ETV Bharat / sports

IND VS SL | ടെസ്‌റ്റ് വിക്കറ്റ് വേട്ടയില്‍ ഡെയ്ൽ സ്റ്റെയ്‌നെ മറികടന്ന് അശ്വിൻ

author img

By

Published : Mar 14, 2022, 9:06 PM IST

വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനെ പിന്തള്ളി ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാമതായതിന് പിന്നാലെയാണ് ഡെയ്ൽ സ്റ്റെയ്‌നെയും കൂടി അശ്വിന്‍ മറികടന്നത്

Ravichandran Ashwin record  Ashwin surpasses Dale Steyn  Ashwin 8th highest wicket-taker  India vs Sri Lanka news  രവിചന്ദ്രൻ അശ്വിൻ റെക്കോഡ്  ഡെയ്ൽ സ്റ്റെയ്‌നെ മറികടന്ന് അശ്വിൻ  ടെസ്റ്റിൽ വിക്കറ്റ് വേട്ടക്കാരിൽ എട്ടാം സ്ഥാനത്താണ് അശ്വിൻ  ഇന്ത്യ vs ശ്രീലങ്ക വാർത്തകൾ
IND VS SL | ടെസ്‌റ്റ് വിക്കറ്റ് വേട്ടയില്‍ ഡെയ്ൽ സ്റ്റെയ്‌നെ മറികടന്ന് അശ്വിൻ

ബെംഗളൂരു : ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ മറ്റൊരു നാഴികക്കല്ല് പിന്നിട്ട് ഇന്ത്യൻ സ്‌പിന്നർ രവി ചന്ദ്രൻ അശ്വിൻ. വിക്കറ്റ് വേട്ടയില്‍ കപില്‍ ദേവിനെ പിന്തള്ളി ഇന്ത്യന്‍ ബൗളര്‍മാരില്‍ രണ്ടാമതായതിന് പിന്നാലെയാണ് മറ്റൊരു ഇതിഹാസ താരത്തെയും കൂടി അശ്വിന്‍ മറികടന്നത്. ശ്രീലങ്കയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ധനഞ്ജയ ഡിസില്‍വയെ പുറത്താക്കിയാണ് അശ്വിന്‍ വിക്കറ്റ് വേട്ടയില്‍ ദക്ഷിണാഫ്രിക്കന്‍ പേസ് ഇതിഹാസം ഡെയ്ല്‍ സ്റ്റെയിനെ മറികടന്നത്.

അശ്വിന്‍റെ ടെസ്റ്റ് കരിയറിലെ 440-മത് വിക്കറ്റായിരുന്നു ഡിസില്‍വയുടെത്. 439 വിക്കറ്റുകളാണ് സ്റ്റെയിനിന്‍റെ പേരിലുള്ളത്. 93 ടെസ്റ്റുകളില്‍ നിന്നാണ് സ്റ്റെയിന്‍ 439 വിക്കറ്റ് എടുത്തതെങ്കില്‍ തന്‍റെ കരിയറിലെ 86-ാമത്തെ ടെസ്റ്റിലാണ് 35കാരനായ അശ്വിന്‍ 440 വിക്കറ്റ് സ്വന്തമാക്കിയത്.

ALSO READ: പ്ലെയര്‍ ഓഫ് ദി മന്ത് ആയി ശ്രേയസ് അയ്യരും അമേലിയ കെറും

ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ എട്ടാമതാണ് ഇപ്പോള്‍ അശ്വിന്‍റെ സ്ഥാനം. മുത്തയ്യ മുരളീധരന്‍ (800 വിക്കറ്റ്), ഷെയ്ന്‍ വോണ്‍ (708 വിക്കറ്റ്), ജെയിംസ് ആന്‍ഡേഴ്‌സണ്‍(640 വിക്കറ്റ്), അനില്‍ കുംബ്ലെ(619 വിക്കറ്റ്), ഗ്ലെന്‍ മക്‌ഗ്രാത്ത്(563 വിക്കറ്റ്), സ്റ്റുവര്‍ട്ട് ബ്രോഡ്(537 വിക്കറ്റ്), കോര്‍ട്‌നി വാല്‍ഷ് (519 വിക്കറ്റ്) എന്നിവരാണ് അശ്വിന് മുന്നിലുള്ളത്. ഇതില്‍ ജെയിംസ് ആന്‍ഡേഴ്‌സണും സ്റ്റുവര്‍ട്ട് ബ്രോഡും മാത്രമാണ് സജീവ താരങ്ങൾ.

ശ്രീലങ്കക്കെതിരായ മൊഹാലി ക്രിക്കറ്റ് ടെസ്റ്റിലാണ് അശ്വിന്‍ കപില്‍ ദേവിന്‍റെ 434 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം പിന്തള്ളി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഇന്ത്യന്‍ ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത്. 619 വിക്കറ്റെടുത്ത അനില്‍ കുംബ്ലെ ആണ് ഇനി അശ്വിന് മുമ്പിലുള്ള ഇന്ത്യന്‍ ബൗളര്‍.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.