ETV Bharat / sitara

അഹാനയുടെ 'തോന്നല്' സ്വീകരിച്ച് പ്രേക്ഷകരും ; മ്യൂസിക്കൽ വീഡിയോ പുറത്ത്

author img

By

Published : Oct 31, 2021, 5:49 PM IST

അഹാന കൃഷ്‌ണ ആദ്യമായി സംവിധാനം ചെയ്‌ത് അഭിനയിച്ച മ്യൂസിക്കൽ വീഡിയോ പുറത്ത്

ahaana krishnas new musical video thonnal out  thonnal  thonnal music video  ahaana krishna new video  ahaana krishna thonnal  ahaana krishna directorial debut  തോന്നല്  തോന്നൽ  അഹാന കൃഷ്ണ  അഹാന കൃഷ്ണ മ്യൂസിക്കൽ വീഡിയോ  അഹാന കൃഷ്‌ണ ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക്കൽ വീഡിയോ  അഹാന കൃഷ്ണ പാട്ട്  തോന്നല് മ്യൂസിക്കൽ വീഡിയോ
ahaana krishnas new musical video thonnal out

താളത്തിലും ഭാവത്തിലും ഈണത്തിലും കാഴ്‌ചയിലുമെല്ലാം രുചിക്കൂട്ട് നിറച്ച് അഹാന കൃഷ്‌ണ സമ്മാനിച്ച 'തോന്നല്' പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. അഹാന കൃഷ്‌ണ എന്ന അഭനേത്രി ആദ്യമായി സംവിധായികയുടെ വേഷമണിഞ്ഞ മ്യൂസിക്കൽ വീഡിയോയാണ് യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്നത്.

സ്റ്റാർ ഹോട്ടലിന്‍റെ അടുക്കളയും കേക്കും പ്രമേയമാക്കി ഒരുക്കിയ 'തോന്നലി'ൽ ഷെഫിന്‍റെ വേഷത്തിലാണ് അഹാന എത്തുന്നത്. തന്‍റെ ഉള്ളിലെ കൊതിയൊർമ്മകളും സ്ട്രോബെറി മധുരവും അൽപനിമിഷത്തേക്ക് അവളെ പഴയ കാലത്തേക്ക് നയിക്കുന്നു. തന്‍റെ ചെറുപ്പത്തിലെ രുചിയോർമകളിൽ നിന്ന് തുടങ്ങുന്ന ഗാനം തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെയും ബാല്യകാലത്തിലേക്ക് കൊണ്ടുചെല്ലുംവിധമാണ്.

  • " class="align-text-top noRightClick twitterSection" data="">

ALSO READ;'108 നാളീകേരവും മൺ സോറും'; തലൈവന് വേണ്ടി പ്രത്യേക വഴിപാട് നടത്തി ആരാധകർ

ഷർഫുവിന്‍റെ വരികൾക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നൽകിയിരിക്കുന്നത്. ഹനിയ നഫീസയാണ് ആലാപനം. മിഥുന്‍ മുരളിയുടെ എഡിറ്റിങ്ങും. അഹാനയുടെ ചെറുപ്പകാലം അഭിനയിച്ചിരിക്കുന്നത് കുട്ടി താരം തെന്നൽ അഭിലാഷാണ്. കൂടാതെ ഷാഹിം സഫർ, അമിത് മോഹൻ, ഫർഹ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തിയത്. പ്രിഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, കുഞ്ചാക്കോ ബോബൻ തുടങ്ങി നിരവധിപേർ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോ ഇതിനോടകം ഒരു മില്ല്യൺ കാഴ്‌ചകള്‍ പിന്നിട്ടുകഴിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.