ETV Bharat / sports

കൗണ്ടിയില്‍ അശ്വിന്‍റെ വിക്കറ്റ് കൊയ്ത്ത്; അരങ്ങേറ്റം ഗംഭീരമാക്കി താരം- വീഡിയോ

author img

By

Published : Jul 15, 2021, 11:57 AM IST

ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്താനായ താരം രണ്ടാം ഇന്നിങ്സിലാണ് വിശ്വരൂപം പൂണ്ടത്.

Ashwin  County Championship  ആര്‍ അശ്വിന്‍  കൗണ്ടി ക്രിക്കറ്റ്  സോമർസെറ്റ്
കൗണ്ടിയില്‍ അശ്വിന്‍റെ വിക്കറ്റ് കൊയ്ത്ത്; അരങ്ങേറ്റം ഗംഭീരമാക്കി താരം- വീഡിയോ

ലണ്ടന്‍: ഇം​ഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര തുടങ്ങാൻ ആഴ്ചകൾ മാത്രം അവശേഷിക്കേ കൗണ്ടി ക്രിക്കറ്റിൽ അശ്വിന്‍റെ വിക്കറ്റ് കൊയ്ത്ത്. സറേയുടെ താരമായ അശ്വിന്‍ സോമർസെറ്റിനെതിരായ മത്സരത്തിലാണ് ഏഴ് വിക്കറ്റ് വീഴ്ത്തി മിന്നിത്തിളങ്ങിയത്. ആദ്യ ഇന്നിങ്സില്‍ ഒരു വിക്കറ്റ് മാത്രം വീഴ്ത്താനായ താരം രണ്ടാം ഇന്നിങ്സിലാണ് വിശ്വരൂപം പൂണ്ടത്.

13 ഓവറിൽ നാല് മെയ്ഡനുകളടക്കം 27 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റാണ് താരം വീഴ്ത്തിയത്. അശ്വിന്‍റെ പ്രകടനമികവില്‍ സോമര്‍സെറ്റ് 69 റൺസിന് ഓൾ ഔട്ട് ആവുകയും ചെയ്തു. അതേസമയം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അശ്വിന്റെ 49-ാമത് അഞ്ച് വിക്കറ്റ് നേട്ടമാണിത്.

also read: അജ്ഞലി മുതല്‍ അനുഷ്ക്ക വരെ; അഞ്ച് ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ വിദ്യാഭ്യാസ യോഗ്യത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.