ETV Bharat / sitara

'അടി കപ്യാരേ കൂട്ടമണി' തമിഴിലേക്ക്, ഫസ്റ്റ്ലുക്ക് കാണാം

author img

By

Published : Apr 25, 2021, 8:59 AM IST

ഹോസ്റ്റല്‍ എന്ന പേരിലാണ് സിനിമ തമിഴില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു. അശോകന്‍ സെല്‍വന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായിക നായകന്മാര്‍.

Adi Kapyare Kootamani tamil remake hostel first look out now  'അടി കപ്യാരേ കൂട്ടമണി' തമിഴിലേക്ക്, ഫസ്റ്റ്ലുക്ക് കാണാം  അശോക് സെല്‍വന്‍ ഹോസ്റ്റല്‍  അശോക് സെല്‍വന്‍ പ്രിയ ഭവാനി ശങ്കര്‍ സിനിമകള്‍  മലയാളം റിമേക്കുകള്‍  tamil remake hostel first look out now  tamil remake hostel first look  Adi Kapyare Kootamani tamil remake hostel  ashok selvan movie hostel
'അടി കപ്യാരേ കൂട്ടമണി' തമിഴിലേക്ക്, ഫസ്റ്റ്ലുക്ക് കാണാം

2015ല്‍ ക്രിസ്മസ് റിലീസായി എത്തി തിയേറ്ററുകളില്‍ ചിരിപ്പൂരം തീര്‍ത്ത സിനിമയായിരുന്നു അടി കപ്യാരേ കൂട്ടമണി. ധ്യാന്‍ ശ്രീനിവാസന്‍, നമിത പ്രമോദ്, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങി യുവതാരനിരയായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്‌ത സിനിമ ഇപ്പോള്‍ തമിഴില്‍ റീമേക്ക് ചെയ്യപ്പെടാനൊരുങ്ങുകയാണ്.

ഹോസ്റ്റല്‍ എന്ന പേരിലാണ് സിനിമ തമിഴില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തു. അശോകന്‍ സെല്‍വന്‍, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ നായിക നായകന്മാര്‍. സുമന്ത് രാധാകൃഷ്ണനാണ് ചിത്രത്തിന്‍റെ സംവിധാനം തമിഴില്‍ നിര്‍വഹിക്കുന്നത്. അടി കപ്യാരേ കൂട്ടമണിയിലെ മുകേഷ് അവതരിപ്പിച്ച ഹോസ്റ്റല്‍ വാര്‍ഡന്‍റെ വേഷം തമിഴില്‍ മുതിര്‍ന്ന നടന്‍ നാസര്‍ അഭിനയിക്കും. ഹാസ്യനടന്‍ സ​തീ​ഷാ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന​ ​കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ട്രി​ഡ​ന്‍റ് ​ആ​ർ​ട്‌സിന്‍റെ​ ​ബാ​ന​റി​ൽ​ ​ആ​ർ.​ര​വീ​ന്ദ്ര​ൻ​ ​നി​ർ​മിക്കു​ന്ന​ ​ഹോ​സ്റ്റ​ലി​ന്‍റെ​ ​സം​ഗീ​ത​ ​സം​വി​ധാ​നം​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​ബോ​ബോ​ ​സാ​ഷി​യാ​ണ്.

ദേവ് സംവിധാനം ചെയ്‌ത നിന്നിലാ നിന്നിലാ എന്ന സിനിമയാണ് അശോകന്‍ സെല്‍വന്‍റേതായി അവസാനമായി റിലീസ് ചെയ്‌ത സിനിമ. വലിയ പ്രേക്ഷക പ്രതികരണം നേടാന്‍ സിനിമയ്‌ക്ക് സാധിച്ചിരുന്നു.

Also read: കാല്‍ചിലമ്പണിഞ്ഞ് കമുകിന് മുകളില്‍ കള്ളനെ പോലെ ടൊവിനോ, വരവിന്‍റെ ഫസ്റ്റ്ലുക്ക് എത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.