ETV Bharat / opinion

ഇരുന്നുള്ള ജോലിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗം കണ്ടെത്തി

author img

By

Published : Jan 14, 2023, 3:42 PM IST

അരമണിക്കൂര്‍ ഇടവിട്ട് അഞ്ച് മിനിട്ട് നേരം നടന്നാല്‍ ദീര്‍ഘനേരം ഇരിക്കുന്നത് കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് യുഎസിലെ കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. പഠനത്തിന് നേതൃത്വം കൊടുത്ത സര്‍വകലാശാലയിലെ ബിഹേവിയര്‍ മെഡിസിനിലെ അസോസിയേറ്റ് പ്രഫസര്‍ കീത്ത് ഡയസ് എഴുതുന്നു

Cancer  Heart Disease  Exercise  Sitting  High Blood Pressure  Walking  Fatigue  Mood  research  blood sugar levels  Columbia University study on walking  ഇരുന്നുള്ള ജോലിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍  ദീര്‍ഘ നേരം ഇരിക്കുന്നതിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍  കൊളംബിയ സര്‍വകലാശാല  പ്രഫസര്‍ കീത്ത് ഡയസ്  ഇരിക്കുന്നത് കൊണ്ടുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍  how to compact health effect of sedentary  ഇരിക്കുന്നതിന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹാരം
ഇരുന്നുള്ള ജോലിയുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനുള്ള എളുപ്പമാര്‍ഗം കണ്ടെത്തി പുതിയ പഠനം

ന്യൂയോര്‍ക്ക്: ഏറെ നേരം ഇരിക്കുന്നത് കൊണ്ടുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കണമെങ്കില്‍ അരണമണിക്കൂര്‍ ഇടവിട്ട് അഞ്ച് മിനിട്ട് നേരം മിതമായ തീവ്രതയില്‍ നടന്നാല്‍ മതി. മെഡിസിന്‍ ആന്‍ഡ് സയന്‍സ് ഇന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് എക്‌സൈസ് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്. അഞ്ച് ദിവസങ്ങളിലായി ആരോഗ്യവാന്‍മാരായ മധ്യവയസ്‌കരും പ്രയാമായവരും ഉള്‍പ്പെട്ട 11 പേരുടെ സംഘത്തില്‍ എട്ട് മണിക്കൂറില്‍ നടത്തിയ പരീക്ഷണ ഫലമാണ് ജേർണലില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ അഞ്ച് ദിവസങ്ങളില്‍ ഒരു ദിവസം ശുചിമുറികളില്‍ പോകാനുള്ള ചെറിയ ഇടവേളകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പരീക്ഷണത്തില്‍ പങ്കെടുത്തവര്‍ മുഴവനായും എട്ട് മണിക്കൂറും ഇരിക്കുകയായിരുന്നു. ബാക്കിയുള്ള ദിവസങ്ങളില്‍ വ്യത്യസ്‌ത ഇടവേളകളില്‍ വിവിധ ദൈര്‍ഘ്യത്തില്‍ മിതമായ തീവ്രതയില്‍ നടക്കാന്‍ ഇവരോട് ആവശ്യപ്പെട്ടു. ഉദാഹരണത്തിന് ഒരു ദിവസം ഇവര്‍ ഒരോ അരമണിക്കൂര്‍ ഇടവേളയിലും ഒരു മിനിട്ട് നേരം നടന്നു. മറ്റൊരു ദിവസം ഒരോ ഒരു മണിക്കൂര്‍ ഇടവേളയിലും അഞ്ച് മിനിട്ട് നേരം നടന്നു.

ദീര്‍ഘ നേരം ഇരിക്കുന്നതിന്‍റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരു വ്യക്തി നടത്തേണ്ട ഏറ്റവും കുറഞ്ഞ അളവിലും തീവ്രതയിലുമുള്ള നടത്തം എത്രയാണെന്ന് കണ്ടെത്തുകയായിരുന്നു ലക്ഷ്യം. ഹൃദ്രോഗത്തിന് കാരണമാകുന്ന രണ്ട് പ്രധാനപ്പെട്ട ഘടകങ്ങളായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മര്‍ദ്ദം എന്നിവയിലെ മാറ്റങ്ങള്‍ ഞങ്ങള്‍ കണക്കാക്കി. എല്ലാ അരമണിക്കൂറിലും അഞ്ച് മിനിട്ട് നേരം മിതമായ രീതിയിലുള്ള നടത്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കാനുള്ള ഏക മാര്‍ഗമെന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയത്.

മുഴുവന്‍ സമയം ഇരിക്കുന്നതിനെ അപേക്ഷിച്ച് ഭക്ഷണത്തിന് ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് 60 ശതമാനത്തോളം കുറയ്‌ക്കാന്‍ അരമണിക്കൂര്‍ ഇടവിട്ട് അഞ്ച് മിനിട്ട് നേരം നടക്കുന്നതിലൂടെ സാധിക്കുമെന്ന് കണ്ടെത്തി. രക്തസമ്മര്‍ദം നാല് മുതല്‍ അഞ്ച് പോയിന്‍റ് വരെ കുറയാന്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ സാധിക്കുമെന്നും കണ്ടെത്തി. ഇതിലും കുറഞ്ഞസമയവും തവണയുമായുള്ള നടത്തം രക്തസമ്മര്‍ദം കുറയ്‌ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഉദാഹരണത്തിന് ഒരു മിനിട്ട് നേരം ഒരോ മണിക്കൂര്‍ ഇടവിട്ട് നടന്നാല്‍ രക്ത സമ്മര്‍ദം അഞ്ച് പോയിന്‍റ് കുറയുമെന്ന് കണ്ടെത്തി.

മാനസിക ഗുണങ്ങളും: നടത്തത്തിനായി ഇടവേള എടുക്കുമ്പോള്‍ കേവലം ശാരീരികമായ ഗുണങ്ങള്‍ മാത്രമല്ല മാനസികമായ ഗുണങ്ങളും ഉണ്ട്. പഠനത്തില്‍ പങ്കെടുത്ത ആളുകള്‍ക്ക് ഒരു ചോദ്യാവലി കൊടുത്ത് അവരുടെ മാനസിക നില എങ്ങനെയെന്ന് വിലയിരുത്തി. അരമണിക്കൂര്‍ ഇടവിട്ട് അഞ്ച് മിനിട്ട് നേരം നടക്കുമ്പോള്‍ ക്ഷീണക്കുറവും, കൂടുതല്‍ ഉന്‍മേഷവും, നല്ല മാനസികാവസ്ഥയും പഠനത്തില്‍ പങ്കെടുത്തവര്‍ക്ക് ഉണ്ടായി.

എന്ത്‌കൊണ്ട് പഠനം പ്രധാനം: ഒരു സ്ഥലത്ത് ഇരിക്കാതെ ഒരു ദിവസം പലതവണ നടക്കുന്ന ആളുകളെ അപേക്ഷിച്ച് മണിക്കൂറുകളോളം ഇരിക്കുന്ന വ്യക്തിക്ക് പ്രമേഹം, ഹൃദ്രോഗം, മറവി രോഗം, പല തരത്തിലുള്ള അര്‍ബുദങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ സമയം ഇരിക്കുന്ന ജീവത ശൈലിയുള്ള ഒരാള്‍ അകാലത്തില്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണ്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നത് കൊണ്ട് കൂടുതല്‍ സമയം ഇരിക്കുന്നത് കൊണ്ടുള്ള ആരോഗ്യം പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കണമെന്നില്ല.

സാങ്കേതികമായ പുരോഗതി കാരണം, യുഎസ് പോലുള്ള വ്യവസായവത്‌കൃത രാജ്യങ്ങളിലെ മുതിര്‍ന്ന പൗരന്‍മാര്‍ ഇരിക്കുന്നതിന്‍റെ സമയം ദശാബ്‌ദങ്ങളായി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. കൊവിഡ് മഹാമാരി വന്നതിന് ശേഷം സ്ഥിതിഗതികള്‍ വീണ്ടും വഷളായിരിക്കുകയാണ്. വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം പലരേയും വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കൂടുതല്‍ വൈമുഖ്യമുള്ളവരാക്കി മാറ്റി തീര്‍ത്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ 21ാം നൂറ്റാണ്ടില്‍ കൂടുതല്‍ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ പൊതുജനാരോഗ്യ പ്രശ്‌നത്തെ നേരിടുന്നതിനായി തന്ത്രങ്ങള്‍ ആവിഷ്‌കരിക്കേണ്ടത് പ്രധാനമാണ്. നിലവില്‍ വൈദ്യശാസ്ത്രം നിര്‍ദേശിക്കുന്നത് ആളുകള്‍ ഇരിക്കുന്നത് കുറയ്‌ക്കണമെന്നും നടക്കുന്നത് വര്‍ധിപ്പിക്കണമെന്നുമാണ്. എന്നാല്‍ ഈ നിര്‍ദേശം വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല.

അതായത് നടത്തം എത്ര സമയം, തവണ എന്നത് സംബന്ധിച്ചുള്ള വിശദാംശം ഇതിലില്ല. ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഈ പഠനം നല്‍കുന്നത്. എല്ലാ അരമണിക്കൂര്‍ കൂടുമ്പോഴും അഞ്ച് മിനിട്ട് നേരം ലഘുവായ നടത്തം. കൂടുതല്‍ സമയം ഇരുന്ന് ചെയ്യേണ്ട ജോലിയാണ് നിങ്ങളുടേതെങ്കില്‍, ഈ നിര്‍ദേശം പാലിക്കുകയാണെങ്കില്‍ ദീര്‍ഘ സമയം ഇരുക്കുന്നതിന്‍റെ ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങള്‍ക്ക് ഒഴിവാക്കാന്‍ സാധിക്കും.

എങ്ങനെ ആരോഗ്യകരമായ ഒരു തൊഴിലിടം സൃഷ്‌ടിക്കാം എന്നതിന് ഒരു വഴികാട്ടിയുമാണ് ഈ പഠനം. നടത്തത്തിനായി ഇടവേളകള്‍ എടുക്കുകയാണെങ്കില്‍ ജീവനക്കാര്‍ കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ളവരായി തീരുകയാണ് ചെയ്യുക. അതുകൊണ്ട് തന്നെ തൊഴിലുടമകള്‍ക്ക് ഇത് ഗുണകരമാണ്.

പഠനം പരിശോധിക്കാത്ത കാര്യം എന്ത്?: ഒരു നിശ്ചിത ഇടവേളയില്‍ മിതമായ തീവ്രവതയിലുള്ള നടത്തത്തിന്‍റെ ആരോഗ്യ നേട്ടങ്ങള്‍ സംബന്ധിച്ചാണ് പഠനം ശ്രദ്ധ കേന്ദ്രീകരിച്ചത്. ഒരു മിനിട്ട് നേരം എല്ലാ ഒരു മണിക്കൂറിലും മിതമായ തീവ്രവതയില്‍ നടക്കുന്നത് കൊണ്ട് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതേ സമയ ദൈര്‍ഘ്യത്തിലും ഇടവേളയിലും കൂടുതല്‍ തീവ്രവതയോടെയുള്ള നടത്തം ആരോഗ്യപരമായ ഗുണങ്ങള്‍ ഉണ്ടാക്കുമോ എന്നുള്ളത് പഠനത്തില്‍ പരിശോധിച്ചിട്ടില്ല.

ഇനിയുള്ള പഠനം എന്ത്?: ദീര്‍ഘ സമയം ഇരിക്കുന്നതിന്‍റെ ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി വിവിധ തന്ത്രങ്ങള്‍ പരിശോധിക്കുകയാണ്. ഡ്രൈവര്‍മാരായ പലര്‍ക്കും ഒരോ അരമണിക്കൂറിലും നടക്കാന്‍ സാധിക്കില്ല. ഇവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനായി മറ്റ് ചില തന്ത്രങ്ങള്‍ കണ്ടത്തേണ്ടതുണ്ട്. ഒരേ തരത്തിലുള്ള ആരോഗ്യ നേട്ടങ്ങള്‍ ലഭിക്കുന്ന വ്യത്യസ്‌ഥമായ തന്ത്രങ്ങള്‍ കണ്ടെത്തുകയും ഇതിലൂടെ ഒരോ വ്യക്തിക്കും അനുയോജ്യമായത് അവര്‍ക്ക് തന്നെ തെരഞ്ഞെടുക്കാനുള്ള സാഹചര്യം സൃഷ്‌ടിക്കുകയുമാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.