ETV Bharat / sports

അടിച്ച് പറത്തി ആന്ദ്രേ റസൽ, 14 പന്തിൽ ഹാഫ്‌ സെഞ്ചുറി ; കൂറ്റൻ വിജയം നേടി ജമൈക്ക തല്ലവാസ്

author img

By

Published : Aug 28, 2021, 4:33 PM IST

6 സിക്‌സിന്‍റെയും മൂന്ന് ഫോറിന്‍റെയും അകമ്പടിയോടെയാണ് റസൽ ഹാഫ്‌സെഞ്ചുറി നേടിയത്. മത്സരത്തിൽ ജമൈക്ക തല്ലവാസ് 120 റണ്‍സിന്‍റെ കൂറ്റൻ വിജയവും സ്വന്തമാക്കി

Andre Russell  ആന്ദ്രേ റസൽ  ജമൈക്ക തല്ലവാസ്  സെൻ്റ് ലൂസിയ കിങ്സ്  ആന്ദ്രേ റസൽ 14 പന്തിൽ ഹാഫ്‌സെഞ്ചുറി  ആന്ദ്രേ റസൽ ക്രിക്കറ്റ്
അടിച്ച് പറത്തി ആന്ദ്രേ റസൽ, 14 പന്തിൽ ഹാഫ്‌സെഞ്ചുറി ; കൂറ്റൻ വിജയം നേടി ജമൈക്ക തല്ലവാസ്

ബാസെറ്റെർ: കരീബിയൻ പ്രീമിയർ ലീഗിൽ ജമൈക്ക തല്ലവാസിനായി 14 പന്തുകളിൽ ഫിഫ്റ്റിയടിച്ച് വെടിക്കെട്ട് ബാറ്റ്സ്മാൻ ആന്ദ്രേ റസൽ. സെൻ്റ് ലൂസിയ കിങ്സിനെതിരായ മത്സരത്തിലാണ് താരം അവിശ്വസനീയ പ്രകടനം കാഴ്‌ചവെച്ചത്. 6 സിക്‌സിന്‍റെയും മൂന്ന് ഫോറിന്‍റെയും അകമ്പടിയോടെയാണ് റസൽ അർധസെഞ്ചുറി തികച്ചത്.

ഹാബ് റിയാസ് എറിഞ്ഞ 19ആം ഓവറിൽ റസലിൻ്റെ 4 സിക്സറും ഒരു ബൗണ്ടറിയും അടക്കം 32 റൺസ് പിറന്നു. അവസാന ഓവറിൽ രണ്ട് വീതം ബൗണ്ടറിയും സിക്സറും. ഇന്നിങ്സിലെ അവസാന പന്തിൽ ബൗണ്ടറിയടിച്ച് റസൽ സിപിഎൽ ചരിത്രത്തിലെ വേഗതയേറിയ ഫിഫ്റ്റി കുറിച്ചു.

റസലിനൊപ്പം മറ്റ് താരങ്ങൾ കുടി തിളങ്ങിയതോടെ 20 ഓവറിൽ 255 എന്ന കൂറ്റൻ സ്കോറിലേക്ക് തല്ലവാസ് എത്തിച്ചേർന്നു. എല്ലാ ബാറ്റ്സ്മാൻമാരും തിളങ്ങിയ മത്സരത്തിൽ തല്ലവാസ് പവർപ്ലേയിൽ തന്നെ 81 റണ്‍സ് പിന്നിട്ടിരുന്നു.

മറുപടി ബാറ്റിങിനിറങ്ങിയ സെൻ്റ് ലൂസിയ 135 റൺസ് എടുക്കുന്നതിനിടെ 17.3 ഓവറിൽ എല്ലാവരും പുറത്തായി. ഇതോടെ 120 റണ്‍സിന്‍റെ പടുകൂറ്റൻ വിജയവും തല്ലവാസ് സ്വന്തമാക്കി.

ALSO READ: ജാർവോ വീണ്ടുമെത്തി; ഇത്തവണ വന്നത് കോലിക്ക് പകരം ബാറ്റ് ചെയ്യാൻ

സിപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണ് തല്ലവാസ് നേടിയത്. തല്ലവാസിനെതിരെ 2019ൽ ട്രിൻബാഗോ നൈറ്റ് റൈഡേഴ്‌സ് നേടിയ 267/2 ആണ് കരീബിയൻ പ്രീമിയർ ലീഗിലെ ഏറ്റവും ഉയർന്ന സ്കോർ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.