ETV Bharat / sports

പ്രോട്ടീസിനെ വെള്ളം കുടിപ്പിച്ച് ഓസീസ്; പക്ഷേ തിരിച്ചടിയായി താരങ്ങളുടെ പരിക്ക്

author img

By

Published : Dec 27, 2022, 1:59 PM IST

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ദിനത്തില്‍ കളിയവസാനിക്കുമ്പോള്‍ 3-386 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ശക്തമായ നിലയിലുള്ള ഓസീസ് നിരയിലെ മൂന്ന് താരങ്ങള്‍ക്കാണ് ഇന്നലെയും ഇന്നുമായി പരിക്കേറ്റത്.

australia vs south africa  australia vs south africa second test match  australian players Injury  david warner injury  starc injury  cameroon green injury  cricket live  ഓസീസ്  ഓസീസ് താരങ്ങളുടെ പരിക്ക്  ഓസ്‌ട്രേലിയ vs ദക്ഷിണാഫ്രിക്ക  ഡേവിഡ് വാര്‍ണര്‍  ഓസ്‌ട്രേലിയ  ദക്ഷിണാഫ്രിക്ക  റിട്ടയേര്‍ഡ് ഹര്‍ട്ട്
AUSvSA

മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ബോക്‌സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റില്‍ അതിശക്തമായ നിലയിലാണ് നിലവില്‍ ആതിഥേയരായ ഓസ്‌ട്രേലിയ. ഒന്നാം ഇന്നിങ്‌സില്‍ പ്രോട്ടീസിനെ എറിഞ്ഞൊതുക്കിയ കങ്കാരുപ്പട രണ്ടാം ദിനം 197 റണ്‍സിന്‍റെ ലീഡ് നേടിയാണ് കളി അവസാനിപ്പിച്ചത്. ശക്തമായ നിലയിലാണ് ടീമെങ്കിലും താരങ്ങളുടെ പരിക്കാണ് ടീമിന് നിലവില്‍ ആശങ്ക സൃഷ്‌ടിക്കുന്നത്.

ടെസ്റ്റിന്‍റെ രണ്ട് ദിവസങ്ങളിലായി മൂന്ന് ഓസീസ് താരങ്ങള്‍ക്കാണ് ഇതുവരെ പരിക്കേറ്റത്. ഒന്നാം ദിനത്തില്‍ പേസ് ബോളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനും ഇന്ന് ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ക്കുമാണ് കങ്കാരുപ്പടയില്‍ പരിക്കേറ്റത്.

രണ്ടാം ദിനത്തില്‍ ബാറ്റിങ്ങിനെത്തിയ ഓസ്‌ട്രേലിയയുടെ രണ്ട് താരങ്ങളാണ് പരിക്കേറ്റ് പിന്മാറിയത്. തകര്‍ത്തടിച്ച ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ആദ്യം മടങ്ങിയപ്പോള്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ ആണ് ഇന്ന് അവസാനം പരിക്കേറ്റ് ബാറ്റിങ് മതിയാക്കിയ മറ്റൊരു ഓസീസ് താരം.

  • YESTERDAY: Mitchell Starc walked off the field after injuring his finger while fielding
    TODAY: David Warner gets retired hurt after having cramps and Cameron Green walks off after getting hit on his finger

    Major Injury concerns for Australia 🚨#DavidWarner #CameronGreen pic.twitter.com/KnWCrss0m4

    — CricTracker (@Cricketracker) December 27, 2022 " class="align-text-top noRightClick twitterSection" data=" ">

നൂറാം ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായത്. കാലിലെ പരിക്കിനെ തുടര്‍ന്നാണ് വാര്‍ണറിന് കളം വിടേണ്ടി വന്നത്. രണ്ടാം ദിനത്തിന്‍റെ തുടക്കത്തില്‍ ക്രീസിലെത്തിയ താരം സ്റ്റീവ് സ്‌മിത്തിനൊപ്പം 239 റണ്‍സിന്റെ കൂട്ടുകെട്ടും സൃഷ്‌ടിച്ചിരുന്നു.

തുടര്‍ന്നും ക്രീസില്‍ നിലയുറപ്പിച്ച് അനായാസം റണ്‍സ് ഉയര്‍ത്തിയ വാര്‍ണാറാണ് മികച്ച ഒന്നാം ഇന്നിങ്‌സില്‍ ലീഡിലേക്ക് പോകാന്‍ ഓസീസിന് അടിത്തറ പാകിയത്. മത്സരത്തില്‍ 254 പന്ത് നേരിട്ടാണ് വാര്‍ണര്‍ ഡബിള്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതും തുടര്‍ന്ന് ക്രീസ് വിട്ടതും. 16 ഫോറും 2 സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്‌സ്.

വാര്‍ണര്‍ റിട്ടയേര്‍ഡ് ഹര്‍ട്ടായതിന് പിന്നാലെയാണ് കാമറൂണ്‍ ഗ്രീന്‍ ക്രീസിലേക്കെത്തിയത്. 84ാം ഓവര്‍ എറിഞ്ഞ ആന്‍റിച്ച് നോര്‍ക്യയുടെ ഓവറിലെ പന്ത് കയ്യുടെ വലത് ചൂണ്ടുവിരലില്‍ ഇടിച്ചാണ് ഗ്രീനിന് പരിക്കേറ്റത്. 144 കി.മീ വേഗതയിലെത്തിയ പന്ത് കയ്യിലിടിച്ച് വിരല്‍ മുറിഞ്ഞിരുന്നു.

ഇതേ തുടര്‍ന്നാണ് 23 കാരനായ ഗ്രീനിന് മൈതാനം വിടേണ്ടി വന്നത്. റിട്ടയേര്‍ഡ് ഹര്‍ട്ടാകുമ്പോള്‍ 20 പന്തില്‍ ആറ് റണ്‍സ് മാത്രമായിരുന്നു കാമറൂണ്‍ ഗ്രീനിന്‍റെ സമ്പാദ്യം.

ഇന്നലെ ഫീല്‍ഡിങ്ങിനിടെയാണ് മിച്ചല്‍ സ്റ്റാര്‍ക്കിന് പരിക്കേറ്റത്. ക്യാച്ചെടുക്കുന്നതിനുള്ള ശ്രമത്തിനിടെ താരത്തിന്‍റെ ഇടം കയ്യിലെ വിരലില്‍ പന്തിടിക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കാനിങ്ങിനുള്‍പ്പടെ താരത്തെ വിധേയനാക്കി.

പിന്നാലെ മൈതാനത്തേക്ക് സ്റ്റാര്‍ക്ക് മടങ്ങിയെത്തിയിരുന്നെങ്കിലും താരത്തിന് പിന്നീട് പന്തെറിയേണ്ടി വന്നിരുന്നില്ല. മത്സരത്തില്‍ ആവശ്യമെങ്കില്‍ മാത്രം സ്റ്റാര്‍ക്ക് ബാറ്റിങ്ങിനെത്തുമെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കിയിട്ടുണ്ട്. മത്സരത്തിനിടയ്‌ക്ക് സ്റ്റാര്‍ക്കിനെ കൂടുതല്‍ പരിശോധനയ്‌ക്ക് വിധേയമാക്കുമെന്നും ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്റ്റാര്‍ക്ക് മത്സരശേഷം നെറ്റ്‌സില്‍ പന്തെറിയാന്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തില്‍ താരത്തന് മൂന്നാം മത്സരം നഷ്‌ടപ്പെടുമൊ എന്ന ആശങ്കയും ക്രിക്കറ്റ് ഓസ്‌ട്രേലിയക്കുണ്ട്.

രണ്ടാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ സ്റ്റമ്പെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 386 റണ്‍സ് എന്ന നിലയിലാണ്. ഇന്ന് 85 റണ്‍സ് എടുത്ത സ്റ്റീവ് സ്‌മിത്തിന്‍റെ വിക്കറ്റ് മാത്രമാണ് ആതിഥേയര്‍ക്ക് നഷ്‌ടപ്പെട്ടത്. ട്രേവിസ് ഹെഡ് (48), അലക്‌സ് ക്യാരി (9) എന്നിവരാണ് ക്രീസില്‍.

Also Read: നൂറാം ടെസ്റ്റില്‍ ഇരട്ടിമധുരം; ഇരട്ട സെഞ്ച്വറിയുമായി അപൂര്‍വ റെക്കോഡ് സ്വന്തമാക്കി ഡേവിഡ് വാര്‍ണര്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.