ETV Bharat / sports

Bangladesh vs Afghanistan Match Result ഓള്‍റൗണ്ട് മികവുമായി മെഹിദി ഹസന്‍, അഫ്‌ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് 6 വിക്കറ്റ് ജയം

author img

By ETV Bharat Kerala Team

Published : Oct 7, 2023, 4:51 PM IST

Updated : Oct 7, 2023, 5:20 PM IST

Bangladesh vs Afghanistan match result cricket world cup 2023 : ബംഗ്ലാദേശിന്‍റെ സ്‌പിന്‍ കുരുക്കില്‍ തകര്‍ന്ന അഫ്‌ഗാനിസ്ഥാന്‍ ചെറിയ സ്‌കോറില്‍ ഓള്‍ഔട്ടാവുകയായിരുന്നു. തുടര്‍ന്ന് ആറ് വിക്കറ്റ് നഷ്‌ടത്തിലാണ് ബംഗ്ലാദേശ് വിജയം പിടിച്ചെടുത്തത്.

Bangladesh vs Afghanistan Match Result  cricket world cup 2023  Bangladesh vs Afghanistan Match  shakib al hasan  odi world cup 2023  cricket world cup 2023 latest news
Bangladesh vs Afghanistan Match Result

ധരംശാല : ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ (Cricket World Cup 2023) മൂന്നാം മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനെതിരെ ബംഗ്ലാദേശിന് ആറ് വിക്കറ്റ് ജയം (Bangladesh vs Afghanistan Match Result). അഫ്‌ഗാന്‍ ടീം ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യം 34.4 ഓവറിലാണ് ബംഗ്ലാദേശ് മറികടന്നത്. മെഹിദി ഹസന്‍ മിറാസിന്‍റെ (57) (Mehidy Hasan) ഓള്‍റൗണ്ട് മികവിലാണ് ബംഗ്ലാദേശ് മത്സരത്തില്‍ വിജയം ഉറപ്പിച്ചത്.

ബംഗ്ലാദേശിനായി ബാറ്റിങ്ങിന് പുറമെ ബോളിങ്ങില്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയും മെഹിദി ഹസന്‍ തിളങ്ങി. മത്സരത്തില്‍ മെഹിദി ഹസന് പുറമെ നജ്‌മുല്‍ ഹൊസൈനും(59) ബംഗ്ലാദേശിനായി അര്‍ധസെഞ്ച്വറി നേടി. കളിയില്‍ നജ്‌മുലും മുഷ്‌ഫിഖര്‍ റഹിമും പുറത്താവാതെ നിന്നു. ലിറ്റണ്‍ ദാസ് (13), നായകന്‍ ഷക്കിബ് അല്‍ ഹസന്‍(14) തുടങ്ങിയവരാണ് മത്സരത്തില്‍ രണ്ടക്കം കടന്ന മറ്റ് ബംഗ്ലാദേശ് ബാറ്റര്‍മാര്‍.

നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് മത്സരത്തില്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാനായി ഓപ്പണിങ് വിക്കറ്റില്‍ ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 47 റണ്‍സ് ടീം ടോട്ടലിലേക്ക് ചേര്‍ത്ത ഈ കൂട്ടുകെട്ട് എട്ടാമത്തെ ഓവറിലാണ് പിരിയുന്നത്. ഇബ്രാഹിം സദ്രാനെ മടക്കി ബംഗ്ലാദേശ് നായകന്‍ ഷാക്കിബ് അല്‍ ഹസനാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് ഇറങ്ങിയ റഹ്‌മത്ത്(18), നായകന്‍ ഷഹിദി(18), അസ്‌മതുളളാ(22) എന്നിവര്‍ മാത്രമാണ് അഫ്‌ഗാന്‍ നിരയില്‍ രണ്ടക്കം കടന്നത്. 62 പന്തില്‍ 47 റണ്‍സ് നേടിയ റഹ്‌മാനുള്ള ഗുര്‍ബാസാണ് (Rahmanulla Gurbaz) മത്സരത്തില്‍ അഫ്‌ഗാനിസ്ഥാന്‍റെ ടോപ്‌ സ്‌കോറര്‍. ബാക്കിയുളള ബാറ്റര്‍മാരെല്ലാം കുറഞ്ഞ സ്കോറില്‍ ബംഗ്ലാദേശ് സ്‌പിന്നര്‍മാരുടെ പന്തുകളില്‍ പുറത്തായി.

മൂന്ന് വിക്കറ്റ് നേടിയ നായകന്‍ ഷക്കിബ് അല്‍ ഹസന്‍റെയും ഓള്‍റൗണ്ടര്‍ മെഹിദി ഹസന്‍റെയും പ്രകടനത്തിന് മുന്നിലാണ് അഫ്‌ഗാന്‍ നിര തകര്‍ന്നടിഞ്ഞത്. ഷാക്കിബിനും മെഹിദി ഹസനും പുറമെ ബംഗ്ലാ നിരയില്‍ ഷോരിഫുൾ ഇസ്ലാം രണ്ട് വിക്കറ്റ് നേടി. പേസര്‍മാരായ മുസ്‌തഫിസുർ റഹ്‌മാൻ, തസ്‌കിൻ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റുകളാണ് സ്വന്തമാക്കിയത്.

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍ (Bangladesh Playing XI) : തൻസിദ് ഹസൻ, ലിറ്റൺ ദാസ്, നജ്‌മുൽ ഹൊസൈൻ ഷാന്‍റോ, മെഹിദി ഹസൻ, ഷാക്കിബ് അൽ ഹസൻ (ക്യാപ്റ്റന്‍), മുഷ്‌ഫിഖുർ റഹീം (വിക്കറ്റ് കീപ്പര്‍), തൗഹിദ് ഹൃദോയ്, മഹ്‌മദുള്ള, തസ്‌കിൻ അഹമ്മദ്, ഷോരിഫുൾ ഇസ്ലാം, മുസ്‌തഫിസുർ റഹ്‌മാൻ.

അഫ്‌ഗാനിസ്ഥാന്‍ പ്ലേയിങ് ഇലവന്‍ (Afghanistan Playing XI) : റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്‌റ്റന്‍), മുഹമ്മദ് നബി, നജീബുള്ള സദ്രാൻ, അസ്‌മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി

Last Updated : Oct 7, 2023, 5:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.