലിക്കുന്നത്. ഓരോ താരങ്ങൾക്കും അവരുടേതായ പ്ലാനുകളുണ്ട്. എല്ലാവർക്കും അവരവരുടെ രീതിയിൽ കളിക്കാനാണ് താത്‌പര്യം", രാഹുല്‍ പറഞ്ഞു.

ALSO READ: 'ഓസ്‌ട്രേലിയക്കെതിരെ വിരാട് കോലി വിനാശം വിതയ്‌ക്കും', പ്രവചനവുമായി രവി ശാസ്‌ത്രി

Last Updated : Feb 8, 2023, 1:15 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.