ETV Bharat / sitara

ദില്‍ ബേച്ചാരെ കണ്ടശേഷം വൈകാരികമായ കുറിപ്പ് പങ്കുവെച്ച് പെപ്പെ

author img

By

Published : Jul 25, 2020, 11:41 AM IST

സിനിമയുള്ളിടത്തോളം കാലം സുശാന്ത് ജനങ്ങളുടെ മനസില്‍ ജീവിക്കുമെന്ന് കുറിച്ചുകൊണ്ടാണ് നടന്‍ ആന്‍റണി വര്‍ഗീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്

antony varghese  antony varghese facebook post about dil bechara movie  ദില്‍ ബേച്ചാരെ  പെപ്പെ  നടന്‍ ആന്‍റണി വര്‍ഗീസ്  antony varghese facebook post  dil bechara movie
ദില്‍ ബേച്ചാരെ കണ്ടശേഷം വൈകാരികമായ കുറിപ്പ് പങ്കുവെച്ച് പെപ്പെ

സുശാന്ത് അവസാനമായി അഭിനയിച്ച ബോളിവുഡ് ചിത്രം ദില്‍ ബേച്ചാരെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രദര്‍ശനം ആരംഭിച്ചു. താരത്തിന്‍റെ മരണശേഷം ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരുന്നൊരു ചിത്രം കൂടിയായിരുന്നു ദില്‍ ബേച്ചാരെ. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയുടെ തുടക്കം മുതല്‍ ഒരു നൊമ്പരത്തോടെയല്ലാതെ ആ സിനിമ കാണാന്‍ സാധിക്കുന്നില്ലെന്നാണ് പലരും സിനിമ കണ്ടശേഷം കുറിച്ചത്.

  • " class="align-text-top noRightClick twitterSection" data="">

ഇപ്പോള്‍ സുശാന്തിന്‍റെ കടുത്ത ആരാധകനും നടനുമായ ആന്‍റണി വര്‍ഗീസ് ദില്‍ ബേച്ചാരെ കണ്ട അനുഭവം പങ്കുവെച്ചിരിക്കുകയാണ്. കൈ പോ ച്ചെ ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് സുശാന്തിനോടുള്ള ആരാധനയെന്നും ഒരു ചിരിയോടെയല്ലാതെ അദ്ദേഹത്തിന്‍റെ ഒരു ഫോട്ടോ പോലും താന്‍ കണ്ടിട്ടില്ലെന്നും പ്രേക്ഷകരുടെ പെപ്പെ ഫേസ്ബുക്കില്‍ കുറിച്ചു. സിനിമയുള്ളിടത്തോളം കാലം സുശാന്ത് ജനങ്ങളുടെ മനസില്‍ ജീവിക്കുമെന്ന് കുറിച്ചുകൊണ്ടാണ് പെപ്പെയുടെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.